നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

കഴിഞ്ഞ വര്‍ഷം മനോഹരമാക്കിയപോലെ 2021 ഉം കളര്‍ഫുള്‍ ആക്കാനൊരുങ്ങുകയാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ. കഴിഞ്ഞ ദിവസം ആള്‍ട്രോസിന്റെ ഐടര്‍ബോ പതിപ്പ് ആവതരിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ ഇതിന് ആരംഭം കുറിച്ചിരിക്കുന്നത്.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഇപ്പോഴിതാ വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സഫാരിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. ഉടന്‍ തന്നെ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഇതിന്റെ മുന്നോടിയായി ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഗ്രാവിറ്റാസ് എന്ന പേരില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ബ്രാന്‍ഡിന്റെ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനത്തിന്റെ നിര്‍മ്മാണം. 5 സീറ്റര്‍ ഹാരിയറിനേക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും സഫാരിക്ക് ലഭിക്കുകയെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

XE, XM, XT, XZ എന്നിങ്ങനെ നാല് വേരിയന്റുകളിലാകും വാഹനം അവതരിപ്പിക്കുക. സഫാരിക്ക് 6 സീറ്റ്, 7 സീറ്റ് കോണ്‍ഫിഗറേഷനുകള്‍ ലഭിക്കും, യഥാക്രമം ക്യാപ്റ്റന്‍ സീറ്റുകളും മധ്യ നിരയില്‍ ഒരു ബെഞ്ച് സീറ്റുമാകും കമ്പനി നല്‍കുക.

MOST READ: ടർബോ പെട്രോൾ കരുത്തിൽ ആൾട്രോസിനെ അവതരിപ്പിച്ച് ടാറ്റ

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

കഴിഞ്ഞ ദിവസങ്ങളില്‍ വാഹനത്തിന്റെ ഏതാനും ടീസര്‍ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു. മുന്നിലെ ഗ്രില്ലും, പിന്നിലെ ടെയില്‍ ലാമ്പുകളുമായിരുന്നു ടീസര്‍ ചിത്രം വെളിപ്പെടുത്തിയിരുന്നത്.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഗ്രാവിറ്റാസ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്ന ഹണികോമ്പ് ഗ്രില്ലിന് പകരം ടാറ്റയുടെ ഒരു വാഹനത്തിലും കണ്ട് പരിചയമില്ലാത്ത ക്രോമിയം ആവരണത്തിലുള്ള ബൈ ആരോ ഡിസൈനിലാണ് സഫാരിയിലെ ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്.

MOST READ: പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഇതില്‍ ക്രോമിയം ആവരണത്തില്‍ ടാറ്റയുടെ ലോഗോയും നല്‍കിയിട്ടുണ്ട്. അതേസമയം ഗ്രാവിറ്റാസ് എസ്‌യുവിയുടേതിന് സമാനമായ ടെയില്‍ ലാമ്പുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ടെയില്‍ ലൈറ്റ് ഒരു വരിയിലൂടെ, ബ്ലാക്ക് പിയാനോ ഫിനിഷില്‍, ബൂട്ട് ലിഡിന് കുറുകെ ടാറ്റ ലോഗോ നടുക്ക് എംബോസുചെയ്തതാകാമെന്നും സൂചനയുണ്ട്.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഗ്രാവിറ്റാസിനൊപ്പം പനോരമിക് സണ്‍റൂഫ് നല്‍കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും, സഫാരിയില്‍ നിര്‍മ്മാതാക്കള്‍ പനോരമിക് സണ്‍റൂഫ് നല്‍കിയേക്കും. അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്ന മോഡലില്‍ ഇത് വ്യക്തമാകുകയും ചെയ്തിരുന്നു.

MOST READ: കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

ഉയര്‍ന്ന വേരിയന്റുകളായ XT, XZ മോഡലുകളില്‍ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ. വരാനിരിക്കുന്ന എസ്‌യുവിയില്‍ റോയല്‍ ബ്ലൂ, ഓര്‍ക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളും ലഭ്യമാകും.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം നിര്‍മ്മിക്കുന്നതിനാണ് യൂണിറ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഇടംപിടിക്കും. ഭാവിയില്‍ വാഹനത്തിന് ഫോര്‍ വീല്‍ ഡ്രൈവും ലഭിച്ചേക്കും. പുതുതലമുറ എസ്‌യുവി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമാണ് സഫാരി നിരത്തുകളില്‍ എത്തുക.

നിരത്തുകളില്‍ അവേശമാകാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

അധികമായി മൂന്നാം നിര ലഭിക്കുന്നതിന് പുറമെ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും റിയര്‍ ഡിസ്‌ക് ബ്രേക്കുകളും സഫാരിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ പ്ലസ് എന്നിവരാകും സഫാരിയുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Safari SUV Production Begins. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X