Just In
- 32 min ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 1 hr ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- 1 hr ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- 2 hrs ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
Don't Miss
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കർണാകടയിൽ ഉത്പാദന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടെസ്ല
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പുതിയ അറിയിപ്പ് പ്രകാരം ടെസ്ല ഇന്ത്യ തങ്ങളുടെ നിർമാണ പ്ലാന്റ് കർണാടകയിൽ ആരംഭിക്കും.
ടെസ്ല ഇതിനകം തന്നെ 'ടെസ്ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ബെംഗളൂരുവിൽ കമ്പനികളുടെ രജിസ്ട്രാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മിക്കവാറും അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമന്റെ ആസ്ഥാനം ഇതേ സംസ്ഥാനത്തായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ അനുബന്ധ കമ്പനിയുടെ രജിസ്ട്രേഷൻ കഴിഞ്ഞ മാസം, അതായത് ജനുവരി 8 -നാണ് നടത്തിയത്.
വെങ്കട്ടറംഗം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, വൈഭവ് തനേജ എന്നിങ്ങനെ മൂന്ന് ഡയറക്ടർമാരാവും കമ്പനിയുടെ ഇന്ത്യൻ ഘടകത്തിന് നേതൃത്വം നൽകുക.
ടെസ്ല ഈ വർഷം രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചു.
കംപ്ലീറ്റ്ലി ബിൾറ്റ് ഇൻ റൂട്ട് വഴി കമ്പനി തങ്ങളുടെ മോഡലുകളുടെ വിൽപ്പന ആദ്യം ആരംഭിക്കുകയും ഭാവിയിൽ ഒരു ഗവേഷണ കേന്ദ്രവും നിർമ്മാണ പ്ലാന്റും ആരംഭിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ വിപണിയ്ക്കായി ടെസ്ലയിൽ നിന്നുള്ള ആദ്യ ഓഫർ മോഡൽ 3 ഇലക്ട്രിക് സെഡാൻ ആകാം, ഇത് 55 മുതൽ 60 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാവും എത്തുന്നത്.
ടെസ്ലയുടെ നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ മോഡലാണ് മോഡൽ 3, സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഉപയോഗിച്ച് 283 bhp മുതൽ 450 bhp വരെ പവർ വാഹനം നൽകുന്നു.
MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ
വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. പൂർണ്ണ ചാർജിൽ 500 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ശ്രേണി.