ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റയുടെ തുറുപ്പ് ചീട്ടാണ് ആള്‍ട്രോസ്. വിപണിയില്‍ പ്രതിമാസ വില്‍പ്പനയില്‍ മോശമല്ലാത്ത വില്‍പ്പനയും വാഹനം നേടിയെടുക്കുന്നുണ്ട്.നിലവില്‍ ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍, വിപണിയിലെ കാര്‍ നിര്‍മാതാക്കള്‍ ഇതര ഇന്ധനങ്ങള്‍ക്കായി നിരവധി ആശയങ്ങളുമായി മുന്നോട്ട് പോവുകയാണ്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

അതിനാല്‍ കമ്പനികള്‍ സമീപഭാവിയില്‍ തന്നെ നിരവധി മോഡലുകളുടെ സിഎന്‍ജി-പവര്‍ വേരിയന്റുകള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഒന്നിലധികം സിഎന്‍ജി കാറുകള്‍ പുറത്തിറക്കി ഉടന്‍ തന്നെ അതിന്റെ സിഎന്‍ജി ലൈനപ്പ് വിപുലീകരിക്കുന്ന ഒരു ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. സിഎന്‍ജി കരുത്തില്‍ നിരവധി മോഡലുകളെ വിപണിയില്‍ എത്തിച്ച് ഇവിടെയും നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ഇതിന്റെ ഭാഗമായി തങ്ങളുടെ ജനപ്രീയ മോഡലായ ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. സമീപ മാസങ്ങളില്‍ നിരവധി അവസരങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

പ്രീമിയം ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം പൂര്‍ണമായും മൂടിക്കെട്ടിയായതിനാല്‍ ഇത് സിഎന്‍ജി വേരിയന്റാണോ, ഇലക്ട്രിക് പതിപ്പാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വാഹനത്തിന് ഒരു ഇലക്ട്രിക് പരിവേഷം സമ്മാനിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ഇതിനെല്ലാം പിന്നാലെയാണ് ഇത്തരം സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ട് ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുനെയ്ക്ക് സമീപം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

വാഹനം പൂര്‍ണ്ണമായും മറയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആള്‍ട്രോസ് എന്ന് വ്യക്തമാണ്. എന്നാല്‍, സ്‌റ്റൈലിംഗ് അപ്ഡേറ്റിന് മാറ്റങ്ങള്‍ ഉണ്ടോ ന്നെതിന് തെളിവുകളൊന്നുമില്ല. സ്‌പൈ ഷോട്ടുകള്‍ ക്യാബിന്റെ അകത്തളങ്ങളും വെളിപ്പെടുത്തുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ഒരേ ഡാഷ്ബോര്‍ഡ് ലേഔട്ടും സീറ്റ് അപ്ഹോള്‍സ്റ്ററിയും ഉള്ള ആള്‍ട്രോസിന്റെ സാധാരണ പെട്രോള്‍, ഡീസല്‍ വേരിയന്റുകളോട് സാമ്യമുള്ളതാണ് ഇന്റീരിയറുകള്‍. 7.0-ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും അതിനു താഴെയുള്ള എയര്‍-കോണ്‍ വെന്റുകളുമാണ് ഇതിന് ലഭിക്കുന്നത്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

മധ്യഭാഗത്തെ പാനലിന് ബോള്‍ഡില്‍ 'Altroz' അക്ഷരങ്ങള്‍ ലഭിക്കുന്നു. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യൂബി ഹോള്‍, ഗിയര്‍ സെലക്ടര്‍, ഡ്രൈവര്‍ ആംറെസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന അതേ സെന്റര്‍ കണ്‍സോള്‍ ടണലും ഇതിലുണ്ട്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, iRA കണക്റ്റഡ് കാര്‍ ടെക് എന്നിവയും ആള്‍ട്രോസിന്റെ ഉപകരണങ്ങളില്‍ നിലവിലുള്ള മറ്റ് സവിശേഷതകളാണ്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങളില്‍ കാണുന്ന ടെസ്റ്റ് മ്യൂള്‍ ടോപ്പ്-സ്‌പെക്ക് XZ+ ട്രിം ആയി കാണപ്പെടുന്നു, കാരണം ഇതിന് ഒരേ അലോയ് വീല്‍ ഡിസൈനും സവിശേഷതകളും ഉണ്ട്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

എല്ലാ സാധ്യതയിലും, ആള്‍ട്രോസ് സിഎന്‍ജി വേരിയന്റുകള്‍ മിഡ്-സ്‌പെക്ക് XT ട്രിമ്മില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. പെട്രോള്‍-പവേര്‍ഡ് വേരിയന്റിനേക്കാള്‍ 30,000 രൂപ പ്രീമിയം ആയിരിക്കും ഇതിന് വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ആള്‍ട്രോസ് ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് ബ്രാന്‍ഡിന്റെ സിപ്ട്രോണ്‍ പവര്‍ട്രെയിനിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അത് വലിയ ബാറ്ററി യൂണിറ്റാണ്. ആള്‍ട്രോസ് ഇവി ഇപ്പോഴും ഉല്‍പ്പാദനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്, പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് മുന്നെയുള്ള അവസരങ്ങളില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

നിലവില്‍, ആള്‍ട്രോസ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

മൂന്നാമത്തെ ഓപ്ഷന്‍ 109 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ്. മൂന്ന് മോട്ടോറുകളും സ്റ്റാന്‍ഡേര്‍ഡായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ആള്‍ട്രോസിനൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആള്‍ട്രോസ് സിഎന്‍ജി അടുത്ത വര്‍ഷം എപ്പോഴെങ്കിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അതിന്റെ കൃത്യമായ ലോഞ്ച് ടൈംലൈന്‍ ഇതുവരെ അറിവായിട്ടില്ല.

ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി; പരീക്ഷണയോട്ടത്തിനിറങ്ങി Tata Altroz

ലോഞ്ച് ചെയ്യുമ്പോള്‍, വരാനിരിക്കുന്ന മാരുതി ബലേനോ സിഎന്‍ജി, ഒരുപക്ഷേ ഹ്യുണ്ടായി i20 സിഎന്‍ജി എന്നിവയ്ക്കെതിരെ ഇത് മത്സരിക്കും. ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നിവയുടെ സിഎന്‍ജി വകഭേദങ്ങളും ടാറ്റ മോട്ടോര്‍സ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും.

Image Courtesy: Sacheendranath D/Rushlane Spylane

Most Read Articles

Malayalam
English summary
Tata premium hatchback altroz spied testing near pune more details here
Story first published: Saturday, November 27, 2021, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X