ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഏറെ ജനപ്രീതി സ്വന്തമാക്കിയ മോഡലാണ് ഫോർഡ് ഫിഗൊ. അടുത്തിടെ മത്സരത്തിൽ അൽപ്പം പിന്നിലായെങ്കിലും അമേരിക്കൻ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഈ മിടുക്കന് പതിറ്റാണ്ടുകളുടെ ചരിത്രവും പറയാനുണ്ട്.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഫോർഡ് ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയ്ക്ക് ഒരു ഓട്ടോമാറ്റിക് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ (AEIS) സവിശേഷതയുണ്ട്. തങ്ങളുടെ കാറിൽ അത്തരമൊരു സംവിധാനമുണ്ടെന്ന് പല ഉടമകൾക്കും അറിയില്ല.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഉടമയുടെ മാനുവലിൽ ഈ സവിശേഷത ബ്രാൻഡ് പരാമർശിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. അതിനാൽ ഈ ഫീച്ചർ വിശദീകരിക്കുന്ന ഒരു ഇമെയിൽ ഫോർഡ് ഉപഭോക്താക്കൾക്കായി അയച്ചിട്ടുണ്ട്.

MOST READ: മാരുതി 5-ഡോർ ജിംനി 2022-ൽ വിപണിയിലേക്ക്; സാധ്യതകൾ ഇങ്ങനെ

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഈ വിവരണമനുസരിച്ച് 30 മിനിറ്റ് നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ കാർ സ്വന്തമായി ഷട്ട്‌ഡൗൺ ആകും. അതിനുശേഷം പതിവുപോലെ കാർ പുനരാരംഭിക്കാം. ഫോർഡ് പറയുന്നതനുസരിച്ച് ഈ പ്രതിരോധ സവിശേഷത ബാറ്ററിയും ഇന്ധനവും ലാഭിക്കാൻ സഹായിക്കുന്നു.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

അതുവഴി ബാറ്ററിയുടെ ആയുസും വാഹനത്തിന്റെ മൈലേജും വർധിക്കും. കീലെസ് എൻ‌ട്രി, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ എന്നിവ ഉൾക്കൊള്ളുന്ന ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയിൽ മാത്രമേ ഐഡിൾ ഷട്ട്‌ഡൗൺ (AEIS) ലഭ്യമാകൂ.

MOST READ: സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഈ സവിശേഷത വിശദീകരിക്കുന്നതിനായി ഫോർഡ് ഉടമകൾക്കായുള്ള മാനുവലും പുതുക്കിയിട്ടുണ്ട്. ഫോർഡ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്ന് ഇത് ഇപ്പോൾ ഡൗൺലോഡും ചെയ്യാം.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

അടുത്തിടെ ചെറിയ കാർ ശ്രേണിയിൽ നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഫോർഡ്. നിലവിൽ ഇക്കോസ്പോർട്ട്, എൻഡവർ എസ്‌യുവി മോഡലുകളിലൂടെയാണ് കമ്പനി രാജ്യത്ത് പിടിച്ചുനിൽക്കുന്നത്. ഫിഗൊ, ഫ്രീസ്റ്റൈൽ ഹാച്ച്ബാക്കുകൾക്ക് അധികം വൈകാതെ തന്നെ തലമുറമാറ്റം ലഭിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

മഹീന്ദ്രയുടെ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും ആധുനിക ഫീച്ചറുകളും രൂപവുമൊക്കയായി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മഹീന്ദ്രയുമായി കൂട്ടുകച്ചവടത്തിന് നിൽക്കാതെ ഫോർഡ് വേർപിരിഞ്ഞെന്ന ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നു.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഇനി എന്താകും അമേരിക്കൻ ബ്രാൻഡിന്റെ പദ്ധതിയെന്ന് കാത്തിരുന്നു കാണേണ്ടി വരും. 2019 ഒക്ടോബർ ഒന്നിനാണ് മഹീന്ദ്ര-ഫോർഡ് പങ്കാളിത്തം ഇന്ത്യയിൽപ്രഖ്യാപിക്കുന്നത്. പുതിയ കമ്പനിയില്‍ മഹീന്ദ്രക്ക് 51 ശതമാനം ഓഹരിയും ഫോർഡിന് 49 ശതമാനം ഓഹരിയും എന്നായിരുന്നു ധാരണ.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

പുതിയ സംരംഭത്തിന് കീഴിൽ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, പുതിയ കാറുകളുടെ സംയുക്ത വികസനം, സാങ്കേതികവിദ്യകൾ പങ്കുവയ്ക്കൽ തുടങ്ങിയ പദ്ധതികളായിരുന്നു ഉണ്ടായിരുന്നതും. എന്നാൽ കഴിഞ്ഞ 15 മാസത്തിനിടെ ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങാൻ ഫോർഡിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ തുടരും. അതിനാൽ തന്നെ ഫിഗൊ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചില്ലെങ്കിൽ നിലനിൽപ്പ് അവതാളത്തിലായേക്കും. അതിനാൽ തന്നെ ബ്രാൻഡിന്റെ ഭാവി പദ്ധതികളിലേക്ക് നമുക്ക് കാതോർത്തിരിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
The Automatic Engine Idle Shutdown Feature In Figo Aspire and Freestyle. Read in Malayalam
Story first published: Friday, January 8, 2021, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X