ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ Tata Punch; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസ് ഉടൻ തന്നെ തങ്ങളുടെ പുതിയ മൈക്രോ എസ്‌യുവി പഞ്ച് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരാനിരിക്കുന്ന ഈ മോഡൽ 2020 ഓട്ടോ എക്സ്പോയിൽ HBX എന്ന നിലയിൽ കൺസെപ്റ്റ് ഫോമിൽ നിർമ്മാതാക്കൾ പ്രിവ്യൂ ചെയ്തിരുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അതിനാൽ തന്നെ ഇന്ത്യൻ വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണിത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ടാറ്റ പഞ്ച് ഇപ്പോൾ രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ശിവം ഗമേർസ് തങ്ങളുടെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ, എക്സ്റ്റീരിയറും ഇന്റീരിയറും ഉൾപ്പെടെ വാഹനത്തിന്റെ സൂക്ഷ്മവും എന്നാൽ ഹ്രസ്വവുമായ ഒരു വ്യൂ നൽകുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവിയുടെ ബാഹ്യ രൂപകൽപ്പന ഇതിനകം ഔദ്യോഗികമായി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്, അതിനാൽ നമുക്ക് അത് പരിചിതമാണ്. വാഹനത്തിന്റെ മുൻവശത്ത് ടാറ്റ ഹാരിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വശങ്ങളിൽ, നമുക്ക് 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ കാണാൻ കഴിയും, അതേസമയം പിൻ ഡോർ ഹാൻഡിലുകൾ C-പില്ലറുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന് പിന്നിൽ Y-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ ലഭിക്കുന്നു. ചുറ്റും കട്ടിയുള്ള ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗും ഒരു ജോടി ഫോക്സ് റൂഫ് റെയിലുകളും മറ്റ് ഡിസൈൻ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

പഞ്ചിന്റെ അകത്തളം വളരെ മനോഹരമായി കാണപ്പെടുന്നു. ചതുരാകൃതിയിലുള്ള എസി വെന്റുകളും ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഡാഷ്ബോർഡിന് വൃത്തിയുള്ളതും ആകർഷണീയവുമായ രൂപകൽപ്പന ലഭിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന് ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും (മൾട്ടി-ഫംഗ്ഷണൽ) ലഭിക്കുന്നു, ഇതിന് പിന്നിൽ 7.0 ഇഞ്ച് MID -യും അനലോഗ് സ്പീഡോമീറ്ററും ഉൾക്കൊള്ളുന്ന ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും, റിയർ പാർക്കിംഗ് ക്യാമറയും കമ്പനി നൽകിയിരിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പവർ ഓപ്പറേറ്റഡ് ORVM (ഓട്ടോ-ഫോൾഡിംഗ്), ഓൾ പവർ വിൻഡോകൾ, iRA കണക്റ്റഡ് കാർ ടെക് തുടങ്ങിയവ ഇതിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ പഞ്ച് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളോടെ ലോഡ് ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ടാറ്റയുടെ നിലവിലെ നിരയിലെ മറ്റ് പാസഞ്ചർ കാറുകൾ പോലെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും വാഹനം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് വിശ്വസിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ പഞ്ച് ഒരു 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -ഫോർ പെട്രോൾ എഞ്ചിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 86 bhp കരുത്തും, 113 Nm torque ഉം എഞ്ചിൻ പുറപ്പെടുക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ടാറ്റ പഞ്ച്; ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ത്രീ പെട്രോൾ എൻജിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാം, കൂടാതെ ഒരു ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില ഏകദേശം അഞ്ച് ലക്ഷം രൂപയിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സമാരംഭിക്കുമ്പോൾ, ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ ഏറ്റവും അടുത്ത എതിരാളി മാരുതി ഇഗ്നിസ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര KUV100 എന്നിവയും മാരുതി വാഗൺ-ആർ, ഹ്യുണ്ടായ് i10 നിയോസ് മുതലായ സമാന വിലയുള്ള ഹാച്ച്ബാക്കുകളുമാവും.

Most Read Articles

Malayalam
English summary
Tata punch micro suv caught in camera in dealership before launch
Story first published: Monday, September 20, 2021, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X