പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഈ പങ്കാളിത്തത്തിന്റെ ഫലമായി മൂന്ന് പുതിയ ഫിനാന്‍സിംഗ് പദ്ധതികളും പ്രഖ്യാപിച്ചു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

റെഡ് കാര്‍പെറ്റ്, പ്രൈം വിശ്വാസ്, വിവിധ ഉപഭോക്തൃ ഗ്രൂപ്പുകള്‍ക്കുള്ള ലോ ഇഎംഐ സ്‌കീമുകള്‍ (ശമ്പളം, സ്വയംതൊഴില്‍, വരുമാനമില്ലാത്ത തെളിവ്) മോഡലിനെ ആശ്രയിച്ച്. കാറിന്റെ ഓണ്‍-റോഡ് വിലയ്ക്ക് 90 ശതമാനം വരെ ധനസഹായം, കുറഞ്ഞ ഇഎംഐ, ഏഴ് വര്‍ഷം വരെ വായ്പാ കാലാവധി, അത്തരം കൂടുതല്‍ വ്യവസ്ഥകള്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

'ഇത്തരം സംരംഭങ്ങളിലൂടെ സുരക്ഷിതമായ വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകള്‍ കൂടുതല്‍ താങ്ങാവുന്നതും ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റാനും അവര്‍ക്ക് തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം ഉണ്ടെന്ന് ഉറപ്പാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്'' ടാറ്റ മോട്ടോര്‍സ് PVBU സെയില്‍സ്, മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷയ്ക്കായി ആളുകള്‍ വ്യക്തിഗത മൊബിലിറ്റി മാര്‍ഗമായി കാര്‍ തെരഞ്ഞെടുക്കുന്നുവെന്ന് കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വ്യോമെഷ് കപസി പറഞ്ഞു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

കൂടാതെ, ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും വിതരണക്കാരുടെയും താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി സമഗ്രമായ ഒരു 'ബിസിനസ് എജിലിറ്റി പ്ലാന്‍' ഏര്‍പ്പെടുത്തിയതായി അടുത്തിടെ പ്രഖ്യാപിച്ചു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

വിവിധ ഫിനാന്‍സ് സ്‌കീമുകള്‍ നേടുന്നതിന്, ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലറുമായി അല്ലെങ്കില്‍ ഒരു കോട്ടക് മഹീന്ദ്ര പ്രൈം ബ്രാഞ്ച് വഴി ബന്ധപ്പെടാം അല്ലെങ്കില്‍ ടാറ്റ കാര്‍ വാങ്ങാനുള്ള താല്‍പര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് അവരുടെ വെബ്‌സൈറ്റ് primeloans.kotak.com/ സന്ദര്‍ശിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

കൂടുതലറിയാന്‍, ഉപയോക്താക്കള്‍ക്ക് cars.tatamotors.com/ സന്ദര്‍ശിക്കാം. ഉപഭോക്താക്കള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവരുടെ വീടുകളില്‍ തന്നെ സുരക്ഷിതമായി ഇരുന്ന് അന്വേഷിക്കാനും ടെസ്റ്റ് ഡ്രൈവ് അഭ്യര്‍ത്ഥിക്കാനും ബുക്കിംഗ് നടത്താനും 'ക്ലിക്ക് ടു ഡ്രൈവ്', ടാറ്റ മോട്ടോര്‍സിന്റെ എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി അവരുടെ ഇഷ്ടപ്പെട്ട ഫിനാന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കാനും കഴിയും.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

വാണിജ്യ വാഹനം വാങ്ങുന്നവരെ സഹായിക്കുന്നതിനായി അടുത്തിടെ ടാറ്റ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഫിനാന്‍സ് നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തെ ധാരണാപത്രത്തിലാണ് ഇരുവരും ഒപ്പുവെച്ചത്.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം; ടാറ്റയും കൊട്ടക് മഹീന്ദ്രയും പങ്കാളിത്തം പ്രഖ്യാപിച്ചു

ഈ പങ്കാളിത്തത്തിലൂടെ ബ്രാന്‍ഡിന്റെ ചെറുതും ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫിനാന്‍സ് പരിഹാരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Tata Motros Announced Ties Up With Kotak Mahindra Prime To Offer Finance Options, Find Here All Details. Read in Malayalam.
Story first published: Wednesday, June 23, 2021, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X