പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് എന്നൊരു മോഡലുമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ചുവടുവെയ്ക്കുന്നത്. ഏകദേശം ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഈ ശ്രേണിയില്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് ഇപ്പോള്‍ വാഹനം.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഐടര്‍ബോ പതിപ്പും പുറത്തിറക്കി മത്സരം ശക്തമാക്കാനൊരുങ്ങുകയാണ് ടാറ്റ. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ് നല്‍കുന്ന ഇത് 110 bhp പരമാവധി കരുത്തും 140 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

പുതിയ ബ്ലൂ കളര്‍ ഓപ്ഷനോടൊപ്പം, ആള്‍ട്രോസിന്റെ XZ പ്ലസ് വേരിയന്റും കമ്പനി അവതരിപ്പിച്ചു, കൂടാതെ അപ്ഡേറ്റ് ചെയ്ത സവിശേഷതകളുടെ പട്ടികയ്ക്കൊപ്പം പുതിയ ഇന്റീരിയര്‍ തീം വാഹനത്തിന് ലഭിക്കുന്നു.

MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയ്‌ക്കെതിരെ ആള്‍ട്രോസ് മത്സരിക്കുന്നു. 2018 ഓട്ടോ എക്സ്പോയില്‍ 45X കണ്‍സെപ്റ്റായിട്ടാണ് വാഹനത്തെ കമ്പനി പരിചയപ്പെടുത്തുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

ആല്‍ഫ (എജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്ഫോമിന് അടിവരയിടുന്ന ആദ്യത്തെ ടാറ്റ മോഡലാണിത്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന HBX മൈക്രോ എസ്‌യുവിയും ഇതേ പ്ലാറ്റ്‌ഫോമിലാകും വിപണിയില്‍ എത്തുക.

MOST READ: വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

വിപണിയിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍, ആള്‍ട്രോസിന്റെ 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് 90 ശതമാനവും വില്‍പ്പന സ്വന്തമാക്കിയിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

ടാറ്റ ആള്‍ട്രോസിന്റെ ഇന്ത്യയിലെ വിജയത്തിന്റെ ഒരു പ്രധാന കാരണം അതിന്റെ മത്സര വില പരിധിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഹ്യുണ്ടായി i20 ടര്‍ബോ, ഫോക്‌സ്‌വാഗണ്‍ പോളോ 1.0 TSI എന്നിവയ്ക്ക് എതിരാളികളായി ഐടര്‍ബോ കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും വേഗത്തില്‍ ഉയരുമെന്ന പ്രതീക്ഷിയിലാണ് കമ്പനി.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള അവസാന പന്ത്രണ്ട് മാസത്തിനിടയില്‍ 47,076 യൂണിറ്റ് വില്‍പ്പനയാണ് ആള്‍ട്രോസ് നടത്തിയത്. പെട്രോള്‍ പതിപ്പിന്റെ 44,427 യൂണിറ്റും ഡീസല്‍ പതിപ്പിന്റെ 2,649 യൂണിറ്റും കമ്പനി വിറ്റി.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

ഐടര്‍ബോ പതിപ്പിന്റെ വില്‍പന 10 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍, ഹാച്ച്ബാക്ക് ക്ലാസിലെ ടാറ്റയുടെ വിപണി വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനം വര്‍ധിച്ചു.

MOST READ: വിപണി തിരിച്ചുപിടിക്കാൻ പ്രാപ്‌തം; കൈ നീറയെ ഫീച്ചറുകൾ, ആകെ മാറി ജീപ്പ് കോമ്പസ് ‌ഫെയ്‌സ്‌ലിഫ്റ്റ്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് 17 ശതമാനം വിപണി വിഹിതം നേടാനും സാധിച്ചു. സാധാരണ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 113 Nm torque ഉം പുറത്തെടുക്കുമ്പോള്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റിവോട്ടോര്‍ക്ക് ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ കരുത്ത്; 50,000 കടന്ന് ആള്‍ട്രോസിന്റെ വില്‍പ്പന

ആള്‍ട്രോസിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ടാറ്റ നല്‍ക്കുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിനിലേക്ക് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും വരും മാസങ്ങളില്‍ ബ്രാന്‍ഡ് അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Tata Premium Hatchback Altroz Achieved New Milestone, Sales Cross 50,000 Units In Just 12 Months. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X