ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

രാജ്യം ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ അതിനൊപ്പം മുന്നേറ്റം നടത്തുന്നൊരു ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ഇന്ന് ഇവി വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി ടാറ്റ മാറുകയും ചെയ്തിട്ടുണ്ടെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

എതിരാളികളെ പിന്നിലാക്കിയുള്ള ടാറ്റയുടെ കുതിപ്പ് വിഭാഗത്തിൽ തങ്ങൾ എന്തുമാത്രം ശക്തരെന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിലെ വിപണി വിഹിതത്തിലും ടാറ്റ തന്നെയാണ് മുന്‍പന്തിയിലുള്ളത്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ ടാറ്റ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

ഈ പ്രഖ്യാപനം അതിന്റെ ഓഹരി വിലകളിലും വലിയ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ 20 ശതമാനം വരെ ഉയര്‍ന്ന് 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് എത്തിയത്. ടാറ്റ മോട്ടോര്‍സ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിയില്‍ നിന്ന് ഫണ്ട് ശേഖരിച്ചതായും പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

വരും വര്‍ഷങ്ങളിലും നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. FY2026 വരെ വിവിധ ബോഡി സ്‌റ്റൈലുകളിലും റേഞ്ച് ശേഷികളിലുമായി 10 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിട്ടുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

വാഹനങ്ങള്‍ക്കൊപ്പം തന്നെ സമീപഭാവിയില്‍ 10,000 ല്‍ താഴെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ ടാറ്റ മോട്ടോര്‍സ് അതിന്റെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കുറഞ്ഞത് 25 നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ടാറ്റാ പവര്‍, ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ്, ടിസിഎസ്/എല്‍എക്സ്സി, ടാറ്റ ഓട്ടോ, ടാറ്റ കെമിക്കല്‍സ് തുടങ്ങിയവയുമായിട്ടുള്ള പങ്കാളിത്തത്തിലാകും ഈ പദ്ധതി മുന്നോട്ട് പോവുക.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

മുംബൈ ആസ്ഥാനമായുള്ള നിര്‍മാതാവ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ ഇലക്ട്രിക് വാഹന നിര്‍മാതാവാണ്, കൂടാതെ നെക്‌സോണ്‍ ഇവിയുടെ പതിനായിരത്തിലധികം യൂണിറ്റുകള്‍ ഇതിനകം തന്നെ രാജ്യത്ത് വിറ്റുപോവുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

2020 -ന്റെ തുടക്കത്തില്‍, നെക്സോണ്‍ ഇവിയുമായി ടാറ്റ ഇവി സെഗ്മെന്റില്‍ പ്രവേശിച്ചു, പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇത് രാജ്യത്തെ ജനപ്രീയ ഇലക്ട്രിക് വാഹനമായി മുന്നേറുകയും ചെയ്തു. ആക്‌സസ് ചെയ്യാവുന്ന വിലനിര്‍ണ്ണയം, സിഗ്‌നേച്ചര്‍ ബില്‍ഡ് ക്വാളിറ്റി, ഐസിഇ മോഡലുകളോട് സാമ്യമുള്ള ഡിസൈന്‍ എന്നിവയോടൊപ്പം മാന്യമായ ശ്രേണിയും നെക്‌സണ്‍ ഇവി ഒരു വിജയഗാഥയായി തീരാന്‍ ബ്രാന്‍ഡിനെ സഹായിച്ചുവെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

അടുത്തിടെയാണ് മോഡലിന്റെ വില്‍പ്പന പ്രതിമാസം ശരാശരി 1,000 യൂണിറ്റുകള്‍ ആകുകയും ചെയ്തത്. ടാറ്റ മോട്ടോര്‍സിന് നിലവില്‍ പാസഞ്ചര്‍ ഇവി സ്‌പെയ്‌സില്‍ 71 ശതമാനം വിപണി വിഹിതമുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സിപ്‌ട്രോണ്‍ ടെക്‌നോളജി അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിഗോര്‍ ഇവിയും കമ്പനി അവതരിപ്പിച്ചിരുന്നു. ടാറ്റ ഇതിനകം തന്നെ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേരിയന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉടന്‍ പുറത്തിറങ്ങുന്ന പഞ്ച് എന്ന മൈക്രോ എസ്‌യുവിയും സമീപഭാവിയില്‍ ഒരു ഇലക്ട്രിക് മോഡലായി വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

നിലവിലെ സാഹചര്യങ്ങളില്‍ ഒരൊറ്റ ചാര്‍ജില്‍ നെക്സോണ്‍ ഇവിക്ക് 220-240 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് ശ്രേണി നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

അതേസമയം ടിഗോര്‍ ഇവിക്ക് പൂര്‍ണ ചാര്‍ജില്‍ 200-210 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ അതിന്റെ ഭാവി മോഡലുകള്‍ക്കായി ബ്രാന്‍ഡ് ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്യുന്നു.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

14 ലക്ഷം രൂപ മുതലാണ് നെക്‌സോണ്‍ ഇവിക്ക് വിപണിയില്‍ എക്‌സ്‌ഷോറൂം വില. എന്നാല്‍ ടിഗോര്‍ ഇവിക്ക് 12 ലക്ഷം രൂപയോളം എക്‌സ്‌ഷോറും വിലയായി നല്‍കണം. ടാറ്റ അതിന്റെ ഇവിക്ക് തുടര്‍ച്ചയായി പിന്തുണയാണ് നല്‍കുന്നത്, മാത്രമല്ല, പുതിയ ലോഞ്ചുകള്‍ വിഭാഗത്തില്‍ കമ്പനിയുടെ ആധിപത്യം വിപുലീകരിക്കാന്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യും.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

ഇലക്ട്രിക് വാഹന വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് കാറുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ടാറ്റ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഏഴ് മോഡലെങ്കിലും അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

ടാറ്റയില്‍ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളില്‍, കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കുകളായ ആള്‍ട്രോസ്, ടിയാഗോ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇലക്ട്രിക് വാഹന വിഭാഗത്തിലും Tata-യുടെ ആധിപത്യം; വിപണി വിഹിതം 71 ശതമാനം

ഇത് കുടാതെ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയം കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് പുതിയ ഇലക്ട്രിക് ലാന്‍ഡ് റോവര്‍ എസ്‌യുവികളെങ്കിലും പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. 2025 മുതല്‍ ഓള്‍-ഇലക്ട്രിക് ബ്രാന്‍ഡ് ആകാനാണ് ലക്ഷ്യമിടുന്നതെന്ന് ജഗ്വാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata nexon ev and tigor ev getting high demand in ev segment market share increased
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X