സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ തുറുപ്പ് ചീട്ടുകളാണ് ഹാരിയറും, സഫാരിയും. പ്രതിമാസ വില്‍പ്പനയില്‍ രണ്ട് മോഡലുകളും മികച്ച വില്‍പ്പനയാണ് കാഴ്ചവെയ്ക്കുന്നത്.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

ഈ രണ്ട് എസ്‌യുവികളും ചേര്‍ന്ന് പ്രതിമാസം 4,800 യൂണിറ്റ് വില്‍പ്പന നേടുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. മുഖ്യ എതിരാളികളായ ഹെക്ടര്‍ ഇരട്ടകളുടെ പ്രതിമാസ വില്‍പ്പന ഏകദേശം 3,500 യൂണിറ്റുകളാണ്. പുതിയ മഹീന്ദ്ര XUV700 ഒരു മാസം ഏകദേശം 3,500 യൂണിറ്റുകളും വിതരണം ചെയ്യുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

എന്നാല്‍ വരും മാസങ്ങളില്‍ മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയില്‍ നിന്നുള്ള മത്സരം കടുക്കുമെന്ന പശ്ചാത്തലത്തില്‍, ടാറ്റ മോട്ടോര്‍സ് സഫാരി എസ്‌യുവിക്ക് ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് നല്‍കുകയും സഫാരിയുടെ ഉപകരണങ്ങളില്‍ ചില പുതിയ സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവ പോലെ സഫാരിയുടെ ഫീച്ചറുകളുടെ പട്ടിക അതിന്റെ അടുത്ത എതിരാളികളേക്കാള്‍ ശക്തമല്ല എന്നത് വളരെ വ്യക്തമായ ഒരു വസ്തുതയാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് നിര്‍മാതാക്കളുടെ പുതിയ നീക്കമെന്ന് പറയേണ്ടി വരും.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ കുറച്ച് നിര്‍ണായക സുഖസൗകര്യങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ആഭ്യന്തര കാര്‍ നിര്‍മാതാവ് എതിരാളികളെ നേരിടാനൊരുങ്ങുന്നത്. കേബിള്‍ ഉപയോഗിക്കാതെ തന്നെ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന വയര്‍ലെസ് ചാര്‍ജിംഗ് ആണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

സെന്റര്‍ കണ്‍സോളിലെ ഗിയര്‍ ഷിഫ്റ്ററിന് മുന്നിലുള്ള ക്യൂബി ഹോളിലാണ് ചാര്‍ജിംഗ് പാഡ് സ്ഥാപിച്ചിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരു നിര്‍ണായക സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് ഇപ്പോള്‍ ഒരു കണക്റ്റിവിറ്റി ഓപ്ഷനായി വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ വാഗ്ദാനം ചെയ്യുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

മറ്റൊരു നിര്‍ണായക കൂട്ടിച്ചേര്‍ക്കല്‍ വൈഫൈ കണക്റ്റിവിറ്റിയാണ്, അതില്‍ വാഹനത്തിനുള്ളിലുള്ളവര്‍ക്ക് അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ക്യാബിനിലെ അന്തരീക്ഷ വായുവിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) റേറ്റിംഗും കാണിക്കുന്നു. AQI മെച്ചപ്പെടുത്തുന്നതിന്, സഫാരിക്ക് ഒരു എയര്‍ പ്യൂരിഫയറും ലഭിക്കുന്നു. ഫീച്ചറുകളിലോ സ്പെസിഫിക്കേഷനുകളിലോ മറ്റ് അപ്ഡേറ്റുകളൊന്നും സൂചിപ്പിച്ചിട്ടില്ല. ഈ അധിക ഫീച്ചറുകള്‍ പ്രീമിയം വിലയില്‍ വരുമോ എന്നതും ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഇന്‍-ബില്‍റ്റ് iRA തുടങ്ങിയ ഗിസ്മോസുകളാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

കണക്ട് കാര്‍ സാങ്കേതികവിദ്യ. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, മൂഡ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. എസ്‌യുവിയുടെ ക്യാബിന് പ്രീമിയം ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയോട് കൂടിയ ഡ്യുവല്‍-ടോണ്‍ തീം കമ്പനി വാഗാദം ചെയ്യുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

ആറ് എയര്‍ബാഗുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സഫാരിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

നിലവില്‍, സഫാരി ഒരു ഓയില്‍ ബര്‍ണറിനൊപ്പം മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ, എന്നാല്‍ ടാറ്റ മോട്ടോര്‍സ് സമീപഭാവിയില്‍ ഒരു പെട്രോള്‍ മോട്ടോര്‍ കൂടി ലൈനപ്പിലേക്ക് ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

മുന്‍നിര ടാറ്റ എസ്‌യുവി നിലവില്‍ XE, XM, XT, XT+, XZ, XZ+, XZ+ ഗോള്‍ഡ് എഡിഷന്‍ എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ ലഭ്യമാണ്. സഫാരി രണ്ട് സീറ്റിംഗ് ലേഔട്ടുകളില്‍ ലഭ്യമാണ്- ഏഴ് സീറ്റുകളും ആറ് സീറ്റുകളും.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തു, ഫീച്ചറുകളും കൂട്ടി ചേര്‍ത്തു; Safari-യെ മിനുക്കിയെടുത്ത് Tata

ഇതിൽ ആറ് സീറ്റ് കോൺഫിഗറേഷനിൽ വരുന്ന മോഡലിന് മധ്യ നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് ലഭിക്കുന്നത്. വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, നിലവില്‍ ഇതിന്റെ പ്രാരംഭ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 23.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Most Read Articles

Malayalam
English summary
Tata motors updated software safari suv gets new features details
Story first published: Tuesday, November 30, 2021, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X