വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ടാറ്റ മോട്ടോർസിൽ നിന്നുള്ള മൈക്രോ എസ്‌യുവിയായ പഞ്ച് വരും ആഴ്ചകളിൽ വിപണിയിലെത്തും. അടുത്ത മാസം വാഹനം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. അരങ്ങേറ്റ വേളയിൽ വില ഒഴികെ മൈക്രോ എസ്‌യുവിയുടെ മുഴുവൻ വിശദാംശങ്ങളും നിർമ്മാതാക്കൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ഹോൺബിൽ എന്ന് ആന്തരികമായി അറിയപ്പെട്ടിരുന്ന ടാറ്റ HBX കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങുന്നത്, വാഹനം ഇതിനൊടകം ഷോറൂമുകളിൽ എത്താൻ തുടങ്ങിയിട്ടുണ്ട്.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ഇവയുടെ ചിത്രങ്ങൾ നിരവധി വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങൾ വാഹനപ്രേമിയായ വിഷ്ണു നായരാണ് പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ വളരെ സുപ്രധാനമായ ചില സവിശേഷതകളും ഇതിൽ കാണാം.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ടാറ്റ പഞ്ച് 90 ഡിഗ്രി ഓപ്പണിംഗ് ഡോർ

ടിയാഗോ NRG -ക്കും നെക്‌സോണിനും ഇടയിൽ സ്ഥിതിചെയ്യുന്ന പഞ്ച് ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും. ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ വികസിപ്പിച്ചെടുത്ത ആൾട്രോസിൽ കാണുന്ന അതേ ALFA-ARC (Agile Light Flexible Advanced Architecture) പ്ലാറ്റ്‌ഫോമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൂടുതൽ കളർ കോമ്പിനേഷനുകളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്താം.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

മറ്റ് ബാഹ്യ സവിശേഷതകളിൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ട്രൈ ആരോ ഡിസൈൻ ഉപയോഗിച്ച് സജ്ജീകരിച്ച ബമ്പറുകളും, ചുറ്റും ബോഡി ക്ലാഡിംഗും ഉൾപ്പെടുന്നു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് വാഹനത്തിൽ വരുന്നത്.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

വൈപ്പർ, വാഷർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവ ഉയർന്ന സ്പെക്ക് വേരിയന്റുകളിൽ വന്നേക്കാം. നിലവിൽ ടാറ്റ ആൾട്രോസിനോടൊപ്പമുള്ള 90 ഡിഗ്രി ഡോർ ഓപ്പണിംഗ് ഫീച്ചറാണ് പഞ്ചിന്റെ മറ്റൊരു പ്രത്യേകത.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

സ്പീഡോമീറ്ററിനുള്ള അനലോഗ് മാർക്കിംഗുകളുള്ള ടാറ്റ പഞ്ച് അതിന്റെ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആൾട്രോസിൽ നിന്ന് കടമെടുക്കും. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടുകൂടിയ ഫ്രീ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സംവിധാനവും 7.0 ഇഞ്ച് കളർ ഡിസ്പ്ലേയും ഗിയർ പൊസിഷൻ, ഫ്യുവൽ ലെവൽ, ട്രിപ്പ് മീറ്റർ, rpm, ഡിസ്റ്റൻസ് ടു എമ്റ്റി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. ടാറ്റയുടെ ഏറ്റവും പുതിയ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇതിന് ലഭിച്ചേക്കും.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ക്യാബിൻ സുഖസൗകര്യങ്ങളിൽ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ ആം റെസ്‌റ്റ് കപ്പ് ഹോൾഡറുകൾ, ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ ഡിസൈൻ എന്നിവയും ഉൾപ്പെടും.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ, ABS, EBD എന്നിവ ഉൾപ്പെടുന്ന സുരക്ഷാ ഉപകരണങ്ങളോടുകൂടിയ ഉയർന്ന സുരക്ഷാ റേറ്റിംഗും ടാറ്റ പഞ്ച് സ്വീകരിക്കുന്നു.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

എഞ്ചിൻ സവിശേഷതകൾ

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്ന അതേ എൻജിനായിരിക്കും ടാറ്റ പഞ്ചിൽ പ്രവർത്തിക്കുക. ഈ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

അഞ്ച് സ്പീഡ് മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. അഞ്ച് സ്പീഡ് മാനുൽ ട്രാൻസ്മിഷനുമായി 110 bhp പവർ നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും പഞ്ചിന് ലഭിച്ചേക്കാം.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ടാറ്റ മോട്ടോർസ് ഭാവിയിൽ പഞ്ചിന്റെ ഇലക്ട്രിക് വേരിയന്റും ആസൂത്രണം ചെയ്യുന്നു. കമ്പനി പുറത്തിറക്കിയ ടീസറിന്റെ അടിസ്ഥാനത്തിൽ, പഞ്ച് മൂന്ന് മോഡുകളിൽ ലഭിച്ചേക്കാം.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

നഗരങ്ങൾക്കും ഹൈവേകൾക്കും ഡ്രൈവിംഗ് ഒരു മോഡും, കൂടുതൽ പരുക്കൻ ഭൂപ്രദേശങ്ങൾക്ക് ഒന്നും, വഴുതിപ്പോകുന്നതും നനഞ്ഞതുമായ പ്രതലങ്ങൾക്കായി മറ്റൊന്നും ഇതിൽ ഉൾപ്പെടാം.

വിശാലമായ വരവേൽപ്പ്; Altroz -ന് സമാനമായ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകളുമായി Tata Punch

ടാറ്റ പഞ്ചിന് പ്രതീക്ഷിക്കുന്ന വില 5.0-8.5 ലക്ഷം രൂപ വരെയാകാം. ഈ വിലനിർണ്ണയത്തോടെ, മഹീന്ദ്ര KUV100 NXT, വരാനിരിക്കുന്ന സിട്രൺ C3, മാരുതി ഇഗ്നിസ് എന്നിവയ്‌ക്കൊപ്പം റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ മറ്റ് സബ് ഫോർ മീറ്റർ എസ്‌യുവികൾ എന്നിവയ്ക്കെതിരെ മത്സരിക്കും. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകളോടും വാഹനം മത്സരിക്കും.

Most Read Articles

Malayalam
English summary
Tata punch to offer 90 degree opening doors similar to altroz
Story first published: Friday, September 24, 2021, 23:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X