ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

മഹീന്ദ്ര കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ പുതിയ ഥാര്‍ എസ്‌യുവി അവതരിപ്പിച്ചു. രാജ്യത്ത് ഉയര്‍ന്ന ഡിമാന്‍ഡുള്ള പുതിയ മഹീന്ദ്ര ഥാര്‍ വളരെ ജനപ്രിയമായ മോഡലായി മാറുകയും ചെയ്തു.

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ നീണ്ട കാത്തിരിപ്പ് കാലയളവും കമ്പനി പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ പല ഭാഗങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കുറവ് മഹീന്ദ്രയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

റിപ്പോര്‍ട്ട് പ്രകാരം മഹീന്ദ്ര ഥാര്‍ എസ്‌യുവി ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും സംഗീത സംവിധാനവുമില്ലാതെ കമ്പനി ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കുന്നു. ഇത് ഇവിടെയെത്തി കഴിയുമ്പോള്‍ ചില ഭാഗങ്ങള്‍ ഡീലര്‍ തലത്തില്‍ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുകളുടെ കുറവ് ആഗോള മൈക്രോപ്രൊസസ്സറുകളുടെ കുറവുകൊണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ഇതിനര്‍ത്ഥം, തങ്ങളുടെ ഥാര്‍ എസ്‌യുവിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടി വരും. മഹീന്ദ്ര എസ്‌യുവിയെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെങ്കിലും അത് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍ സൂക്ഷിക്കും.

MOST READ: ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഭാഗങ്ങള്‍ ചെയ്യുന്നതുവരെ അത്തരം എസ്‌യുവികളുടെ ഡെലിവറികള്‍ നടക്കില്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പ്രവര്‍ത്തനക്ഷമതകളുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയുടെ രൂപത്തിലാണ് ഥാര്‍ എസ്‌യുവിയുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ഇന്‍-ബില്‍റ്റ് നാവിഗേഷനും ബ്രാന്‍ഡിന്റെ ബ്ലൂസെന്‍സ് അപ്ലിക്കേഷന്‍ കണക്റ്റിവിറ്റിയും ഇതിലുണ്ട്. പോയവര്‍ഷം വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണം കൂടിയായിരുന്നു ഥാറിന്റേത്.

MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

AX, LX എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. രണ്ട് വേരിയന്റുകളിലും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

150 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റൊന്ന് 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ്. ഇത് 130 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

രണ്ട് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്. എന്നിരുന്നാലും, രണ്ട് എഞ്ചിന്‍ ചോയിസുകളിലും ഓപ്ഷണല്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റ് LX ട്രിം വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ വാഹനത്തിൻറെ വിലയിൽ ചെറിയ വർധനവ് നടപ്പാക്കുകയും ചെയ്തിരുന്നു.

Source: Rushlane

Most Read Articles

Malayalam
English summary
Thar SUV Spotted At Dealerships Without Infotainment System, This Is The Reason Says Mahindra. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X