ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോർട്ട്

വിപണിയിൽ എത്തി ചുരുങ്ങിയ ദിവസംകൊണ്ട് ഏവരുടെയും മനസ് കീഴടക്കാൻ ടാറ്റയുടെ പുതിയ സഫാരിക്ക് സാധിച്ചു. ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി കുതിച്ച മോഡലിന്റെ 1700 യൂണിറ്റുകളാണ് നിരത്തിലെത്തിയതും.

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

എന്നാൽ എസ്‌യുവിക്കായുള്ള ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയാണെന്നാണ് റിപ്പോർട്ടുകൾ. ലഖ്‌നൗ, ഇൻഡോർ, ചണ്ഡിഗഢ്, അഹമ്മദാബാദ്, കൊച്ചി, പൂനെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രണ്ട് മാസമാണ് സഫാരിക്കായി കാത്തിരിക്കേണ്ടത്.

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

ആറ്, ഏഴ് സീറ്റർ ലേഔട്ടുകളിൽ വാഗ്‌ദാനം ചെയ്യുന്ന മൂന്ന് വരി എസ്‌യുവിയാണ് സഫാരി. 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 14.69 ലക്ഷം മുതൽ 21.45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പരിധിയിൽ എത്തിയതും എസ്‌യുവിയെ പ്രിയങ്കരനാക്കിയ പ്രധാന ഘടകമാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് സഫാരിയുടെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ. കൂടാതെ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനിലും സഫാരി തെരഞ്ഞെടുക്കാം.

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആറ് എയർബാഗുകൾ വരെ, റിയർ പാർക്കിംഗ് ക്യാമറ, പനോരമിക് സൺറൂഫ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർഡ് ഡ്രൈവർ സീറ്റ്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവ എസ്‌യുവിയിലെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: താങ്ങാനാവുന്ന വിലയിൽ പനോരമിക് സൺറൂഫുമായി എത്തുന്ന കാറുകൾ

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

പുതിയ സഫാരിക്ക് ഒരു അഡ്വഞ്ചർ എഡിഷനും ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും കുറച്ച് മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. പിയാനോ ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് ഔട്ട് ബാഡ്ജുകൾ, വ്യത്യസ്ത ബ്രൗൺ-വൈറ്റ് ഇന്റീരിയർ എന്നിവയെല്ലാമാണ് സഫാരി അഡ്വഞ്ചർ എഡിഷന്റെ പ്രത്യേകതകൾ

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആകെ ആറ് വേരിയന്റുകളിലാണ് അണിനിരക്കുന്ന സഫാരിക്കൊപ്പം ടാറ്റ ഇത്തവണ 4×4 അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം വാഗ്ദാനം ചെയ്യുന്നില്ല എന്നത് ഓഫ്-റോഡ് പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്.

MOST READ: വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

ഈ അടുത്തു തന്നെ ഹാരിയർ എസ്‌യുവി മോഡൽ നിരയിൽ ടാറ്റ പുതുതായി വികസിപ്പിച്ച 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കൂടി അവതരിപ്പിക്കും. ബ്രാൻഡിന്റെ ആദ്യത്തെ ഡയറക്ട്-ഇഞ്ചക്ഷൻ എഞ്ചിനാണ്.

ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

പുതിയ ടാറ്റ സഫാരിയിലും ഇതേ യൂണിറ്റ് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഇതോടെ തങ്ങളുടെ എസ്‌യുവി ലൈനപ്പിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ടാറ്റ മോട്ടോർസിന് സാധിക്കും.

Most Read Articles

Malayalam
English summary
Tata Safari Waiting Period Increased By 2.5 Months. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X