സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

എസ്‌യുവിയുടെ ശരിക്കുമുള്ള അർഥം ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത വാഹനമായിരുന്നു ടാറ്റ മോട്ടോർസിന്റെ സഫാരി. 1998-ൽ അവതരിപ്പിച്ച സഫാരി വാഹന പ്രേമികൾക്ക് ഇന്നും ഒരു വികാരമാണ്. ശരിക്കും ഒരു പരുക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായിരുന്നു ഇത്.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

വർഷങ്ങളോളം തലയെടുപ്പുള്ള വമ്പൻ എസ്‌യുവി എന്നതിന്റെ അവസാന വാക്കായും ടാറ്റ സഫാരി പ്രവർത്തിച്ചു. 2019 ഏപ്രിലിൽ ഈ പേര് വിപണിയോട് ബൈ പറഞ്ഞെങ്കിലും ഈ വർഷം ഒരു തിരിച്ചുവരവും നടത്തി. എന്നാൽ പഴയ പരുക്കൻ സ്വഭാവമെല്ലാം ഉപേക്ഷിച്ച് വളരെ മാന്യനായി ലൈഫ്-സ്റ്റൈൽ വാഹനമായാണ് സഫാരി എത്തിയത്.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ഈ പേര് മാത്രം മതിയായിരുന്നു വാഹനം വലിയ വിജയമാവാൻ. ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിരത്തുകളിലെ താരപദവി വീണ്ടെടുക്കാൻ സഫാരിക്ക് സാധിച്ചു. ടാറ്റ മോട്ടോർസിന്റെ രാജകീയ പാരമ്പര്യത്തിനൊപ്പം ഇംപാക്‌ട് 2.0 ഡിസൈൻ ശൈലിയുടെയും ക്ഷമത തെളിയിച്ച ഒമേഗാർക് ആർക് എന്ന പ്ലാറ്റ്ഫോമും നിർമാണ നിലവാരത്തിന് അടിത്തറയേകി.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

വിവോ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ന്റെ ഔദ്യോഗിക പങ്കാളിയായി സഫാരിയെ പ്രഖ്യാപിക്കുയും ചെയ്‌തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് റദ്ദാക്കിയ ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാംഘട്ടം സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടത്താനിരിക്കുകയാണ് ബിസിസിഐ.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ചടങ്ങിന് മോടികൂട്ടാനായി ഐപിഎല്ലിൽ സഫാരിയുടെ പുതിയ ഗോൾഡ് എഡിഷൻ മോഡലിനെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ടാറ്റ മോട്ടോർസ്. അതിന്റെ ഭാഗമായി പുതിയ വേരിയന്റിന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

വരാനിരിക്കുന്ന ടാറ്റ സഫാരി ഗോൾഡ് എഡിഷന്റെ വിശദാംശങ്ങൾ ടീസർ വീഡിയോ വെളിപ്പെടുത്തുന്നില്ല. "ദി ലെജന്റ് വിൽ ടേക്ക്ഓവർ" എന്ന പരസ്യ വാചകവുമായാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ കണ്ട ഹൈസ്ട്രീറ്റ് ഗോൾഡ് കളർ സ്കീമിൽ ടാറ്റ സഫാരി ഗോൾഡ് എഡിഷനെ പരിചയപ്പെടുത്താനാണ് സാധ്യത.

ഈ സ്പെഷ്യൽ എഡിഷനിൽ മറ്റ് കോസ്മെറ്റിക്, ഫീച്ചർ പരിഷ്ക്കാരങ്ങൾ നടത്താനും സാധ്യതയില്ല. വാസ്തവത്തിൽ എസ്‌യുവി 2.0 ലിറ്റർ ക്രയോടെക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിൽ തന്നെ തുടരും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ തുടരും.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ഹാരിയറിൽ നിന്ന് കടമെടുത്തിരിക്കുന്ന ഈ ഡീസൽ യൂണിറ്റ് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എം‌ജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, വരാനിരിക്കുന്ന മഹീന്ദ്ര XUV700 എന്നീ വമ്പൻമാരുമായി മാറ്റുരയ്ക്കുന്ന സഫാരിക്ക് 14.99 ലക്ഷം മുതൽ 22.01 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

മോഡൽ ലൈനപ്പിൽ 7 ഓട്ടോമാറ്റിക് വേരിയന്റുകളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. അവയ്ക്ക് 17.80 ലക്ഷം മുതൽ 22.01 ലക്ഷം രൂപ വരെയാണ് വില വരുന്നത്. സഫാരി അഡ്വഞ്ചർ എഡിഷന് 20.58 ലക്ഷം മുതൽ 22.01 ലക്ഷം രൂപ വരെയാണ് വില.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ടാറ്റ സഫാരി അഡ്വഞ്ചർ എഡിഷനിൽ ഒരു എക്സ്ക്ലൂസീവ് ട്രോപ്പിക്കൽ മിസ്റ്റ് കളർ സ്കീമും ബ്ലാക്ക് ഔtട്ട് ഫ്രണ്ട് ഗ്രിൽ, റൂഫ് റെയിലുകളും 18 ഇഞ്ച് അലോയ് വീലുകളും വരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയർ ലഭിക്കുന്ന സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി അഡ്വഞ്ചർ എഡിഷൻ ബ്രൗൺ ആൻഡ് വൈറ്റ് ഫിനിഷ് വാഗ്ദാനം ചെയ്യുന്നു.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ഇത് XZ+, XZA+ വേരിയന്റുകളിലപം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിലും മാത്രമേ ലഭ്യമാകൂ. ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ച്ചറിൽ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിലാണ് ടാറ്റ എസ്‌യുവിയെ നിർമിച്ചിരിക്കുന്നതും. എന്തായാലും പണ്ടെത്ത പരുക്കൻ ശൈലിയിൽ നിന്നും പൂർണമായും പിൻമാറി ഒരു ലൈഫ്സ്റ്റൈൽ വാഹനമായാണ് സഫാരി ഇത്തവണ എത്തിയത് എങ്കിലും ഇരുകൈയ്യും നീട്ടിയാണ് ജനം വാഹനത്തെ സ്വീകരിച്ചിരിക്കുന്നത്.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ സഫാരിയുടെ 10,000 യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടതായും ടാറ്റ മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 4.6 മീറ്ററിലധികം നീളവും 1.8 മീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമാണ് സഫാരിയുടെ പ്രത്യേകത. അതോടൊപ്പം 2,741 മില്ലിമീറ്റർ വീൽബേസും കൂടി ചേരുനന്നതോടെ ഏഴ് സീറ്റർ എസ്‌യുവി ഒരു മികച്ച ഫാമിലി കാറായി മാറുന്നു.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മുൻ സീറ്റുകൾക്ക് ലംബർ അഡ്ജസ്റ്റ്മെന്റ്, ബോസ് മോഡ്, ആംബിയന്റ് ലൈറ്റിംഗ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ എന്നിവയാണ് എസ്‌യുവിയിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ.

സഫാരിക്ക് ഗോൾഡ് എഡിഷൻ ഒരുങ്ങുന്നു; ടീസർ ചിത്രവുമായി ടാറ്റ മോട്ടോർസ്

ടാറ്റയുടെ എല്ലാ ആധുനിക വാഹനങ്ങളേയും പോലെ തന്നെ സുരക്ഷയിലും ടാറ്റ സഫാരി ഒട്ടും പിന്നോട്ടല്ല. ഇതിനായി 6/7 സീറ്റർ സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, നാല് ഡിസ്ക്ക് ബ്രേക്കുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് ഡിസ്ക്ക് വൈപ്പിംഗ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റോൾ‌ഓവർ ലഘൂകരണം, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാമാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Tata motors teased the upcoming safari gold edition launch soon details
Story first published: Wednesday, September 15, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X