Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ടീസർ വീഡിയോകളുടെ ഒരു പരമ്പരയിലൂടെ പുതിയ പഞ്ചിന്റെ ബാഹ്യ രൂപം വെളിപ്പെടുത്തിയ ശേഷം, ടാറ്റ മോട്ടോർസ് ഇപ്പോൾ വാഹനത്തിൽ വരുന്ന ഡ്രൈവ് മോഡുകളെക്കുറിച്ച് മറ്റൊരു ടീസർ പുറത്തിറക്കിയിരിക്കുകയാണ്.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ടാറ്റ മോട്ടോർസ് പുറത്തിറക്കിയ ഈ പുതിയ ടീസർ വീഡിയോയിൽ, 'മൾട്ടിപ്പിൽ മോഡുകൾ, മൾട്ടിപ്പിൾ ടെറൈനുകൾ' എന്ന തലക്കെട്ടോടെ പാറക്കെട്ടുകളിൽ ഒരു ടാറ്റ പഞ്ച് ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാം.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

വാഹനത്തിൽ സാധ്യതയുള്ള ഡ്രൈവ് മോഡുകൾ എന്തൊക്കെയാണ്?

ഈ ടീസർ വീഡിയോ പുതിയ ടാറ്റ പഞ്ചിൽ ഒന്നിലധികം ഡ്രൈവ് മോഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. നിലവിൽ, ഒന്നിലധികം ഡ്രൈവ് മോഡുകൾ ലഭിക്കുന്ന ടാറ്റ മോട്ടോർസിൽ നിന്നുള്ള ഏറ്റവും താങ്ങാവുന്ന മോഡൽ ടാറ്റ നെക്സോണാണ്.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ഏതെല്ലാം ഡ്രൈവ് മോഡുകളാണ് പഞ്ചിൽ ഒരുക്കിയിരിക്കുന്നത് എന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നെക്‌സോൺ വാഗ്ദാനം ചെയ്യുന്ന സ്‌പോർട്ട്, സിറ്റി, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകൾ പഞ്ചിലും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

'ഇക്കോ' ഡ്രൈവ് മോഡ് മികച്ച മൈലേജ് ലക്ഷ്യമിടുന്നു, അതിനായി, കൂടുതൽ നിയന്ത്രിത ഡ്രൈവിംഗ് ബിഹേവിയറിനായി ത്രോട്ടിൽ പ്രതികരണങ്ങൾ ഡയലൂട്ട് ചെയ്തിരിക്കുന്നു.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

സ്പോർട്ടി ഡ്രൈവിംഗ് അനുഭവത്തിനായി ത്രോട്ടിൽ പ്രതികരണങ്ങളുടെ മുഴുവൻ സാധ്യതയും 'സ്പോർട്ട്' ഡ്രൈവ് മോഡ് ഉപയോഗിക്കുന്നു. 'ഇക്കോ', 'സ്പോർട്ട്' ഡ്രൈവ് മോഡുകളുടെ സമതുലിതമായ സംയോജനമാണ് 'സിറ്റി' മോഡ് എന്നത്.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ടിയാഗോ, ടിഗോർ തുടങ്ങിയ ചെറിയ ഓഫറുകളിലും ഈ ഡ്രൈവ് മോഡുകൾ നേരത്തെ ലഭ്യമായിരുന്നു. എന്നിരുന്നാലും, ബിഎസ് VI കംപ്ലയിന്റ് എഞ്ചിനുകളുള്ള അവയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകളുടെ വരവോടെ ഈ രണ്ട് കാറുകളിൽ നിന്നും ഡ്രൈവ് മോഡുകൾ നിർമ്മാതാക്കൾ ഒഴിവാക്കി.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

മറ്റ് വിശദാംശങ്ങൾ

കഴിഞ്ഞ ടീസർ വീഡിയോകൾ ടാറ്റ പഞ്ചിന്റെ പുറംഭാഗങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച HBX കൺസെപ്റ്റിന്റെ ഡിസൈൻ ടാറ്റ മോട്ടോർസിൽ നിന്നുള്ള പുതിയ മൈക്രോ-എസ്‌യുവി നിലനിർത്തുന്നു.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

നെക്‌സോൺ, ഹാരിയർ തുടങ്ങിയ മറ്റ് എസ്‌യുവി ഓഫറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ ശൈലിയുമായാണ് പുതിയ ടാറ്റ പഞ്ച് വരുന്നത്. പഞ്ച് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനുമായി എത്തുന്നു, മുകളിൽ ഡേ ടൈം റണ്ണിംഗ് എൽഇഡികളും മുൻ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ടീസർ വീഡിയോകൾ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുടെ സാന്നിധ്യം കാണിക്കുന്നു.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ചുറ്റുപാടും പരുക്കൻ രൂപത്തിലുള്ള ബോഡി ക്ലാഡിംഗുമായി ടാറ്റ പഞ്ച് വരും, ഇത് ഒരു എസ്‌യുവിയുടെ ഏറ്റവും ആവശ്യമായ പരുക്കൻ നിലപാട് നൽകാൻ ശ്രമിക്കുന്നു. C-പില്ലറിലാണ് പിൻവശത്തെ ഡോർ ഹാൻഡിലുകൾ ക്രമീകരിച്ചിരിക്കുന്നത്, ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റിനുള്ള ബ്ലാക്ക്ഔട്ട് പില്ലറുകൾ, മെഷീൻ കട്ട് അലോയി വീലുകൾ, വൃത്താകൃതിയിലുള്ള സ്വെപ്‌റ്റ്ബാക്ക് ടെയിൽ ലാമ്പുകൾ, റാക്ക്ഡ് റിയർ വിൻഡ് സ്‌ക്രീൻ എന്നിവയാണ് ടാറ്റ പഞ്ചിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

എല്ലാ ടീസർ വീഡിയോകളിലും വൈറ്റ് നിറത്തിൽ റൂഫുള്ള ബ്ലൂ നിറമുള്ള ടാറ്റ പഞ്ച് കാണിച്ചിരിക്കുന്നു, ഇത് സൂചിപ്പിക്കുന്നത് മൈക്രോ എസ്‌യുവി ഡ്യുവൽ-ടോൺ കളർ സ്കീമുകൾ വാഗ്ദാനം ചെയ്യും എന്നാണ്. കുറഞ്ഞത് ടോപ്പ്-സ്പെക്ക് വേരിയന്റുകളിലെങ്കിലും ഈ ഓപ്ഷൻ ലഭ്യമായിരിക്കും.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ നിന്നുള്ള 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ടാറ്റ പഞ്ച് നിലനിർത്താൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ 86 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. ഒരു സ്റ്റാൻഡേർഡ് അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പുറമെ, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സും ഒരു ഓപ്ഷനായി പഞ്ച് വാഗ്ദാനം ചെയ്തേക്കാം.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

പഞ്ചിന് പിന്നാലെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഓട്ടോ എക്സ്പെയിൽ പ്രദർശിപ്പിച്ചിരുന്ന ആട്രോസ് ഇവി കൺസെപ്റ്റ് ബ്രാൻഡിന്റെ സിപ്ട്രോൺ ഇവി സാങ്കേതികവിദ്യയുമായി വരും എന്ന് കരുതുന്നു.

Punch മൈക്രോ എസ്‌യുവിക്ക് മൾട്ടിപ്പിൽ ഡ്രൈവ് മോഡ് സജ്ജീകരണം വെളിപ്പെടുത്തി പുത്തൻ ടീസറുമായി Tata

കൂടാതെ ടിയാഗോ ഹാച്ച്ബാക്ക് ടിഗോർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പുകളും ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇവ രണ്ടും ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Tata releases new teaser revealing drive modes for punch micro suv
Story first published: Friday, September 10, 2021, 20:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X