ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ടാറ്റ സഫാരിക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. അരങ്ങേറ്റ മാസത്തിൽ തന്നെ എതിരാളികൾക്ക് ഭീഷണയാകാൻ ഐതിഹാസിക മോഡലിന്റെ പേരിലെത്തിയ പുത്തൻ മോഡലിനായി എന്നതാണ് ശ്രദ്ധേയം.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

2021 ഫെബ്രുവരി മാസത്തിൽ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ പുതിയ സഫാരിയുടെ 1,707 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് തികച്ചും ശ്രദ്ധേയമായ നേട്ടമാണ്. 14.69 ലക്ഷം മുതൽ 21.45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പരിധിയിൽ എത്തിയതും എസ്‌യുവിയെ പ്രിയങ്കരനാക്കിയെന്ന് വേണം പറയാൻ.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

ഒരുപക്ഷേ എസ്‌യുവിയുടെ മികച്ച പ്രാരംഭ വിപണി പ്രതികരണത്തിനുള്ള ഒരു കാരണം ഗൃഹാതുരത്വം എന്ന ഘടകമാണ്. തുടക്കത്തിൽ ‘ഗ്രാവിറ്റാസ്' എന്നാണ് പേര് നൽകിയിരുന്നതെങ്കിലും ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ് പേര് ‘സഫാരി' എന്ന് മാറ്റുകയായിരുന്നു കമ്പനി.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

യഥാർഥ ടാറ്റ സഫാരി ഇന്ത്യൻ വിപണിയിലെ എസ്‌യുവി മോഡലുകളുടെ അവസാന വാക്കായിരുന്നു. ഈ പ്രിയപ്പെട്ട നെയിംപ്ലേറ്റ് മടങ്ങിയെത്തിയതിൽ നിരവധി വാഹന പ്രേമികൾ മോഡലിലേക്ക് എത്തിയതായാണ് ടാറ്റയുടെ വിശ്വാസം.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

ശരിക്കും ടാറ്റ ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ് പുതിയ സഫാരി. ഒരേ ഒമേഗ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും അതേ എഫ്‌സി‌എ-സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്നതുമാണ് വാഹനം. ഈ യൂണിറ്റ് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

കൂടാതെ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനിലും സഫാരി തെരഞ്ഞെടുക്കാം. 2021 ടാറ്റ സഫാരി ഏഴ് സീറ്റർ കോൺഫിഗറേഷനിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

കൂടാതെ രണ്ടാമത്തെ വരിയിൽ ക്യാപ്റ്റൻ സീറ്റുകളോടെ ആറ് സീറ്റർ ഓപ്ഷൻ XZ +, XZA + വേരിയന്റുകളിൽ ലഭ്യമാണ്. പുതിയ സഫാരിക്ക് ഒരു അഡ്വഞ്ചർ എഡിഷനും ടാറ്റ സമ്മാനിച്ചിട്ടുണ്ട്.

MOST READ: രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

ഇത് സാധാരണ സഫാരി മോഡലിൽ നിന്നും കുറച്ച് മാറ്റങ്ങളാണ് പരിചയപ്പെടുത്തുന്നത്. പിയാനോ ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് ഔട്ട് ബാഡ്ജുകൾ, വ്യത്യസ്ത ബ്രൗൺ-വൈറ്റ് ഇന്റീരിയർ എന്നിവയെല്ലാമാണ് സഫാരി അഡ്വഞ്ചർ എഡിഷനെ വ്യത്യസ്‌തമാക്കുന്നത്.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ഡ്രൈവിംഗ് മോഡുകൾ (ഇക്കോ, സിറ്റി, സ്‌പോർട്ട്), ടെറൈൻ റെസ്‌പോൺസ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളും പുതിയ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

അതോടൊപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലിയിൽ പ്രവർത്തിക്കുന്ന ORVM-കൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് IRVM, iRA കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ എന്നിവയും ടാറ്റ സഫാരിയുടെ അകത്തളത്തിലെ വിശേഷണങ്ങളാണ്.

Most Read Articles

Malayalam
English summary
Tata Safari SUV Posted More Than 1700 Units Sales In The First Month. Read in Malayalam
Story first published: Wednesday, March 3, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X