നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

ഇന്ത്യയിലെ വിവിധ മോഡലുകൾക്കായി ഡാർക്ക്, ക്യാമോ എന്നീ പേരുകൾക്കായി വ്യാപാരമുദ്രയ്ക്കായി ടാറ്റ അപേക്ഷ നൽകിയതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

തുടർന്ന് ഇന്ത്യൻ ബ്രാൻഡ് ആദ്യമായി 'ഡാർക്ക് എഡിഷൻ' അവതരിപ്പിച്ചത് അന്നത്തെ മുൻനിര എസ്‌യുവിയായ ഹാരിയറിലാണ്. അകത്തും പുറത്തും ഒരു കറുത്ത പ്രതീതിയാണ് എസ്‌യുവിയെ വ്യത്യസ്‌തമാക്കിയത്.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

ഇപ്പോൾ ശ്രേണിയിലെ രണ്ടാമത്തെ 'ഡാർക്ക് എഡിഷൻ' മോഡലിനെ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടാറ്റ മോട്ടോർസ്. ഇത് മിക്കവാറും നെക്‌സോൺ ഇലക്ട്രിക് പതിപ്പിലേക്കാകും എത്തുകയെന്നാണ് സൂചന.

MOST READ: കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

ഓൾ-ഇലക്ട്രിക് കോം‌പാക്‌ട് എസ്‌യുവിയുടെ ജനപ്രീതി വർധിപ്പിക്കാനും ഈ നീക്കം കമ്പനിയെ ഏറെ സഹായിച്ചേക്കും. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് ഹാരിയറിന്റെ അതേ അറ്റ്ലസ് ബ്ലാക്ക് പെയിന്റ് ഷേഡ്, കറുത്ത വീലുകൾ, സ്പോർട്ടി ലുക്കിന് അടിവരയിടാൻ സ്മോക്ക്‌ഡ് ടെയിൽ ലാമ്പുകൾ എന്നിവയും ടാറ്റ പ്രദർശിപ്പിക്കും.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

അകത്തും ലൈറ്റ് ബീജ് ഇന്റീരിയറുകൾക്ക് പകരം കറുത്ത സീറ്റുകൾ, ഡോർ പാഡുകൾ, ഡാഷ്‌ബോർഡ് എന്നിവ കമ്പനി ഉപയോഗിക്കാം. ഈ വേരിയന്റിന് ഹാരിയറിലുള്ളതിന് സമാനമായ 'ഡാർക്ക്' ബാഡ്ജുകളും അവതരിപ്പിക്കാൻ കഴിയും.

MOST READ: ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

നെക്സോൺ ഇവിയ്ക്ക് മാത്രമായുള്ള സിഗ്നേച്ചർ ബ്ലൂ ഹൈലൈറ്റുകൾ ടാറ്റ ഉൾക്കൊള്ളുമോ ഇല്ലയോ എന്നത് രസകരമായിരിക്കും. ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾക്ക് പുറമെ എസ്‌യുവിയിൽ ഒരു മെക്കാനിക്കൽ മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

അതിനർഥം ഈ സ്പെഷ്യൽ ഡാർക്ക് എഡിഷൻ സ്റ്റാൻഡേർഡ് ഇവിയുമായി സാമ്യമുള്ളതായിരിക്കും. അതിനാൽ ഇത് 30.2 കിലോവാട്ട്സ് ബാറ്ററിയിൽ പ്രവർത്തിക്കുന്നത് തുടരും. നെക്സോൺ ഇവിയുടെ ഇലക്ട്രിക് മോട്ടോർ 129 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

ഒപ്പം സിംഗിൾ ചാർജിൽ ക്ലെയിം ചെയ്ത പരിധി 312 കിലോമീറ്ററാണ്. ചാർജ്. എന്നാൽ യഥാർഥ റോഡ് സാഹചര്യങ്ങളിൽ വാഹനത്തിന്റെ ശ്രേണി ഈ സംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗമാണ്. XM, XZ+, XZ+ ലക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

നിലവിൽ 13.99 മുതൽ 16.56 ലക്ഷം വരെയാണ് ടാറ്റ നെക്സോൺ ഇലക്‌ട്രിക്കിന്റെ എക്സ്ഷേറൂം വില. ഹാരിയറിന്റെ സമാനമായ ഒരു തന്ത്രം പിന്തുടർന്ന് ഉയർന്ന വേരിയന്റുകളിൽ മാത്രമേ ടാറ്റയ്ക്ക് നെക്‌സോൺ ഇവി ഡാർക്ക് വാഗ്ദാനം ചെയ്യാൻ കഴിയൂ.

നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

സമാനമായ നിർദ്ദിഷ്ട സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 20,000 രൂപയായിരിക്കും ഈ മോഡലുകൾക്ക് മുടക്കേണ്ടിയും വരിക. എന്തായാലും ബ്ലാക്ക് കളറിലുള്ള വാഹനങ്ങൾക്ക് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെ ഇന്ത്യയിലുണ്ട്. അതിനാൽ തന്നെ ഡാർക്ക് എഡിഷനിലൂടെ ഇവിയുടെ വിൽപ്പന കൂട്ടാനും ടാറ്റക്ക് സാധിച്ചേക്കും.

Source: Autocar India

Most Read Articles

Malayalam
English summary
Tata To Launch Dark Edition For Nexon EV Compact SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X