ADAS സംവിധാനവും 360 ക്യാമറയും, കിടിലൻ മാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂ. അത് ഹ്യുണ്ടായിയുടെ സ്വന്തം ക്രെറ്റ തന്നെയാണ്. അതുപോലെ തന്നെ മറ്റ് അന്താരാഷ്‌ട്ര വിപണികളിലും വാഹനം അത്രമേൽ പ്രിയങ്കരമാണ്.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

അടുത്തിടെ തെക്കേ അമേരിക്കൻ വിപണികൾക്കായി ക്രെറ്റയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റിനെയും കൊറിയൻ ബ്രാൻഡ് പരിചയപ്പെടുത്തിയിരുന്നു. മാത്രമല്ല അടുത്തതായി ഇന്തോനേഷ്യയിലേക്കും കൂടി എത്തുന്നതോടെ ആകാംക്ഷയോടെ ഇന്ത്യയും ഈ പുത്തൻ മോഡലിനായി കാത്തിരിക്കുകയാണ്.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

അടുത്ത വർഷം മധ്യത്തോടെ ഇന്ത്യയ്ക്കും പുതിയ പതിപ്പ് സമ്മാനിക്കുമെന്ന് ഹ്യുണ്ടായി ചെറിയ സൂചനയും നൽകിയിട്ടുണ്ട്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറുമായാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നിരുന്നാലും എഞ്ചിൻ ഓപ്ഷനുകൾ നിലവിലുള്ള മോഡലിൽ നിന്ന് അതേപടി മുന്നോട്ടു കൊണ്ടുപോയേക്കാം.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

2022 ഹ്യുണ്ടായി ക്രെറ്റ ബ്രാൻഡിന്റെ പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയാണ് അവതരിപ്പിക്കുക. പുതിയ ട്യൂസോൺ എസ്‌യുവിയിൽ ഇതിനകം കണ്ടിട്ടുള്ള അതേ ശൈലിയാണിത്. ട്യൂസോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻവശത്തോടെയാണ് എസ്‌യുവി വരുന്നത്. ഫ്രണ്ട് ഗ്രില്ലിലേക്ക് പൂർണമായി സംയോജിപ്പിച്ചിരിക്കുന്ന ഡിആർഎല്ലുകളോട് കൂടിയ പുതിയ പാരാമെട്രിക് ഗ്രില്ലും വാഹനത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

കാർ ഓഫായിരിക്കുമ്പോൾ ഈ ഡിആർഎല്ലുകൾ ഡാർക്ക് ക്രോം ഫീച്ചറുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞു പോകും. എസ്‌യുവിയിൽ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുകൾ മുമ്പത്തേതിനേക്കാൾ അൽപ്പം താഴ്ത്തിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ബമ്പറുകൾ, ഫാക്‌സ് സ്‌കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് അസംബ്ലി, പുതിയ അലോയ്‌കൾ, സ്‌പ്ലിറ്റ് ടെയിൽ ലൈറ്റുകൾ എന്നിവയും ലഭിക്കാൻ സാധ്യതയുണ്ട്.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

2022 ഹ്യുണ്ടായി ക്രെറ്റയ്ക്ക് നിലവിലെ മോഡലിൽ ഇല്ലാത്ത നിരവധി ഉയർന്ന സൗകര്യങ്ങളും സവിശേഷതകളും ലഭിക്കുമെന്നതാണ് ശ്രദ്ധേയം. എസ്‌യുവി അതിന്റെ ചില സവിശേഷതകൾ അൽകാസർ 7 സീറ്റർ എസ്‌യുവിയിൽ നിന്ന് കടമെടുക്കാനും സാധ്യതയുണ്ട്. അതോടൊപ്പം പുതിയ ക്രെറ്റയ്ക്ക് 360 ഡിഗ്രി ക്യാമറ ലഭിക്കുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന മറ്റൊരു സൂചന. ഇത് ഇന്ത്യയിലെ ഡ്രൈവിംഗും പാർക്കിംഗും എളുപ്പമാക്കും.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

സെൽറ്റോസിന് സമാനമായി പുതിയ ക്രെറ്റയ്ക്കും ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) ലഭിക്കും. ക്രെറ്റയുടെ നേരിട്ടുള്ള എതിരാളിയായ എംജി ആസ്റ്റർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏക കാറായി അടുത്തിടെ മാറിയിരുന്നു. എന്നാൽ ഇതിനെ തടയിടാൻ കൊറിയൻ കമ്പനിയും ഇതേ സുരക്ഷാ സന്നാഹം തങ്ങളുടെ ജനപ്രിയ വാഹനത്തിലേക്കും എത്തിക്കും.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളിഷൻ വാണിംഗ് തുടങ്ങിയ ADAS ഫീച്ചറുകളോടെയാകും പുതിയ 2022 ഹ്യുണ്ടായി ക്രെറ്റ വരുമെന്ന് സാരം. അതായത് നിലവിൽ തെക്കേ അമേരിക്കയിൽ അവതരിപ്പിച്ച മോഡലിന് സമാനമായ രീതി പിന്തുടരുമെന്ന് ചുരുക്കം.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

ഇന്തോനേഷ്യയിൽ ക്രെറ്റ ഒറ്റ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ വരാനാണ് സാധ്യത. ഈ എഞ്ചിന് 113 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടും.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

113 bhp, 1.5 ലിറ്റർ NA പെട്രോൾ, 113 bhp, 1.5 ലിറ്റർ ടർബോ ഡീസൽ, 138 bhp, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും ഇന്ത്യയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റ തുർന്നും വാഗ്‌ദാനം ചെയ്യുക.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

2022 ഹ്യുണ്ടായി ക്രെറ്റ ടർബോ പെട്രോളിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. ടർബോ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ബ്രാൻഡ് അണിനിരത്തും.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

നിലവിൽ വൻ ഡിമാന്റുള്ള പുത്തൻ ക്രെറ്റയ്ക്കായി ഇന്ത്യയിൽ എട്ട് മാസത്തോളമാണ് ബുക്കിംഗ് കാലയളവ് എന്നാണ് റിപ്പോർട്ടുകൾ. പുത്തൻ സംവിധാനങ്ങളുമായി എത്തുമ്പോൾ എസ്‌യുവിക്കായുള്ള ആവശ്യക്കാർ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ക്രെറ്റയ്ക്ക് 10.16 ലക്ഷം മുതൽ 17.87 ലക്ഷം രൂപ വരെയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

ADAS സംവിധാനവും 360 ക്യാമറയും, കിടിലൻമാറ്റങ്ങളുമായി Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും

ഇന്ത്യയിൽ കിയ സെല്‍റ്റോസ്, സ്കോഡ കുഷാഖ്, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍ എന്നീ മോഡലുകളുമായാണ് ക്രെറ്റ മത്സരിക്കുന്നത്. അടുത്തിടെ അഞ്ച് സീറ്റർ മോഡലിനെ അടിസ്ഥാനമാക്കി ഹ്യുണ്ടായി പുറത്തിറക്കിയ അൽകസാർ 7 സീറ്റർ എസ്‌യുവിയും വമ്പൻ ഹിറ്റായിരുന്നു. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് വാഹനം നിരത്തിലെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
The 2022 hyundai creta facelift to launch in india by next year with adas features and 360 camera
Story first published: Tuesday, October 26, 2021, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X