Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

വാഹന വിപണി ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ടാറ്റ മോട്ടോര്‍സില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന പഞ്ച് എന്ന മോഡലിനെക്കുറിച്ചാണ്. മൈക്രോ എസ്‌യുവി ശ്രേണിയിലേക്കാണ് മോഡല്‍ എത്തുന്നത്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

ഈ വര്‍ഷം ഉത്സവ സീസണില്‍ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈക്രോ എസ്‌യുവി ശ്രേണിയില്‍ മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര KUV100, അടുത്തിടെ വെളിപ്പെടുത്തിയ സിട്രണ്‍ C3 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴിതാ സൈബര്‍ സിറ്റി, ഗുഡ്ഗാവില്‍ നിന്നും രണ്ട് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

വാഹനത്തിന് ലഭ്യമായേക്കാവുന്ന രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ഈ പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍. കാറിന്റെ ഡിസൈന്‍ സംബന്ധിച്ചും, ലുക്ക് സംബന്ധിച്ചും പഞ്ച് എങ്ങനെയിരിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

ഇന്റീരിയര്‍ ചിത്രങ്ങളും ഓണ്‍ലൈനില്‍ നാം കണ്ടതാണ്. എന്നാല്‍ ഈ പുതിയ ചിത്രങ്ങള്‍ വാഹനത്തിന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ വാഹനത്തിന് ലഭിക്കുമെന്ന് വെളിപ്പെടുത്തുന്നു. പഞ്ച് ബ്ലൂ കളര്‍ വരുമെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിച്ചതാണ്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

സ്‌പൈ ഇമേജുകള്‍ വെളിപ്പെടുത്തുന്ന ഈ രണ്ട് പുതിയ നിറങ്ങളില്‍ കറുത്ത റുഫൂം, ഇളം ഗോള്‍ഡ് / ബ്രൗണ്‍ നിറമുള്ള ഷേഡും ഇളം ബ്ലൂ ഷേഡും ഉള്‍പ്പെടുന്നു. ഈ ബ്ലൂ മുന്‍നിര ടാറ്റ സഫാരിയില്‍ വാഗ്ദാനം ചെയ്യുന്ന 'ട്രോപ്പിക്കല്‍ മിസ്റ്റ്' ഷേഡ് പോലെ തോന്നുന്നുവെന്ന് വേണം പറയാന്‍.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

രൂപകല്‍പ്പനയുടെ കാര്യത്തില്‍, പഞ്ച് 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച H2X കണ്‍സെപ്റ്റിന് സമാനമാണ്. സാധാരണയായി, വാഹന നിര്‍മാതാക്കള്‍ അവരുടെ പ്രാരംഭ കണ്‍സെപ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രൊഡക്ഷന്‍ സ്‌പെക്ക് വാഹനത്തിന്റെ രൂപകല്‍പ്പന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും പഞ്ചിന്റെ കാര്യത്തില്‍ അത് ഉണ്ടായില്ലെന്ന് വേണം പറയാന്‍.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ ഉപയോഗിച്ച മറ്റ് ടാറ്റ വാഹനങ്ങളുടെ മാതൃകയില്‍ പഞ്ച് സ്‌പോര്‍ട്ടിയും ആക്രമണാത്മകവുമായി കാണപ്പെടുന്നു. പഞ്ച് മൈക്രോ എസ്‌യുവി ALFA-ARC (അജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍) അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

2021 പഞ്ച് മൈക്രോ എസ്‌യുവിക്ക് മുന്നിലും പിന്നിലും മികച്ച രൂപം ലഭിക്കുന്നു. എല്‍ഇഡി ഡിആര്‍എല്‍ യൂണിറ്റുകള്‍ ധാരാളമായി കാണപ്പെടുന്ന ഗ്രില്ലും വിശാലമായ ബോണറ്റ് രൂപകല്‍പ്പനയും ഉള്‍ക്കൊള്ളു മുന്‍വശം ആദ്യകാഴ്ചയില്‍ തന്നെ മനോഹകമാണ്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

സ്‌കിഡ് പ്ലേറ്റുകള്‍ക്ക് പിന്നില്‍ ബ്ലാക്ക് ക്ലാഡിംഗുകളും അമ്പടയാള രൂപത്തിലുള്ള ടെയില്‍ലൈറ്റുകളും ഉണ്ടാകും. അലോയ് ഡിസൈനും ആകര്‍ഷകമാണ്, വലിയ വീല്‍ ആര്‍ച്ചുകള്‍ അനുയോജ്യമായതിനേക്കാള്‍ കുറവുള്ള റോഡുകളെ നേരിടാന്‍ സഹായിക്കും.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

അകത്തളം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവന്നിരുന്നു. ചെറിയ വാഹനമാണെന്ന് കാഴ്ചയില്‍ തോന്നുമെങ്കിലും അകത്തളം ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

ഡ്യുവല്‍ടോണ്‍ നിറത്തിലാകും അകത്തളം. അതിനൊപ്പം തന്നെ വലിയൊരു ടച്ച്‌സ്‌ക്രീനും ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലായി കാണാന്‍ സാധിച്ചിരുന്നു. ടാറ്റയുടെ മറ്റ് മോഡലുകളില്‍ കണ്ടിരിക്കുന്നതുപോലെ ഉയര്‍ത്തിവെച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെയും ഡിസൈന്‍.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

ഇവ കൂടാതെ, ടാറ്റ പഞ്ചിന് ഒരു ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസില്‍ ഇതിനോടകം കണ്ട അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാകും ഇതെന്നും സൂചനയുണ്ട്. മള്‍ട്ടി-ഫംഗ്ഷന്‍ ത്രീ-സ്‌പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്ന മറ്റ് സവിശേഷതകളാണ്.

എഞ്ചിന്‍ സവിശേഷതളിലേക്ക് വന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ മാത്രമുള്ള ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനോടെയാകും പഞ്ചിനെ ടാറ്റ വാഗ്ദാനം ചെയ്യുക. ടിഗോര്‍, ടിയാഗോ, ആള്‍ട്രോസ് എന്നിവയില്‍ കണ്ടതിന് സമാനമായ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 86 bhp കരുത്തും 115 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും.

Punch-ന്റെ വില്‍പ്പന കളര്‍ഫുള്‍ ആക്കാന്‍ Tata; പുതിയ കളര്‍ ഓപ്ഷനിലും പരീക്ഷണയോട്ടം

അതേസമയം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. ഒരു സ്റ്റാന്‍ഡേര്‍ഡ് 5-സ്പീഡ് മാനുവല്‍, മറ്റൊന്ന് AMT സെറ്റപ്പ്. പിന്നീട്, ടാറ്റ എന്‍ജിന്റെ കൂടുതല്‍ ശക്തമായ ടര്‍ബോ വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും, കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.

നിലവിലെ വിപണിയും പോളിസി സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഡീസല്‍ മോഡലിനെയും കമ്പനി അവതരിപ്പിച്ചേക്കാം. മിക്ക ന്യൂ-ജെന്‍ ടാറ്റ വാഹനങ്ങളെയും പോലെ, പഞ്ചും സുരക്ഷയുടെ കാര്യത്തില്‍ ശക്തനെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടും.

Most Read Articles

Malayalam
English summary
Tata punch spied agian with new colour options find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X