ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; Tesla Model 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

ഇന്ത്യൻ വിപണിയിലേക്കുള്ള അവസാനഘട്ടത്തിലാണ് അമേരിക്കൻ ആഢംബര ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല. ഇതിനകം തന്നെ ബെഗലൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്‌ത ബ്രാൻഡ് മോഡൽ 3 എന്ന സെഡാൻ വാഹനവുമായാണ് വിപണിയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

നിലവിൽ മോഡൽ 3, മോഡൽ വൈ എന്നിവയാണ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും മോഡൽ 3 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ടെസ്‌ല പരിഹരിക്കേണ്ട ഒരു ചെറിയ പ്രശ്‌നമാണ് ഇലക്‌ട്രിക് കാറിന്റെ അവതരണത്തിന് ഇത്രയും കാലതാമസമുണ്ടാകുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മോഡൽ 3 സെഡാന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡുകൾക്ക് പര്യാപ്തമല്ല എന്നതാണ് ആ കാരണം. അതിനാൽ ടെസ്‌ല ഇന്ത്യൻ വിപണിയിൽ മോഡൽ 3 പതിപ്പിന്റെ റൈഡ് ഉയരം വർധിപ്പിക്കേണ്ടതുണ്ട്. ഇത് ഉയർത്തുമെന്നും കമ്പനി ഏതായാലും വ്യക്തമാക്കിയിട്ടുണ്ട് എന്ന കാര്യം സ്വാഗതാർഹമാണ്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന് 140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഇപ്പോഴുള്ളത്. ഇക്കാരണത്താൽ വാഹനം നമ്മുടെ സ്പീഡ് ബ്രേക്കറുകളിൽ തട്ടാനും അതിന്റെ അടിവശം കേടാകാനുമുള്ള സാധ്യത ഉയർന്നതാണ്. ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം മോഡൽ 3 സെഡാന്റെ റൈഡ് ഉയരം 25 മില്ലീമീറ്റർ വർധിപ്പിക്കാനാണ് ടെസ്‌ല ഇപ്പോൾ ശ്രമിക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

ഇത് സാധ്യമായാൽ ഇലക്‌ട്രിക് കാറിന്റെ ഇന്ത്യയിലെ മൊത്തം ഗ്രൗണ്ട് ക്ലിയറൻസ് 165 മില്ലീമീറ്റർ ആയിരിക്കും. അത് നമ്മുടെ രാജ്യത്തെ മോശം റോഡുകളെ കൈകാര്യം ചെയ്യാൻ പ്രാപ്‌തമാവുകയും ചെയ്യും. മോഡൽ 3 അധിക ഗ്രൗണ്ട് ക്ലിയറൻസിനായി ക്രമീകരിക്കാൻ കഴിയാത്ത കോയിൽ സ്പ്രിംഗുകളാണ് ഉപയോഗിക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

എന്നാൽ ടെസ്‌ല മോഡൽ എസ്, മോഡൽ X എന്നിവ എയർ സസ്പെൻഷനുമായാണ് വരുന്നത്. അതിൽ ലളിതമായ കമാൻഡ് ഉപയോഗിച്ച് ഉയരം ക്രമീകരിക്കാൻ കഴിയും. അതിനാൽ ഈ വാഹനങ്ങൾക്ക് സ്പീഡ് ബ്രേക്കറുകൾ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ കഴിയും.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മോഡൽ എസ്, മോഡൽ X എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ധാരാളം പണം ചെലവാകും. അതിനാൽ താഴ്ന്ന മോഡലുകൾ ആദ്യം അവതരിപ്പിക്കാനാണ് അമേരിക്കൻ ഇവി നിർമാതാക്കൾ തീരുമാനിച്ചത്. ഇപ്പോൾ മോഡൽ 3 കൂടുതൽ വികസനം ആവശ്യമായിരിക്കുന്നതിനാൽ ടെസ‌്‌ല ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ വാഹനം മോഡൽ വൈ ആകാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മോഡൽ 3, IDIADA ഓട്ടോമോട്ടീവ് ടെക്നോളജി ടെസ്റ്റ് ചെയ്യുമെന്നും ഏജൻസി റിപ്പോർട്ടുണ്ട്. ടെസ്റ്ററുകൾ കടന്നുപോകാൻ ശ്രമിച്ച 200 സ്പീഡ് ബ്രേക്കറുകളിൽ 160 ൽ മോഡൽ 3 ബോട്ടൗട്ട് ചെയ്തു. അതിനാൽ ഇന്ത്യൻ വിപണിയിൽ സസ്പെൻഷൻ വീണ്ടും റീ എഞ്ചിനീയറിംഗ് ചെയ്യാൻ അവർ ടെസ്‌ലയോട് നിർദ്ദേശിച്ചിട്ടുണ്ട്. റൈഡ് ഉയരം 25 മില്ലീമീറ്റർ വർധിപ്പിക്കാൻ അങ്ങനെയാണ് ശുപാർശ ലഭിച്ചത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മോഡൽ 3 ഇവിയുടെ ക്രോസ്ഓവർ പതിപ്പായ മോഡൽ വൈയുമായി താരതമ്യം ചെയ്യുമ്പോൾ 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഇതിനുള്ളത്. അതിനാൽ മോഡൽ വൈ നമ്മുടെ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്. ഇത് 5 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ എസ്‌യുവിയായാണ് വിദേശ വിപണികളിൽ വിൽക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

ഇന്ത്യയിൽ ടെസ്‌ല ഹോമോലോഗേഷൻ ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ നാല് മോഡലുകൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നതും. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യം, മലിനീകരണ നിയന്ത്രണം ചട്ടം പാലിക്കൽ, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച നിബന്ധനകൾ പാലിച്ചതിനുള്ള അംഗീകാരമാണ് ടെസ്‌ലയുടെ വാഹനങ്ങൾക്ക് ലഭിച്ചത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മിക്കവാറും മോഡൽ 3 സെഡാന്റെ രണ്ട് വകഭേദങ്ങളും മോഡൽ വൈയുടെ രണ്ട് വകഭേദങ്ങളും ഇതിലുണ്ടാകും. ഇപ്പോൾ ടെസ‌്ല മോഡൽ 3 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചേക്കാം.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

മോഡൽ എസ്, മോഡൽ X എന്നിവയ്ക്ക് മോഡൽ 3, മോഡൽ വൈ എന്നിവയേക്കാൾ വില കൂടുതലായിരിക്കും. രണ്ടും കമ്പനിയുടെ ഏറ്റവും ഉയർന്ന മോഡലുകളാണ്. കൂടാതെ ടെസ്‌ല വാഹനങ്ങൾ സിബിയു അല്ലെങ്കിൽ സികെഡി യൂണിറ്റുകളായി കൊണ്ടുവരുമ്പോൾ ആദ്യം വിലകൾ വളരെ കൂടുതലായിരിക്കുമെന്നതും യാഥാർഥ്യമാണ്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

അതിനാൽ മോഡൽ വൈ, മോഡൽ 3 തുടങ്ങിയ താരതമ്യേന താങ്ങാനാവുന്ന വാഹനങ്ങൾ ടെസ്‌ല ആദ്യം കൊണ്ടുവരുന്നതാണ് കൂടുതൽ പ്രായോഗികം. ലോകത്ത് ഏറ്റവുമധികം ഇറക്കുമതി തീരുവയുള്ള രാജ്യമാണ് ഇന്ത്യയെന്ന് നേരത്തെ എലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ പെട്രോൾ, ഡീസൽ കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്‌ല വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഗ്രൗണ്ട് ക്ലിയറൻസ് ഇതുപോര; ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിന്റെ അവതരണം വൈകിയേക്കാം

എന്നാൽ എന്തെങ്കിലും തരത്തിലുള്ള നികുതി ഇളവുകൾ ലഭിക്കുന്നതിന് ടെസ്‌ല ഇന്ത്യയിൽ നിർമാണം ആരംഭിക്കേണ്ടതുണ്ട് എന്ന മറുപടിയാണ് ഭാരത വ്യവസായ മന്ത്രാലയം കമ്പനിക്ക് നൽകിയത്. നിലവിൽ ടെസ്‌ല ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla model 3 ground clearance is not enough for the indian roads launch could be delayed
Story first published: Friday, September 24, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X