അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

ടാറ്റ മോട്ടോർസ് അടുത്തതായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുത്തൻ മോഡലായിരിക്കും പഞ്ച് മൈക്രോ എസ്‌യുവി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനം ഒക്‌ടോബറിൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

HBX കൺസെപ്റ്റിന്റെ പൊഡക്ഷൻ പതിപ്പാണ് പുതിയ പേരിൽ വിപണിയിൽ എത്താൻ തയാറെടുത്തിരിക്കുന്നത്. ടാറ്റ മോട്ടോർസിന്റെ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചർ എന്നറിയപ്പെടുന്ന ആൽഫാ-ആർക് പ്ലാറ്റ്ഫോമിലാണ് മിനി എസ്‌യുവിയെ നിർമിക്കുന്നത്.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

അതോടൊപ്പം തന്നെ ഏറെ സ്വീകാര്യമായ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷയിൽ നിർമിക്കുന്ന ആദ്യത്തെ എസ്‌യുവി എന്ന ഖ്യാതിയും പഞ്ചിനുണ്ടായിരിക്കും. ഇന്ത്യയിലെ നെക്‌സോൺ സബ് കോംപാക്‌ട് എസ്‌യുവിയ്ക്ക് താഴെയായിസ്ഥാപിക്കപ്പെടുന്ന മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

ഓറഞ്ച് നിറത്തിൽ പൂർത്തിയായ ടാറ്റ പഞ്ചിനെയാണ് ഈ ചിത്രത്തിൽ കാണാനാവുന്നത്. അതിലെ കറുത്ത മേൽക്കൂരയും പ്ലാസ്റ്റിക് ക്ലാഡിംഗും വാഹനത്തിന് ഒരു പരുക്കം രൂപം നൽകാനും ഏറെ സഹായകരമായിട്ടുണ്ട്. ഇതൊരു ടോപ്പ് വേരിയന്റാവാനാണ് സാധ്യത.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

മെഷീൻ കട്ട് അലോയ് വീലുകൾ, എൽഇഡി ഡിആർഎൽ, ഒആർവിഎം, ഇന്റഗ്രേറ്റഡ് ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബ്ലാക്ക് outട്ട് പില്ലറുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ എന്നിവ പഞ്ചിന് ലഭിക്കുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയിൽ സി-പില്ലറുകൾ സംയോജിത ഡോർ ഹാൻഡിലുകളും സ്ക്വയർഡ് വീൽ ആർച്ചുകളും ഉള്ളതും വ്യത്യസ്‌തമാണ്.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

ഡിസൈൻ ഹൈലൈറ്റുകളിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, വലിയ ഫ്രണ്ട് ബമ്പർ, മുകളിൽ എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, താഴത്തെ ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പുകൾ, ട്രൈ-ആരോ രൂപത്തിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

മൈക്രോ എസ്‌യുവി 16 ഇഞ്ച് അലോയ് വീലുകളിലായിരിക്കും നിരത്തിലെത്തുക. എന്നാൽ അടിസ്ഥാന മോഡലുകൾക്ക് വീൽ കപ്പുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലും ലഭിക്കുമായിരിക്കും. പുതിയ പഞ്ചിന്റെ ഉൾവശം HBX കൺസെപ്റ്റിൽ കാണുന്നതുപോലുള്ള ക്രമീകരണത്തിന് സമാനമായിരിക്കും. ഇവിടെ 5 മുതിർന്നവർക്ക് വരെ വിശാലവും സൗകര്യപ്രദവുമായ ഇടമായിരിക്കും നൽകുക.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

മൈക്രോ എസ്‌യുവിയുടെ പ്രധാന സവിശേഷതകളിൽ ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലോട്ടിംഗ് ഡിസ്പ്ലേ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ടാറ്റ വാഗ്‌ദാനം ചെയ്യും.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

അതോടൊപ്പം തന്നെ പുഷ് ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, കപ്പ് ഹോൾഡറുള്ള റിയർ ആംറെസ്റ്റ് എന്നിവയും എസ്‌യുവിക്ക് ലഭിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ എന്നിവയിലൂടെയാണ് സുരക്ഷ സന്നാഹം ഒരുക്കിയിരിക്കുന്നത്.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

സാന്റ്, മഡ്, റോക്ക് എന്നീ മൂന്ന് വ്യത്യസ്‌ത ട്രാക്ഷൻ മോഡുകൾക്കൊപ്പം ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും പഞ്ചിന് ലഭിക്കുമെന്നാണ് അനുമാനം. മോശമായ റോഡുകളെ വരെ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള വാഹനമാണ് ഈ മിനി എസ്‌യുവി എന്ന് തെളിയിക്കുന്ന ടീസർ വീഡിയോകളും കമ്പനി പുറത്തിറക്കിയിട്ടുണ്ടായിരുന്നു.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്നതുപോലെ ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാകും ടാറ്റ പഞ്ച് ആദ്യമെത്താൻ സാധ്യത. ഈ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 86 bhp കരുത്തിൽ 115 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് നിരയിൽ അഞ്ചു സ്പീഡ് മാനുവലും എഎംടി ഓട്ടോമാറ്റിക്കും കമ്പനി വാഗ്‌ദാനം ചെയ്യും.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

പിന്നീടുള്ള ഘട്ടത്തിൽ സിഎൻജി ഓപ്ഷനോടൊപ്പം അതേ എഞ്ചിന്റെ ടർബോ വേരിയന്റും മൈക്രോ എസ്‌യുവിക്ക് ലഭിച്ചേക്കാം. ടാറ്റയുടെ ഈ പുത്തൻ സ്പോട്‌സ് യൂട്ടിലിറ്റി വാഹനം മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ് എന്നിവയോടാകും പ്രധാനമായും മാറ്റുരയ്ക്കുക.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

എന്നാൽ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിട്രൺ C3 എന്നിവയോടും പഞ്ച് മത്സരിക്കും. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുന്ന വില ശ്രേണിയിലായിരിക്കും ടാറ്റ വാഹനത്തെ സ്ഥാപിക്കുക. ആയതിനാൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകൾക്കും ഈ മൈക്രോ എസ്‌യുവിയുടെ വരവ് ഒരു പ്രഹരമായിരിക്കും.

അകവും പുറവും കെങ്കേമം! Punch മൈക്രോ എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം

ഉത്സവകാലത്തിന് തൊട്ടുമുമ്പ് ടാറ്റ പഞ്ച് വിപണിയിൽ അവതരിപ്പിക്കും. ടാറ്റ മോട്ടോർസ് ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Image Courtesy: Rahul Sharma/Rushlane Spylane

Most Read Articles

Malayalam
English summary
Tata punch new spy images are out unofficial bookings also started
Story first published: Thursday, September 16, 2021, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X