ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

ഇന്ത്യയിലേക്കും കുടിയേറി പാർക്കാൻ ഒരുങ്ങി ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയായ കറുപ്പ് ടാക്‌‌സികൾ. LEVC TX എന്നറിയപ്പെടുന്ന ഇതിഹാസ ലണ്ടൻ ടാക്‌സി കാറിന്റെ ഏറ്റവും പുതിയ തലമുറയാണ് ആഭ്യന്തര വിപണിയിലേക്കും എത്തുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

TX കുഞ്ഞൻ കാറിന്റെ നിർമാതാക്കളായ ലണ്ടൻ ഇലക്ട്രിക് വെഹിക്കിൾ കമ്പനി (LEVC) ഇന്ത്യയിലെ മറ്റ് ചില ആഢംബര ബ്രാൻഡുകളുടെ വിതരണക്കാർ കൂടിയായ എക്സ്ക്ലൂസീവ് മോട്ടോർസുമായി സഹകരിച്ചാണ് ഈ ഐതിഹാസിക മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ളതാണ് LEVC. യുകെയിലെ കവൻട്രിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ബ്രാൻഡ് പറയുന്നതനുസരിച്ച് 2017-ൽ അവതരിപ്പിച്ച ഏറ്റവും പുതിയ TX ലണ്ടൻ ക്യാബ് അലൂമിനിയം ബോണ്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ബാറ്ററിയുടെ മാസ് കുറയ്ക്കാൻ ആവശ്യമായ ഭാരം നഷ്‌ടപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

പഴമയുടെയും പുതുമയുടെയും സമന്വയമാണ് കുഞ്ഞൻ കാറിന്റെ സ്റ്റൈലിംഗ് സവിശേഷത. ഹാക്ക്‌നി ക്യാരേജ് ബോഡി സ്റ്റൈൽ ഒരു ലണ്ടൻ ക്യാബായി തൽക്ഷണം തിരിച്ചറിയാൻ കഴിയും. എന്നാൽ ഇതിന് സമകാലീനമായ ഒരു മുൻഭാഗമുണുള്ളത് എന്ന കാര്യവും ശ്രദ്ധേയമാണ്. അത് എൽഇഡി റണ്ണിംഗ് ലൈറ്റ് ടെക്‌നും ലളിതമാക്കിയ സ്റ്റൈലിംഗ് ലൈനുകളും മാത്രം ഉപയോഗിച്ചാണ് വ്യത്യസ്‌തത പുലർത്തുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

TX മോഡലിന് അതിന്റെ മുൻഗാമിയേക്കാൾ (TX4) നേരിയ തോതിൽ ഉയരം കൂടുതലാണ്. കൂടാതെ 4,860 മില്ലീമീറ്റർ നീളവും 280 മില്ലീമീറ്റർ ഉയരവുമാണ് നിലവിൽ കാറിനുള്ളത്. 8.45 മീറ്റർ ടേണിംഗ് സർക്കിളാണ് TX-നുള്ളതെന്ന് കമ്പനി പറയുന്നു. പിൻവശത്തെ പാസഞ്ചർ ഡോർ 90 ഡിഗ്രി തുറക്കാനും സാധിക്കും. കൂടാതെ ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ക്യാബിനിലേക്ക് ഗംഭീരമായ പ്രവേശനം നൽകുന്നതിന് പിന്നിലേക്ക് നീങ്ങിയ സീറ്റിംഗാണ് നൽകിയിരിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

ഡീസൽ എഞ്ചിൻ ഉപയോഗിച്ചിരുന്ന പഴയ ലണ്ടൻ ക്യാബിൽ നിന്നും തികച്ചും വ്യത്യസ്തമായി LEVC TX ഒരു പൂർണ ഇലക്‌ട്രിക് ഹൈബ്രിഡ് ഡ്രൈവ്ട്രെയിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് LEVC TX ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് റേഞ്ച്-എക്‌സ്‌റ്റെൻഡർ ഇലക്ട്രിക് വാഹനമാണെന്ന് സാരം. ഇത് എല്ലാ സമയത്തും പൂർണ ഇലക്‌ട്രിക് മോഡിലാണ് പ്രവർത്തിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

81 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന വോൾവോയിൽ നിന്നുള്ള 1.5-ലിറ്റർ, ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലൂടെയാണ് വാഹനം റീചാർജ് ചെയ്യുന്നത്. ഗ്രില്ലിന്റെ ഇരുവശത്തും ചാർജ് കണക്‌ടറുകൾ ഘടിപ്പിച്ചുകൊണ്ട് ഇത് ബാഹ്യമായി ചാർജ് ചെയ്യാനും കഴിയും. എൽജി കെമിക്കൽസ് വിതരണം ചെയ്യുന്ന 33kWh ബാറ്ററി പായ്ക്കാണ് പുതിയ TX ഇലക്‌ട്രിക് ഘടിപ്പിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

ട്രാക്ഷനായി ഇത് 110kW സീമെൻസ് നിർമിച്ച ഇലക്ട്രിക് മോട്ടോറിലൂടെ ശക്തി നൽകുകയും ചെയ്യുന്നു. വാഹനത്തെ ഓടിക്കാൻ ബാറ്ററി പായ്ക്കിന് മതിയായ ചാർജ് ഇല്ലെങ്കിൽ, പെട്രോൾ എഞ്ചിൻ ബാറ്ററിക്ക് ചാർജ് നൽകുന്ന സംവിധാനമാണ് ഈ ഐതിഹാസിക ലണ്ടൻ ക്യാബിൽ നൽകിയിരിക്കുന്നത്. ഇത് TX-നെ ഒരു ഹൈബ്രിഡ് എന്നതിലുപരി ഒരു ശ്രേണി-വിപുലീകരിക്കുന്ന ഇലക്‌ട്രിക് വാഹനവുമാക്കി മാറ്റുന്നു.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

കൂടാതെ 510 കിലോമീറ്ററിൽ കൂടുതൽ ക്ലെയിം ചെയ്യപ്പെടുന്ന ഫ്ലെക്സിബിൾ റേഞ്ച് നൽകാനും ലണ്ടൻ ഇലക്ട്രിക് വെഹിക്കിൾ കമ്പനിയുടെ പുതിയ TX-ന് സാധിക്കും. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ വളർന്നുവരുന്ന വിപണിയാണ്. അതിനാൽ തന്നെ LEVC കാറിന് രാജ്യത്തേക്ക് കടക്കാൻ ഇതിലും നല്ല സമയം ഉണ്ടാകില്ലെന്ന് എക്‌സ്‌ക്ലൂസീവ് മോട്ടോർസിന്റെ മാനേജിംഗ് ഡയറക്ടർ സത്യ ബാഗ്‌ല അഭിപ്രായപ്പെട്ടത്.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

വാഹനത്തിന്റെ സാങ്കേതികവിദ്യയും സൗന്ദര്യശാസ്ത്രവും പ്രായോഗികതയും വരും ദിവസങ്ങളിൽ ഇന്ത്യൻ ഉപഭോക്താക്കളെ കീഴടക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ന്യൂഡൽഹിയിൽ പുതിയ ഡീലർഷിപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് വാഹന നിർമാതാക്കൾ.

ഇലക്‌ട്രിക് വിപ്ലവത്തിന് തുടക്കമിടാൻ ഇതിഹാസ ലണ്ടൻ ടാക്‌സി LEVC TX കാർ ഇന്ത്യയിലേക്കും

1908-ൽ ലണ്ടനിൽ ആദ്യമായി സമർപ്പിത ബ്ലാക്ക് ക്യാബ് പ്രത്യേകം രൂപകൽപ്പന ചെയ്ത് കമ്മീഷൻ ചെയ്തതോടെയാണ് LEVC യുടെ ചരിത്രം ആരംഭിക്കുന്നത്. മുമ്പു പറഞ്ഞ പോലെ 2018-ൽ LEVC അതിന്റെ ഏറ്റവും പുതിയ മോഡലായ ഇലക്ട്രിക് TX അവതരിപ്പിച്ചു. LEVC-യുടെ നൂതനമായ ഇ-സിറ്റി സാങ്കേതികവിദ്യയാണ് ലണ്ടൻ ക്യാബിന് ഊർജം നൽകുന്നത്.

Most Read Articles

Malayalam
English summary
The iconic london taxi levc tx car coming soon to india details
Story first published: Tuesday, October 26, 2021, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X