Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈൻ ടീസ് ചെയ്തിരിക്കുകയാണ്. അടുത്തിടെ ക്യാബിൻ ലേയൗട്ട് സ്പൈ ചിത്രങ്ങൾ വഴി ഓൺലൈനിൽ ചോർന്നതിന് തോട്ട് പിന്നാലെയാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി വാഹനത്തിന്റെ ഇന്റീരിയർ വെളിപ്പെടുത്തിയത്.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

മൈക്രോ എസ്‌യുവി ഡ്യുവൽ-ടോൺ കളർ തീമുമായി എത്തുമെന്ന് ടാറ്റ മോട്ടോർസ് ഇപ്പോൾ പങ്കുവെച്ച ടീസർ ചിത്രം വെളിപ്പെടുത്തുന്നു. ടീസർ അനുസരിച്ച്, ടാറ്റ പഞ്ച് ഡ്യുവൽ-ടോൺ ഇന്റീരിയർ തീമിനൊപ്പം എസി വെന്റുകളിൽ കളർഡ് ആക്സന്റുകളും അവതരിപ്പിക്കും. എന്നിരുന്നാലും, ഈ ആക്സന്റുകൾ വാഹനത്തിന്റെ എക്സ്റ്റീരിയർ നിറം തന്നെ പ്രതിഫലിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ഇവ കൂടാതെ, ടാറ്റ പഞ്ചിന് ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഒരു ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും, ഇവ രണ്ടും ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിൽ നിന്ന് കടംകൊണ്ടാതാണെന്ന് തോന്നുന്നു. ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്ടിവിറ്റിയും ഇതിലുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. മൾട്ടി-ഫംഗ്ഷൻ ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മറ്റ് സവിശേഷതകൾക്കൊപ്പം ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും എസ്‌യുവിക്ക് ലഭിക്കുന്നു.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ടാറ്റ പഞ്ചിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ടീസർ ഗിയർബോക്സിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ടാറ്റ മോട്ടോർസ് ധാരാളം സവിശേഷതകളോടെ പഞ്ച് പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ട്, അവയിൽ ചില സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ഉൾപ്പെടാം. പഞ്ച് ഒന്നിലധികം ടെറൈൽ മോഡുകളും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ALFA-ARC (അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 2021 പഞ്ച് മൈക്രോ എസ്‌യുവിക്ക് മുന്നിലും പിന്നിലും ബോൾഡ് ലുക്ക് ലഭിക്കുന്നു. എൽഇഡി ഡിആർഎൽ യൂണിറ്റുകൾ പ്രൗഢമായി കാണപ്പെടുന്ന ഗ്രില്ലും വിശാലമായ ബോണറ്റ് രൂപകൽപ്പനയും ഉൾക്കൊള്ളുന്നു.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

പിന്നിൽ ബ്ലാക്ക് ക്ലാഡിംഗുകളുള്ള സ്കിഡ് പ്ലേറ്റുകളും ആരോ ഷേപ്പഡ് ടെയിൽലൈറ്റുകളും ഉണ്ടാകും. അലോയി ഡിസൈനും ആകർഷകമാണ്, വലിയ വീൽ ആർച്ചുകൾ തീരെ അനുയോജ്യമല്ലാത്ത റോഡുകളെ നേരിടാൻ വാഹനത്തെ സഹായിക്കും.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ഈ വർഷം ഉത്സവ സീസൺ അവസാനിക്കുന്നതിനുമുമ്പ് പഞ്ച് മൈക്രോ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കി. എല്ലാ സാധ്യതയിലും, ദീപാവലിക്ക് മുമ്പ് ടാറ്റ 2021 പഞ്ച് അവതരിപ്പിച്ചേക്കാം. വിപണിയിൽ എത്തി കഴിഞ്ഞാൽ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിക്ക് മാരുതി സുസുക്കി ഇഗ്നിസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയാവും പ്രധാന എതിരാളികൾ.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോർസ് പഞ്ച് മൈക്രോ എസ്‌യുവിക്ക് പിന്നാലെ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്ട് സെഡാൻ, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയുടെ സിഎൻജി പതിപ്പുകൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

രാജ്യത്ത് അനുദിനം വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വിലകൾ കാരണം ചെലവ് കുറഞ്ഞ ഫ്യുവൽ ഓപ്ഷനുകൾക്ക് ഇപ്പോൾ ഡിമാൻഡ് ഏറി വരികയാണ്. അടുത്തിടെ പ്രീമിയം ഹാച്ച് മോഡലായ ആൾട്രോസിന്റെ സിഎൻജി പതിപ്പ് നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു. ഇതിനർഥം സിഎൻജി മോഡലുകൾ താമസിയാതെ തന്നെ വിപണിയിലെത്തുമെന്നാണ്. ഈ വർഷം അവസാനത്തോടെ ഇവയുടെ ലോഞ്ച് നമുക്ക് പ്രതീക്ഷിക്കാം.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

അതോടൊപ്പം ബ്രാൻഡ് തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ നിർമ്മാതാക്കൾ പരിഷ്കരിച്ച് 2021 ടിഗോർ ഇവി പുറത്തിറക്കിയിരുന്നു. സിംഗിൾ ചാർജിൽ 306 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇത് നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇവി ഓപ്ഷനാണ്.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

അധികം താമസിയാതെ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും പ്രാദേശിക വാഹന ഭീമൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2020 ഓട്ടോ എക്സ്പോയിൽ ബ്രാൻഡ് ആൾട്രോസ് ഇലക്ട്രിക്കിന്റെ കൺസെപ്റ്റ് മോഡൽ പ്രദർശിപ്പിച്ചിരുന്നു. നിർമ്മാതാക്കളുടെ സിപ്ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാവും ആൾട്രോസ് ഇവിയും ഒരുങ്ങുന്നത് എന്നാണ് ഞങ്ങൾ കരുതുന്നത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റയുടെ അണിയറയിലുണ്ടെന്ന ചില ഊഹാപോഹങ്ങളുമുണ്ട്.

Punch മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ പങ്കുവെച്ച് Tata

ഊഹാപോഹങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ വാഹന നിർമ്മാതാക്കൾ പഞ്ചിന്റെ ഇവി പതിപ്പ് പുറത്തിറക്കിയാൽ, രാജ്യത്ത് ഇലക്ട്രകി പവർടെയിനുമായി വരുന്ന ആദ്യമൈക്രോ എസ്‌യുവി മോഡലായിരിക്കുമിത്. വാഹനത്തിന് നിലവിൽ എക്സ്പ്രെസ്-T എന്ന പേരിൽ അറിയപ്പെടുന്ന ബ്രാൻഡിന്റെ മുൻതലമുറ ടിഗോർ ഇവിയുടെ പവർട്രെയിൻ ഇതിന് ലഭിച്ചേക്കാം.

Most Read Articles

Malayalam
English summary
Tata shared new teaser officially revealing interiors of punch micro suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X