ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

2021 മെയ് എട്ടിന് ശേഷം രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. പ്രസ്‌താവനയിലൂടെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

മോഡലും വേരിയന്റും അനുസരിച്ച് വില വർധനവ് ഏകദേശം 1.8 ശതമാനത്തോളം ഉയർത്താനാണ് ടാറ്റയപടെ തീരുമാനം. സമീപകാലത്ത് തെരഞ്ഞെടുത്ത മോഡലുകളിൽ മറ്റ് നിരവധി കാർ കമ്പനികളും വില പരിഷ്ക്കരണം നടത്തുന്നതിനിടയിലാണ് ടാറ്റയുടെയും പ്രഖ്യാപനം.

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

ഇൻപുട്ട് ചെലവിലുണ്ടായ വർധനയാണ് കീറുകളുടെ വില വർധനവ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. ഈ വർഷം മെയ് ഏഴിനോ അതിനുമുമ്പോ ടാറ്റ കാറുകൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വില വർധനവ് ബാധകമാവില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: മഹീന്ദ്ര മോഡലുകൾക്കും വില വർധനവ്, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താൽപര്യങ്ങൾ പരിരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ടാറ്റയുടെ 'ബിസിനസ് എജിലിറ്റി പ്ലാനിന്റെ' ഭാഗമാണ് വില വർധനവ്.

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

ഈ വർഷം ടാറ്റ നടപ്പിലാക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. മുമ്പ് ജനുവരിയിൽ മോഡലുകൾക്ക് 26,000 രൂപ വരെ വരെ വില കമ്പനി ഉയർത്തിയിരുന്നു. അതേസമയം കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ടാറ്റയുടെ ഉത്പാദന സൗകര്യങ്ങൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

ടാറ്റ മോട്ടോർസ് നിലവിൽ ഇന്ത്യയിൽ നിരവധി കാറുകളാണ് വിപണനം ചെയ്യുന്നത്. ഫെബ്രുവരിയിൽ സഫാരി എസ്‌യുവി പുറത്തിറക്കിയ ബ്രാൻഡ് ഉടൻ തന്നെ ചില ഇലക്ട്രിക് കാറുകൾ കൂടി നിരത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

സഫാരിക്കു പുറമെ ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ കാർ ശ്രേണിയിൽ ആൾട്രോസ്, ടിയാഗൊ, ടിഗോർ സെഡാൻ, ഹാറിയർ, നെക്‌സോൺ തുടങ്ങിയ എസ്‌യുവികളും ഉൾപ്പെടുന്നു. നെക്സോണിന്റെ ഇലക്ട്രിക് വേരിയന്റും കമ്പനിയുടെ നിരയിലെ ശക്തികേന്ദ്രമാണ്.

MOST READ: നെക്‌സ മോഡലുകളിലും ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ. ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ മൊത്തം 39,530 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. മാരുതി, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വാഹന നിർമാണ കമ്പനിയായും ടാറ്റ മാറിയിട്ടുണ്ട്.

ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

നെക്സോൺ, ടിയാഗൊ, ആൾട്രോസ് എന്നിവയാണ് ഇന്ത്യയിലെ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് കാറുകൾ. വില വർധനവ് മറികടക്കാനായി വരും ദിവസം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ടാറ്റ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Tata Motors To Hike The Prices Of Cars From 2021 May 8. Read in Malayalam
Story first published: Friday, May 7, 2021, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X