HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയ്ക്കായി ഒന്നിലധികം പുതിയ മോഡലുകളിൽ പ്രവർത്തിക്കുന്നു. HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു UV കമ്പനിയിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ചായിരിക്കും.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ചെറു എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ പുറത്തിറക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു; എന്നിരുന്നാലും, കൊവ്ഡ്-19 മഹാമാരി കാരണം ലോഞ്ച് അടുത്ത പാദത്തിലേക്ക് കമ്പനി നീട്ടിയിരിക്കുകയാണ്. ടാറ്റ HBX ചെറു യൂട്ടിലിറ്റി വാഹനം 2021 ദീപാവലി സീസണിന് മുമ്പ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിപണിയിലെത്തും.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടാറ്റ ടൈമറോ എന്ന് അറിയപ്പെടുന്ന പുതിയ കോംപാക്ട് UV മാരുതി സുസുക്കി ഇഗ്നിസിനും വരാനിരിക്കുന്ന ഹ്യുണ്ടായി AX1 -നും എതിരെ മത്സരിക്കും. ആൾ‌ട്രോസിന് ശേഷം ALFA മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും ഇത്.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്ക് കരുത്ത് പകരുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ ടൈമറോയ്ക്കും നിർമ്മാതാക്കൾ നൽകുന്നത്.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ഈ എഞ്ചിൻ 86 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. ചെറു UV -ക്ക് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭിക്കാം, ഈ യൂണിറ്റ് 100 bhp -ക്ക് അടുത്ത് കരുത്ത് പുറപ്പെടുവിച്ചേക്കാം. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് amt (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ ഉൾപ്പെടാം.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ടാറ്റ HBX -ന്റെ പ്രൊഡക്ഷൻ പതിപ്പ് ഇതിനകം തന്നെ നിരവധി തവണ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. വാഹനത്തിന് മുകളിൽ മെലിഞ്ഞ എൽഇഡി ഡി‌ആർ‌എല്ലുകളും പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് ബമ്പറിൽ താഴെയുമായി ഒരുക്കിയിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കും.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

നേർത്ത എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ മുകളിലെ ഗ്രില്ലിലേക്ക് നന്നായി സംയോജിപ്പിച്ചിരിക്കുന്നു. അപ്പർ ഫ്രണ്ട് ഗ്രില്ലിനും ഡി‌ആർ‌എല്ലുകൾക്കുമായി ഒരു ക്രോം അടിവരയിടുന്നു, അതേസമയം താഴത്തെ ഗ്രില്ല് മെഷിൽ ഇൻവെർട്ടഡ് ട്രൈ-ആരോ രൂപകൽപ്പനയോടെ വരുന്നു.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ഫോഗ് ലാമ്പുകളും വിശാലമായ എയർ ഇന്റേക്കും ബമ്പറിൽ ഉൾക്കൊള്ളുന്നു. ചെറു എസ്‌യുവിക്ക് മെഷീൻ കട്ട് അലോയികൾ, എൽഇഡി ടെയിൽ ലാമ്പുകൾ, C-പില്ലർ മൗണ്ടഡ് പിൻ ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്-ഔട്ട് C-പില്ലർ തുടങ്ങിയവ ലഭിക്കും.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

3,840 mm നീളവും 1822 mm വീതിയും 1635 mm ഉയരവും 2450 mm വീൽബേസുമാണ് വാഹനത്തിനുള്ളത്. പ്രൊഡക്ഷൻ പതിപ്പ് HBX കൺസെപ്റ്റിന് സമാനമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

ക്യാബിൻ ആൾ‌ട്രോസ് ഹാച്ച്ബാക്കുമായി പങ്കിടും. വാഹനത്തിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്ന്-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഫാബ്രിക് സീറ്റുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ലഭിക്കും.

Most Read Articles

Malayalam
English summary
Tata Motors To Launch HBX Concept Based Small SUV By 2021 October. Read in Malayalam.
Story first published: Thursday, May 13, 2021, 20:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X