നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

2020 ജനുവരി 28-ന് വിപണിയിലെത്തിയ പരിസ്ഥിതി സൗഹൃദ കോംപാക്ട് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവി അതിവേഗം ഉപഭോക്തൃ സ്വീകാര്യത നേടി മുന്നേറുകയാണ്. വലിയ സ്വീകാര്യതയാണ് നാളിതുവരെയായി വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ഇതിന്റെ തെളിവാണ് പ്രതിമാസം പുറത്തുവരുന്ന വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് ഏഴുമാസം കഴിഞ്ഞപ്പോള്‍ അതായത് ഓഗസ്റ്റ് 18-ന് വാഹനത്തിന്റെ വില്‍പ്പന 1,000 യൂണിറ്റ് പി്ന്നിട്ടതായി കമ്പനി അറിയിച്ചു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

പിന്നീട് 2020 ഡിസംബര്‍ 2-ന് 10 മാസത്തിനുള്ളില്‍ 2,000 യൂണിറ്റും പിന്നിട്ടു. ഇപ്പോള്‍ സമാരംഭിച്ച് 14 മാസത്തിനുശേഷം 2021 മാര്‍ച്ച് അവസാനത്തോടെ വില്‍പ്പന 4,000 മറികടന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: 2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

നെക്സോണ്‍ ഇവിയുടെ ശക്തമായ വിപണി പ്രകടനം ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും ഉയര്‍ന്ന ഇവികളുടെ വില്‍പ്പന രേഖപ്പെടുത്താന്‍ കാരണമായതില്‍ അതിശയിക്കാനില്ല.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തില്‍, '2021 മാര്‍ച്ചിലും Q4 FY2021-ലും 705 ഇവികളും 1,711 ഇവികളും പ്രതിമാസവും ത്രൈമാസവുമായ വില്‍പ്പന രേഖപ്പെടുത്തി.

MOST READ: വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇവി നെക്സോണ്‍ ഇവി 2020 ജനുവരിയില്‍ ആരംഭിച്ചതിനുശേഷം 4,000 യൂണിറ്റുകളുടെ നാഴികക്കല്ല് പിന്നിട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ശ്രദ്ധേയമായ മൂല്യനിര്‍ണ്ണയത്തോടെ, നെക്‌സോണ്‍ ഇവി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇലക്ട്രിക് കാറായി മാറി. നിലവില്‍ 64 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്‍സ് ഇവി വിഭാഗത്തില്‍ മുന്നിലാണ്.

MOST READ: ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

എസ്‌യുവി അപ്പീലിനുപുറമെ, നെക്സോണ്‍ ഇവിയുടെ അനുകൂലമായി പ്രവര്‍ത്തിച്ചിട്ടുള്ളത്, അതിന്റെ അടിസ്ഥാന കാര്യങ്ങളും ഫീച്ചറുകളുമാണ്. നിരവധി ഇവി ഉപയോക്താക്കളുടെ ഡ്രൈവിംഗ് സ്വഭാവം വിശകലനം ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോര്‍സ് വാഹനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

നെക്സോണ്‍ ഇവിയുടെ ഡ്രൈവ് അനുഭവം സുഗമവും കാറിനെ കൂടുതല്‍ ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് പ്രസക്തമായ ഉപഭോക്തൃ ഫീഡ്ബാക്ക് അതിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

13.99 ലക്ഷം രൂപ മുതല്‍ 16.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സര്‍ക്കാര്‍ സബ്സിഡികളിലെ ഘടകങ്ങളും അതിന്റെ വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവും വില്‍പ്പനയില്‍ കാര്യമായ സംഭാവനയാണ് നല്‍കുന്നത്.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ടാറ്റ നെക്സോണ്‍ ഇവിയുടെ ARAI- സാക്ഷ്യപ്പെടുത്തിയ ശ്രേണി ഒരൊറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ആണ്, ഇത് നഗര ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നിശ്ചിത പാരാമീറ്ററുകള്‍ ഉപയോഗിച്ച് കണക്കാക്കുന്നു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

എങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് സിറ്റി-ഹൈവേ ഡ്രൈവിംഗ് യാത്രകളില്‍ ഇത് 208 കിലോമീറ്റര്‍ വരെ ശ്രേണി വാഗ്ദാനം ചെയ്യുന്നു. നഗരത്തില്‍ വാഹനമോടിക്കുമ്പോള്‍ ഉയര്‍ന്ന തോതിലുള്ള പുനരുജ്ജീവനത്തിന്റെ ഫലമായി 216 കിലോമീറ്റര്‍ നഗര പരിധി ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

അതേസമയം ഫ്രീ റോഡുകളില്‍, മോട്ടോര്‍ നിരന്തരം കുറഞ്ഞ പുനരുജ്ജീവനത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, ഹൈവേ പരിധി 201 കിലോമീറ്റര്‍ മുഴുവന്‍ ചാര്‍ജില്‍ നില്‍ക്കുന്നു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ പവറുമായി സഹകരിച്ച് ടാറ്റ മോട്ടോര്‍സ് ഓരോ നെക്‌സോണ്‍ ഇവി ഉപഭോക്താവിന്റെയും വീടുകളില്‍ ഹോം ചാര്‍ജര്‍ സ്ഥാപിക്കുന്നതിനുള്ള ശക്തമായ പ്രക്രിയ ആരംഭിച്ചു.

നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

CCS2 ഫാസ്റ്റ് ചാര്‍ജറുകളുടെ ഏറ്റവും വലിയ ശൃംഖലയും ടാറ്റ പവറിനുണ്ട് (നെക്സോണ്‍ ഇവിയുമായി പൊരുത്തപ്പെടുന്നു). ഇന്നുവരെ, ടാറ്റ പവര്‍ 65 നഗരങ്ങളിലും ഇന്ത്യയിലുടനീളം നിരവധി പ്രമുഖ ഇന്റര്‍സിറ്റി റൂട്ടുകളിലും 400 ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. 2021 ഡിസംബറോടെ മിക്ക പ്രധാന നഗരങ്ങളിലും ഹൈവേകളിലും ഇത് 700-ആയി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Tata Nexon EV Sales Cross 4,000 Units, Here Are The Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X