ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ്. പ്രീമിയം എസ്‌യുവിയായ C5 എയര്‍ക്രോസിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

പോയ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 സാഹചര്യത്തില്‍ അരങ്ങേറ്റം വൈകുകയായിരുന്നു. എന്തായാലും ഈ വര്‍ഷം തന്നെ മോഡലിനെ വിപണിയില്‍ എത്തിച്ച് വിപണിയില്‍ സജീവമാകാനാണ് കമ്പനിയുടെ പദ്ധതി.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഇതിന്റെ ഭാഗമായി ആദ്യ ഓഫറായ C5 എയര്‍ക്രോസ് എസ്‌യുവി ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. PSA EMP2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന്‍ അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവും, 2,730 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. സവിശേഷതകള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന മോഡല്‍ ക്രോസ്ഓവര്‍ ഡിസൈനുമായി വിപണിയില്‍ വരും.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം മിഡ് സൈസ് എസ്‌യുവിയായിട്ടായിരിക്കും വാഹനം വിപണിയില്‍ സ്ഥാനം പിടിക്കുക. 2021 ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്, വരാനിരിക്കുന്ന സ്‌കോഡ കുഷാഖ് എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഡ്യുവല്‍ ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് മുന്നിലെ സവിശേഷത. മുകളില്‍ സ്ലിക്ക് എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഫ്രണ്ട് ഗ്രില്ലുമായി സംയോജിപ്പിച്ചിരിക്കുന്നു, മധ്യഭാഗത്ത് സിട്രണ്‍ ലോഗോയും ഇടംപിടിക്കുന്നു.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫ്‌ലേഡ് വീല്‍ ആര്‍ച്ചുകള്‍, ബ്ലാക്ക് ക്ലാഡിംഗ് എന്നിവ വശക്കാഴ്ചകളെ മനോഹരമാക്കുന്നു. ലുക്ക് പൂര്‍ത്തിയാക്കാന്‍ സില്‍വര്‍ ഫിനിഷ്ഡ് റൂഫ് റെയിലുകളും എസ്‌യുവിയില്‍ ഉണ്ട്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

വാഹനത്തിന്റെ പിന്‍ പ്രൊഫൈല്‍ ചുരുങ്ങിയതാണ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയ്ലര്‍, റിയര്‍ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ബ്ലാക്ക് ക്ലാഡിംഗ് എന്നിവയാണ് പിന്‍ഭാഗത്തെ കാഴ്ചകള്‍.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം രൂപത്തിലാകും ക്യാബിന്‍ ഒരുങ്ങുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്‍ട്രല്‍ കണ്‍സോളില്‍ വരുന്നത്.

MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

അതോടൊപ്പം തന്നെ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സവിശേഷതയാണ്. ഇതില്‍ നിന്ന് ധാരാളം വിവരങ്ങളും ഡ്രൈവര്‍ക്ക് ലഭിക്കുന്നു. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, സ്പ്ലിറ്റ് എസി വെന്റുകള്‍, മെമ്മറി സീറ്റുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്റെ രൂപത്തില്‍ സിംഗിള്‍ എഞ്ചിനാണ് സിട്രണ്‍ C5 എയര്‍ക്രോസിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 175 bhp കരുത്തും 400 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും വാഹനം വാഗ്ദാനം ചെയ്യുക. രണ്ട് വേരിയന്റുകളും സിംഗിള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സിംഗിള്‍-ടോണ്‍ കളര്‍ സ്‌കീമുകളില്‍ പേള്‍ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെര്‍ല നെറാ ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്നു. വൈറ്റ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് റൂഫ് എന്നിവയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

Image Courtesy: Dr.Amit Biswas

Most Read Articles

Malayalam
English summary
The First Product From The French Brand Citroen C5 Aircross SUV Started To Reach Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X