ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ജനപ്രീയ മോഡലായ നെക്‌സോണിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. പൂനെയിലെ രഞ്ജംഗോണ്‍ ഫാക്ടറിയില്‍ നിന്ന് മോഡലിന്റെ 2 ലക്ഷം യൂണിറ്റുകളാണ് ടാറ്റ നിര്‍മിച്ച് പുറത്തിറക്കിയത്.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

നിലവിലുള്ള കൊവിഡ്-19 മഹാമാരി കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം 50,000 യൂണിറ്റ് നെക്‌സോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോര്‍സിന് ആറുമാസമെടുത്തു. അല്ലാത്തപക്ഷം, നെക്സോണിന് വളരെ മുമ്പുതന്നെ ഈ നാഴികക്കല്ല് പിന്നീടാന്‍ സാധിക്കുമായിരുന്നെന്നും കമ്പനി വെളിപ്പെടുത്തി.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ടാറ്റ നെക്‌സണ്‍ കഴിഞ്ഞ നവംബറില്‍ 1,50,000 യൂണിറ്റുകളുടെ നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടാറ്റ മോട്ടോര്‍സില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് നെക്‌സോണ്‍.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

വാസ്തവത്തില്‍, നെക്‌സോണ്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റഴിച്ച മികച്ച 10 കാറുകളില്‍ ഇടം നേടിയിരുന്നു. സബ് കോംപാക്ട് എസ്‌യുവി 6,439 ഉപഭോക്താക്കള്‍ക്ക് വിറ്റു, പട്ടികയില്‍ നാലാം സ്ഥാനം നേടി. മാര്‍ച്ചില്‍ നേരത്തെ നെക്‌സോണ്‍ വില്‍പ്പന ഒരു മാസത്തില്‍ 8,683 യൂണിറ്റായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കുള്ള 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. 2017-ലാണ് നെക്സോണ്‍ ആദ്യമായി ലോഞ്ച് ചെയ്തത്.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ടാറ്റ നിലവില്‍ 20 വേരിയന്റുകളില്‍ നെക്സോണ്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. പെട്രോളില്‍ 12 വേരിയന്റുകളും ഡീസലില്‍ 8 വേരിയന്റുകളും. ഇവയെല്ലാം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉള്‍ക്കൊള്ളുന്നു.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ടാറ്റ അടുത്തിടെ നെക്സോണ്‍ എസ്‌യുവിയുടെ വില ഉയര്‍ത്തിയിരുന്നു. അവസാന വില വര്‍ദ്ധനവ് അനുസരിച്ച്, അടിസ്ഥാന മോഡലായ XE പതിപ്പിന് ഏകദേശം 10,000 രൂപ വര്‍ധിച്ച് ഇപ്പോള്‍ 7.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

അതേസമയം, ടോപ്പ്-സ്‌പെക്ക് XZA+ (O) ഡ്യുവല്‍ ടോണ്‍ വേരിയന്റിന് വര്‍ദ്ധനവ് നടപ്പാക്കുന്നതിന് മുമ്പ് 12.79 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍ വില വര്‍ധിപ്പിച്ചതോടെ വാഹനത്തിന് ഇപ്പോള്‍ 12.95 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം നല്‍കണം.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

കഴിഞ്ഞ ദിവസം ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്താന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വരുകയും പിന്നീട് ഇതില്‍ പ്രതികരണവുമായി കമ്പനി രംഗത്തെത്തുകയും ചെയ്തിരുന്നു. സബ് കോംപ്കാട് എസ്‌യുവിയുടെ ഡീസല്‍ എഞ്ചിന് ഇപ്പോഴും ശക്തമായ ഡിമാന്‍ഡുണ്ടെന്നും ടാറ്റ വെളിപ്പെടുത്തി.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി വിറ്റാര ബ്രെസ്, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവര്‍ക്കെതിരെയാണ് നെക്‌സോണ്‍ വിപണിയില്‍ മത്സരിക്കുന്നത്.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടിയാഗോ, ടിഗോര്‍ എന്നിവരോടൊപ്പം നെക്സോണിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി നല്‍കിയിരുന്നു. ഇത് അഞ്ച് സീറ്റുകളില്‍ വാങ്ങുന്നവര്‍ക്കിടയില്‍ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഈ യൂണിറ്റ് 120 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസലും വാഹനത്തില്‍ ലഭ്യമാണ്.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

ഓയില്‍-ബര്‍ണര്‍ 110 bhp കരുത്തും 260 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ബന്ധിപ്പിക്കുമ്പോള്‍ ആറ് സ്പീഡ് AMT ഒരു ഓപ്ഷനായി വില്‍ക്കുന്നു.

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Tata Nexon SUV Hits New Milestone In Sales, Production Cross 2 Lakh Units From Ranjangaon Facility. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X