കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) 2021-22 സീസണില്‍ ജംഷഡ്പൂര്‍ FC-യുമായുള്ള ബന്ധം തുടരുന്നതായി പ്രഖ്യാപിച്ച് ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇത്തവണ, കമ്പനിയുടെ പുതുതായി പുറത്തിറക്കിയ മൈക്രോ എസ്‌യുവിയായ പഞ്ച് ആണ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ഈ അസോസിയേഷന്റെ ഭാഗമായി ജംഷഡ്പൂര്‍ FC, വാഹനത്തെ പ്രമോട്ട് ചെയ്യും. ISL 2017-18 ലെ ക്ലബ്ബിന്റെ അരങ്ങേറ്റ സീസണിലും കാര്‍ നിര്‍മാതാവ് ജംഷഡ്പൂര്‍ FC-യുടെ ഔദ്യോഗിക പങ്കാളിയായിരുന്നു. അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 2021 ഉള്‍പ്പെടെ, ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സരങ്ങളില്‍ ടാറ്റ മോട്ടോര്‍സ് വലിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

'നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്യാമ്പെയ്നില്‍ ഔദ്യോഗിക ഓട്ടോമൊബൈല്‍ പങ്കാളിയായി ജംഷഡ്പൂര്‍ FC-യുമായുള്ള തങ്ങളുടെ ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട്, ടാറ്റ മോട്ടോര്‍സിന്റെ മാര്‍ക്കറ്റിംഗ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (PVBU) ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

തങ്ങള്‍ ജംഷഡ്പൂര്‍ FC എന്ന ഇന്ത്യന്‍ ഫുട്ബോളിലെ എലൈറ്റ് ടീമുകളിലൊന്നുമായി സമന്വയം രൂപീകരിച്ച് ജംഷഡ്പൂരിലെയും ജാര്‍ഖണ്ഡിലെയും ഫുട്ബോള്‍ പ്രേമികളായ ആളുകള്‍ക്ക് തങ്ങളുടെ പുതുതായി പുറത്തിറക്കിയ എസ്‌യുവിയായ പഞ്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ടാറ്റയുടെ വീടാണ് ജംഷഡ്പൂര്‍ നഗരമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

വാഹനം പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ISL-ന്റെ സീസണില്‍, ജംഷഡ്പൂര്‍ FC-യുടെ കിറ്റിലും ജേഴ്സി സ്ലീവിലും ടാറ്റ പഞ്ച് ലോഗോ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം. കൂടാതെ, ഗോവയിലെ GMC അത്ലറ്റിക് സ്റ്റേഡിയം ബാംബോലിമില്‍ ജംഷഡ്പൂര്‍ FC-യുടെ ഹോം മത്സരങ്ങള്‍ നടക്കുമ്പോള്‍ പഞ്ച് സ്റ്റേഡിയത്തിലും ദൃശ്യമാകും.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

കൂടാതെ ജംഷഡ്പൂര്‍ FC-യുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാഹനം പ്രമോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ FC-യുടെ പ്രധാന സ്‌പോണ്‍സറും പഞ്ച് ആയിരിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

സഹകരണത്തെക്കുറിച്ച് ജംഷഡ്പൂര്‍ FC-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുകുള്‍ ചൗധരി പറഞ്ഞത് ഇങ്ങനെ, 'മുന്‍ സീസണില്‍ തങ്ങള്‍ക്ക് മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു, ടാറ്റ മോട്ടോര്‍സുമായുള്ള ഈ ബന്ധം വലുതും മികച്ചതുമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോര്‍സ് പോലുള്ള പ്രശസ്ത ബ്രാന്‍ഡ് തങ്ങളുമായി സഹകരിക്കുന്നത് ഒരു വലിയ പ്രചോദനമാണ്, വരും സീസണില്‍ അവരുടെ അതിശയകരമായ പുതിയ എസ്‌യുവി പ്രമോട്ടുചെയ്യുന്നതില്‍ ്അഭിമാനമുണ്ടെന്നും മുകുള്‍ ചൗധരി വ്യക്തമാക്കി.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ഏറെ പ്രതീക്ഷയോടെ ടാറ്റ ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്ന മോഡലാണ് പഞ്ച്. വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 8.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

സഫാരി, ഹാരിയര്‍ തുടങ്ങിയ വലിയ പതിപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടാറ്റ പഞ്ച് വരുന്നത്. എന്നിരുന്നാലും, ചില വ്യതിരിക്തമായ ഡിസൈന്‍ ഘടകങ്ങളും വാഹനത്തില്‍ കാണാന്‍ സാധിക്കും. നാല് വേരിയന്റുകളാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ടൊര്‍ണാഡോ ബ്ലൂ, കാലിപ്സോ റെഡ്, മെറ്റിയര്‍ ബ്രോണ്‍സ്, ആറ്റോമിക് ഓറഞ്ച്, ട്രോപ്പിക്കല്‍ മിസ്റ്റ്, ഡേടോണ ഗ്രേ, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ടാറ്റ പഞ്ച് ലഭ്യമാകും. ശ്രേണിയില്‍ മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയുമായി മത്സരിക്കുമെങ്കിലും, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ പോലുള്ള മോഡലുകള്‍ക്ക് എതിരെയും മത്സരിക്കാന്‍ പഞ്ചിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ടാറ്റ പഞ്ചിന് 3,827 mm നീളവും 1,742 mm വീതിയും 1,615 mm ഉയരവുമുണ്ട്. എസ്‌യുവിക്ക് 2,425 mm വീല്‍ബേസും 187 mm ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഇത് 366 ലിറ്റര്‍ ബൂട്ട് സ്റ്റോറേജ് കപ്പാസിറ്റിയും വാഹനം വാഗ്ദാനം ചെയ്യുന്നു.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

എസ്‌യുവിക്ക് ഡൈന പ്രോ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, അഞ്ച് സ്പീഡ് AMT എന്നീ ഓപ്ഷനുകളില്‍ എഞ്ചിന്‍ ലഭ്യമാണ്. ഈ യൂണിറ്റ് 86 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ ഓഫറില്‍ ഇല്ല.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ടാറ്റ പഞ്ചിന് ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു. ടാറ്റ മോട്ടോര്‍സിന്റെ സുരക്ഷിത കാറുകളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് ഇത് മറ്റൊരു കൂട്ടിച്ചേര്‍ക്കലായി മാറുകയും ചെയ്യുന്നു. ഈ എസ്‌യുവി ടാറ്റയുടെ ALFA-ARC ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

കിറ്റിലും ജേഴ്സി സ്ലീവിലും പഞ്ച്; ജംഷഡ്പൂര്‍ എഫ്സിയുടെ ഔദ്യോഗിക വാഹന പങ്കാളിയായി ടാറ്റ

ഡ്യുവല്‍ എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, മുന്‍വശത്തെ ഫോഗ് ലാമ്പുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡ്, 370 mm വാട്ടര്‍ വേഡിംഗ് ശേഷി, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് സ്വെ കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ISOFIX സപ്പോര്‍ട്ട് എന്നിവയാണ് മൈക്രോ എസ്‌യുവിയുടെ മറ്റ് സുരക്ഷ സവിശേഷതകള്‍.

Most Read Articles

Malayalam
English summary
Tata motors will continues jamshedpur fc s official automobile partner in hero indian super league
Story first published: Saturday, November 27, 2021, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X