ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് പുതിയ സഫാരി ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി ഇന്നു (ഫെബ്രുവരി 4) മുതല്‍ ആരംഭിക്കും.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വാഹനത്തെ അവതരിപ്പിച്ചപ്പോള്‍ തന്നെ ഫെബ്രുവരി 4-ന് ഔദ്യോഗികമായി ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 30,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പുതിയ സഫാരി അടിസ്ഥാനപരമായി ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലായ ഹാരിയര്‍ എസ്‌യുവിയുടെ ദൈര്‍ഘ്യമേറിയ പതിപ്പാണ്. ഒരേസമയം 6 അല്ലെങ്കില്‍ 7 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട് (തെരഞ്ഞെടുത്ത കോണ്‍ഫിഗറേഷനെ ആശ്രയിച്ച്).

MOST READ: എംപിവി ശ്രേണിയിലെ കരുത്തനായി എര്‍ട്ടിഗ; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഹാരിയറില്‍ നിന്ന് പ്രചോദിത ബാഹ്യ രൂപകല്‍പ്പനയും സ്‌റ്റൈലിംഗുമാണ് സഫാരിക്കും ലഭിക്കുന്നത്. മുന്‍വശത്ത് ട്രൈ-ആരോ പാറ്റേണ്‍ ബോള്‍ഡ് ഗ്രില്‍, സ്ലിം ഹൈ-റെയ്ഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ടെയില്‍ വിഭാഗത്തിന് തികച്ചും പുതിയ ഡിസൈന്‍ ലഭിക്കുന്നു. അവസാന നിരയിലെ യാത്രക്കാര്‍ക്കായി വിപുലീകരിച്ച ഹെഡ്റൂമിനായി ഒരു സ്റ്റെപ്പ്ഡ് റൂഫും ഇതിലുണ്ട്. അകത്ത്, ഹാരിയറില്‍ കാണുന്നതുപോലെ വളരെ പരിചിതമായ ഡാഷ്ബോര്‍ഡും ലേ ഔട്ടും ടാറ്റ നല്‍കുന്നു.

MOST READ: 2021 ഹെക്ടർ ഫെയ്‌സ്‌ലിറ്റിന്റെ CVT ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി എംജി

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഡ്രൈവര്‍ സ്‌ക്രീനും അഞ്ച് സീറ്റര്‍ ഹാരിയറില്‍ നിന്ന് കടമെടുത്തതാണ്. സീറ്റുകള്‍ക്കായുള്ള പുതിയ കളര്‍ ട്രീറ്റ്‌മെന്റ്, ടാറ്റ കാറുകള്‍ക്ക് ആദ്യം ലഭിക്കുന്ന ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് ഫംഗ്ഷന്‍ എന്നിവയും ഇത് പ്രയോജനപ്പെടുത്തുന്നു.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇതിനുപുറമെ, സെഗ്മെന്റ് പനോരമിക് സണ്‍റൂഫിലും ഇത് ഏറ്റവും വിശാലമായത് നേടുന്നു. രണ്ടാമത്തെ വരിയില്‍, വിപുലീകൃത സ്ഥലത്തിനും സൗകര്യത്തിനും ഒരു പുതിയ ബോസ് മോഡ് ഫംഗ്ഷന്‍ ലഭ്യമാണ്.

MOST READ: ട്രയംഫ് ടൈഗര്‍ 900 സ്വന്തമാക്കി ഇന്ദ്രജിത്ത്; വീഡിയോ

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ടോപ്പ്-സ്‌പെക്ക് XZ പതിപ്പില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഇതിന് ലഭിക്കുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ സഫാരിക്കും കമ്പനി നല്‍കുക.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ആണ് നല്‍കുന്നത്. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് സജ്ജീകരണവും ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

MOST READ: സെഗ്മെന്റ് പിടിച്ചടക്കാൻ പ്രാപ്‌തം, സ്കോഡ കുഷാഖിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വിലനിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും പുതിയ സഫാരിയുടെ പ്രാരംഭ പതിപ്പിന് 15 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 20 ലക്ഷം വരെയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വിപണിയില്‍ എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV500, വരാനിരിക്കുന്ന ഏഴ് സീറ്റര്‍ ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ് ഏഴ് സീറ്റര്‍ എന്നിവയ്‌ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Tata Safari Official Bookings Start From Today, Booking Amount And More Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X