Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ഇന്ത്യൻ വിപണിയിൽ പ്രാദേശിക വാഹന ഭീമനായ ടാറ്റയുടെ ഏറ്റവും പുതിയ മോഡലാണ് പഞ്ച് മൈക്രോ-എസ്‌യുവി. സമീപകാല റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ പഞ്ച് ശ്രേണിയിലേക്ക് 1.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷൻ ചേർക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നു.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ആൾട്രോസ് ​​i-ടർബോയിൽ 110 bhp കരുത്തും 140 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ഇത്. പഞ്ചിന്റെ 'അകംപ്ലിഷ്ഡ്', 'ക്രിയേറ്റീവ്' ട്രിമ്മുകളിൽ നിർമ്മാതാക്കൾ ഇത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

നിലവിൽ, ടാറ്റ പഞ്ച് 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ, ഇത് 86 bhp പീക്ക് പവറും 113 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയ്‌ക്കൊപ്പം കണക്ട് ചെയ്തിരിക്കുന്നു. ഈ പവർപ്ലാന്റിന് സ്റ്റാൻഡേർഡായി ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം ലഭിക്കുന്നു, കൂടാതെ ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ലഭ്യമാണ്.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

പഞ്ചിന്റെ 1.2 ലിറ്റർ ടർബോ-പെട്രോൾ പതിപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മൈക്രോ-എസ്‌യുവിയുടെ അരങ്ങേറ്റത്തിന് മുമ്പുതന്നെ പ്രചരിച്ചിരുന്നു. എന്നിരുന്നാലും, ടാറ്റ വിപണിയിൽ സേഫായി പ്ലേ ചെയ്യാനും ലോഞ്ചിൽ സിംഗിൾ എഞ്ചിൻ ഓപ്ഷൻ മാത്രം നൽകാനും തീരുമാനിച്ചു.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ഇക്കാലത്ത് ധാരാളം പുതിയ കാർ ഉപഭോക്താക്കൾ ഡ്രൈവിംഗ് ആവേശവും ഫണ്ണും തേടുകയാണ്, അതിനാൽ ഒരു പഞ്ചിയർ എഞ്ചിൻ തീർച്ചയായും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പഞ്ചിനെ സഹായിക്കും.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ടാറ്റ പഞ്ച് നിലവിൽ പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ഗ്രേഡുകളിൽ ലഭ്യമാണ്. പ്രാരംഭ പ്രുവർ വേരിയന്റിന് 5.49 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് മോഡലിന് 9.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ഓരോ ഗ്രേഡിനും ഒരു ഓപ്‌ഷണൽ പായ്ക്ക് ലഭിക്കുന്നു, കൂടാതെ ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ് ട്രിമ്മിൽ, ഉപഭോക്താക്കൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഓപ്‌ഷണൽ ആയി തെരഞ്ഞെടുക്കാം.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സുന്ദരമായ ബഡ്ജറ്റ് ഫ്രണ്ട്ലി കാറുകളിലൊന്നാണ് പഞ്ച്. ഇതിന് ടാറ്റ ഹാരിയർ-പ്രചോദിത ഫ്രണ്ട് ഫാസിയ, ബോക്‌സി സൈഡ് പ്രൊഫൈൽ, ഡ്യുവൽ-ടോൺ അലോയി വീലുകൾ, സ്‌പോർട്ടി ലുക്കിംഗ് റിയർ സെക്ഷൻ എന്നിവയുണ്ട്. വാഹനത്തിന് ഒരു ജോടി ഫോക്സ് റൂഫ് റെയിലുകളും ലഭിക്കുന്നു, ഒപ്പം ചുറ്റുപാടും ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗും ഉണ്ട്, ഇത് വാഹനത്തിന് ഒരു പരുക്കൻ ആകർഷണം നൽകുന്നു.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

കൂടാതെ, ടാറ്റയുടെ മൈക്രോ-എസ്‌യുവിക്ക് ഭാവിയിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് ഇവിയിൽ നാം ഇതിനകം നെക്‌സോൺ ഇവിയിലും ടിഗോർ ഇവിയിലും കണ്ടിട്ടുള്ള നിർമ്മാതാക്കളുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് ആർക്കിടെക്ചർ അവതരിപ്പിച്ചേക്കും. നിലവിൽ, വിപണിയിൽ ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും താങ്ങാനാവുന്ന കാറാണ് പഞ്ച്.

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

ടാറ്റ പഞ്ച് മൈക്രോ-എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകകൾ

പഞ്ച് പ്യുവർ മാനുവൽ വേരിയന്റ്:

- ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ

-15 ഇഞ്ച് സ്റ്റീൽ വീലുകൾ

- ഫ്രണ്ട് പവർ വിൻഡോകൾ

- ABS + EBD

- ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

- സെൻട്രൽ ലോക്കിംഗ്

- സ്പീഡ് അലേർട്ട്

- ബ്രേക്ക് സ്വേ കൺട്രോൾ

-സീറ്റ് ബെൽറ്റ് റിമൈൻഡർ

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

പഞ്ച് അഡ്വഞ്ചർ മാനുവൽ/ഓട്ടോമാറ്റിക്

- നാല്-സ്പീക്കറുകൾ

- 4.0 ഇഞ്ച് ഡിസ്പ്ലേയുള്ള ഓഡിയോ സിസ്റ്റം

- മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ

- പവർഡ് ORVM- കൾ

- റിമോർട്ട് കീ ലോക്ക്/അൺലോക്ക്

- ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ

- പവർ വിൻഡോകൾ

- യുഎസ്ബി ചാർജിംഗ് സോക്കറ്റ്

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

പഞ്ച് അക്കംപ്ലിഷ്ഡ് മാനുവൽ/ഓട്ടോമാറ്റിക്

- ഫ്രണ്ട് ഫോഗ് ലാമ്പുകൾ

- ഹർമൻ-സോഴ്സ്ഡ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

- ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ

- കീലെസ് എൻട്രി & ഗോ

- ക്രൂയിസ് കൺട്രോൾ

- റിവേഴ്സ് ക്യാമറ

- കീലെസ് ക്യാമറ

-ട്രാക്ഷൻ പ്രോ-മോഡ്

- ഹൈറ്റ് ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

-15 ഇഞ്ച് സ്റ്റീൽ വീലുകൾ

Punch മൈക്രോ-എസ്‌യുവിക്ക് കൂടുതൽ കരുത്തേകാനൊരുങ്ങി Tata; 1.0 ടർബോ പെട്രോൾ മോഡൽ 2022 -ൽ

പഞ്ച് ക്രിയേറ്റീവ് മാനുവൽ/ഓട്ടോമാറ്റിക്

- എൽഇഡി ഡിആർഎല്ലുകൾ

- പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

- ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും

- ക്ലൈമറ്റ് കൺട്രോൾ

-സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

- റിയർ വൈപ്പറും വാഷറും

- iRA കണക്റ്റഡ് കാർ ടെക് (ഓപ്ഷണൽ)

- കൂൾഡ് ഗ്ലൗബോക്സ്

Most Read Articles

Malayalam
English summary
Tata planning to launch punch turbo petrol model by 2022
Story first published: Wednesday, October 27, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X