സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ ഗ്രാവിറ്റാസായി അവതരിപ്പിച്ച പുതിയ എസ്‌യുവിയെ സഫാരി എന്ന പേരിൽ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ഇന്ത്യൻ വിപണിയിൽ ജനുവരി 26-ന് ഔദ്യോഗികമായി പരിചയപ്പെടുത്തുന്ന പുതിയ സഫാരി രണ്ട് സീറ്റ് ഓപ്ഷനുകളിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക. അതായത് 6 സീറ്റർ, 7 സീറ്റർ പതിപ്പുകൾ മോഡലിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന് സാരം.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ആറ് സീറ്റർ വേരിയന്റിന്റെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഇടംപിടിക്കുമ്പോൾ ഇത് റിയർ-പാസഞ്ചർ ക്യാബിന് ഒരു മികച്ച അനുഭവം തന്നെ സമ്മാനിക്കും. അതേസമയം ഏഴ് സീറ്റർ പതിപ്പിന് മധ്യ നിരയിൽ സാധാരണ ബെഞ്ച് സീറ്റ് ക്രമീകരണമായിരിക്കും ഉണ്ടാവുക.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

സീറ്റിംഗ് കോൺഫിഗറേഷൻ പരിഗണിക്കാതെ തന്നെ മൂന്നാം-വരി സീറ്റുകൾ ബെഞ്ച്-ടൈപ്പ് മാത്രമായിരിക്കും. ഉപയോഗമില്ലാത്തപ്പോൾ ബൂട്ട് സ്പേസ് മെച്ചപ്പെടുത്തുന്നതിനുള്ള മടക്കാവുന്ന സംവിധാനവും ടാറ്റ സഫാരിയിൽ വാഗ്ദാനം ചെയ്യും.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

6 സീറ്റുകൾ ലഭിക്കുന്ന മോഡലിൽ പ്രീമിയം ഓപ്ഷനുക( ടാറ്റ വാഗ്ദാനം ചെയ്യും. മധ്യനിരയിൽ ബെഞ്ച് സീറ്റുകൾ ലഭിക്കുന്ന 7 സീറ്റർ പതിപ്പിനേക്കാൾ ഉയർന്ന വിലയായിരിക്കും ഈ പ്രീമിയം വേരിയന്റിനായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

MOST READ: ടർബോ പെട്രോൾ കരുത്ത് വെളിപ്പെടുത്തി ടാറ്റ ആൾട്രോസ് ഐടർബോ TVC

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ഒമേഗ-ആർക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വാഹനമായിരിക്കും പുതിയ സഫാരി എന്നതും ശ്രദ്ധേയമാണ്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനം ഹാരിയർ അഞ്ച് സീറ്റർ എസ്‌യുവിയായിരുന്നു.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ബ്രാൻഡിന്റെ മുൻനിര മോഡലായി എത്തുന്ന എസ്‌യുവിയെ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നതും. വേരിയന്റുകളെ സംബന്ധിച്ചിടത്തോളം ടാറ്റ ഹാരിയർ പോലെ നാല് വ്യത്യസ്‌ത വേരിയന്റുകളാലായാകും സഫാരി തുടക്കത്തിൽ വാഗ്ദാനം ചെയ്യുക.

MOST READ: ആഡംബര സെഡാന്‍ LS 500H-ല്‍ പുതിയ വേരിയന്റ് അവതരിപ്പിച്ച് ലെക്സസ്

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

എങ്കിലും ആദ്യഘട്ടത്തിൽ മാറ്റങ്ങളോടെ കൂടുതൽ വകഭേദങ്ങൾ ടാറ്റ ചേർക്കാം. ടോപ്പ് എൻഡ് വേരിയന്റിന് പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, iRA ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹിന്ദി, ഹിംഗ്‌ലിഷ് കമാൻഡുകൾ എന്നിവയും അതിലേറെയും സവിശേഷതകൾ ലഭിക്കും.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ഹാരിയറിനൊപ്പം ലഭ്യമായ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം ടാറ്റ സഫാരിയും വാഗ്ദാനം ചെയ്യും. എങ്കിലും കൂടുതൽ പവറിനായി റിട്യൂൺ ചെയ്യുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. നിലവിൽ അഞ്ച് സീറ്റർ പതിപ്പിൽ ഈ യൂണിറ്റ് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

കൂടാതെ ഹാരിയറിൽ കാണുന്നതുപോലെ ഒരു മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും സഫാരിയിൽ ഉണ്ടാകും. അതോടൊപ്പം ഒന്നിലധികം ഡ്രൈവ് മോഡുകൾ, ടെറൈൻ മോഡുകൾ, ഇഎസ്പി അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തും. അത് ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ പോകാൻ എസ്‌യുവിയെ അനുവദിക്കുന്നു.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

എന്നിരുന്നാലും തുടക്കത്തിൽ സഫാരിക്കൊപ്പം ടാറ്റ ഒരു ഓൾവീൽ ഡ്രൈവ് അല്ലെങ്കിൽ 4X4 ഓപ്ഷൻ വാഗ്ദാനം ചെയ്യില്ല. നിലവിലെ രൂപത്തിലുള്ള ഒമേഗ-ആർക്ക് പ്ലാറ്റ്ഫോമിന് ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾക്കൊള്ളാനുള്ള കഴിവില്ല. ഇതൊരു പുതിയ പ്ലാറ്റ്ഫോം ആയതിനാൽ അത്തരം സംവിധാനങ്ങളുടെ വികസനത്തിലേക്ക് ടാറ്റ എത്തിയേക്കില്ലെന്നും സൂചനയുണ്ട്.

സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

ടാറ്റ ജനുവരി 26-ന് പുതിയ സഫാരി ഔദ്യോഗികമായി വെളിപ്പെടുത്തിയതിനു ശേഷം ഫെബ്രുവരിയിൽ വില പ്രഖ്യാപിക്കുമെന്നാണ് സൂചന. ഹാരിയറിനേക്കാൾ ഏകദേശം 1.5 ലക്ഷം രൂപ കൂടുതലായിരിക്കും വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Will Be Offer Safari SUV In Six And Seven Seater Options. Read in Malayalam
Story first published: Tuesday, January 19, 2021, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X