ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. സ്റ്റീൽ, ലോഹങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ സംഭരണച്ചെലവിലെ കുത്തനെയുണ്ടായ ഉയർച്ച നേരിടാനാണ് മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടത്താൻ കമ്പനി തയാറെടുക്കുന്നത്.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

കഴിഞ്ഞ ഒരു വർഷമായി ഉരുക്കിന്റെയും ലോഹങ്ങളുടെയും വിലയിൽ കുത്തനെ വർധനയുണ്ടായി. ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതം നേരിടാനാണ് പുതിയ വില വർധനവ് പ്രഖ്യാപിക്കുന്നതെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അറിയിച്ചു.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

ഈ വർഷം ഇത് മൂന്നാംതവണയാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കുന്നത്. ടിയാഗോ, ടിഗോർ, നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില ഉയരും.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

ഈ വർഷം ജനുവരിയിലാണ് ആദ്യ വില വർധനവ് കമ്പനി പ്രഖ്യാപിക്കുന്നത്. തുടർന്ന് മെയ് മാസത്തിൽ ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിന്റെയും പുതുതായി പുറത്തിറക്കിയ സഫാരി എസ്‌യുവിയുടെയും വില ടാറ്റ ഉയർത്തുകയും ചെയ്‌തു.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

അവശ്യവസ്തുക്കളുടെ സംഭരണചെലവുകൾ കുത്തനെ ഉയർന്നതോടെ ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ടാറ്റ നിരവധി ചെലവ് ചുരുക്കൽ നീക്കങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

വില വർധനവിന്റെ ഒരു ചെറിയ പങ്ക് മാത്രമാണ് ഉപഭോക്താക്കൾക്കുമേൽ കെട്ടിവെക്കുന്നത്. അടുത്തയാഴ്ച്ച മുതൽ മോഡലുകളുടെ എക്സ്ഷോറൂം വിലയിൽ ഏകദേശം മൂന്ന് ശതമാനത്തോളം കൂട്ടാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

ടാറ്റയ്ക്ക് പുറമെ ഈ മാസം ആദ്യം മാരുതി സുസുക്കി ഇന്ത്യ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെയും മറ്റ് മോഡലുകളുടെ സിഎൻജി വേരിയന്റുകളുടെയും വില 15,000 രൂപ വരെ ഉയർത്തിയിരുന്നു. ഓഗസ്റ്റ് മുതൽ മുഴുവൻ മോഡൽ ശ്രേണിയുടെയും വില ഉയരുമെന്ന് ഹോണ്ടയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാണ കമ്പനിയാണ് ടാറ്റ മോട്ടോർസ്. മികവുറ്റ സുരക്ഷയുള്ള കാറുകൾ പുറത്തിറക്കി ജനഹൃദയങ്ങൾ കീഴടക്കാനായതാണ് കമ്പനിക്ക് ഗുണമായത്. നെക്സോൺ, ടിയാഗോ, ആൾട്രോസ് മോഡലുകളാണ് ടാറ്റ നിരയിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾ.

ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും

കഴിഞ്ഞ ദിവസം സഫാരി എസ്‌യുവിയുടെ 10,000 യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും ബ്രാൻഡ് പിന്നിട്ടു. വിപണിയിൽ എത്തി വെറും അഞ്ച് മാസത്തിനുള്ളിലാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്. ആറ്, ഏഴ് സീറ്റർ എസ്‌യുവി ശ്രേണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലും ഇന്ന് സഫാരിയാണ്.

Most Read Articles

Malayalam
English summary
Tata Motors To Hike Prices Of Entire Passenger Vehicles. Read in Malayalam
Story first published: Wednesday, July 28, 2021, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X