സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

ഇന്ത്യയിൽ പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാനുകൾക്ക് അത്ര പ്രിയമില്ലെങ്കിലും നാലാൾ അറിയുന്നൊരു വാഹനമാണ് സ്കോഡയുടെ സൂപ്പർബ്. 2001 മുതൽ അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യമാണെങ്കിലും 2003-ൽ ആണ് ഇന്ത്യയിലേക്ക് സ്കോഡ സൂപ്പർബ് എത്തുന്നത്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലാണ് സൂപ്പർബ് എക്‌സിക്യൂട്ടീവ് സെഡാൻ നിരത്തിലോടുന്നത്. മാത്രമല്ല ഏറ്റവും പുതിയ പതിപ്പ് ഏഴ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിൽ നിന്നും ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ്. ഇത് ഇന്ത്യയിലെ കണക്കല്ലെങ്കിലും എസ്‌യുവി പ്രതാപത്തിനിടയിലും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൂപ്പർബ് സെഡാന്റെ ഒരു പുതിയ തലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്കോഡ. നിലവിലെ മോഡലിൽ നിന്നും വളരെ പരിണാമപരമായ ഡിസൈൻ സമീപനമായിരിക്കും കമ്പനി സ്വീകരിക്കുകയെന്നാണ് സൂചന.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

അതേസമയം ഇന്റീരിയറിന് പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ലഭിക്കുകയും ചെയ്യും. പുതുതായി രൂപകൽപ്പന ചെയ്ത ഒക്‌ടഗോണൽ ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പവർ ഡോം, സി-ആകൃതിയിലുള്ള ഗ്രാഫിക്സ് ഉള്ള ഏറ്റവും പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ ഘടകങ്ങളുള്ള പുതിയ 'സ്‌കോഡ ഡിസൈൻ മാനദണ്ഡങ്ങൾ' പാലിക്കുന്നതിനായാകും വാഹനത്തെ ഉടച്ചുവാർക്കുക.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

നിലവിലെ മൂന്നാം തലമുറ ആവർത്തനത്തെ അപേക്ഷിച്ച് കൂടുതൽ ആക്രമണാത്മകവുമായ ഡിസൈൻ വരാനിരിക്കുന്ന മോഡലിന് ഉണ്ടാകുമെന്നാണ് ഇവയെല്ലാം പറഞ്ഞുവെക്കുന്നത്. നാലാം തലമുറ സൂപ്പർബിന്റെ പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ തയാറായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

ഒക്‌ടാവിയയ്ക്കും സൂപ്പർബിനുമിടയിലുള്ള സാധ്യതകളാൽ ചെക്ക് വാഹന നിർമാതാക്കൾ അസ്വസ്ഥരാണ്. അതിനാൽ അടുത്ത തലമുറ സ്കോഡ സൂപ്പർബ് ഒരേ MQB ആർക്കിടെക്ച്ചറിൽ തന്നെയായിരിക്കും നിർമിക്കുക. അങ്ങനെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിലേക്ക് എത്തും.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

വികസിത വിപണികളിൽ ബ്രാൻഡ് പുത്തൻ സൂപ്പർബിന്റെ ഇലക്ട്രിക് പവർട്രെയിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളും വിൽക്കുമെന്നാണ് പ്രതീക്ഷ. വിപണികകളെ ആശ്രയിച്ച് കോമ്പിയിലും ലിഫ്റ്റ്ബാക്ക് പതിപ്പുകളിലും ഇത് വാഗ്ദാനം ചെയ്യപ്പെടുമെന്നതും സ്വീകാര്യമാകും. അതേസമയം പെർഫോമൻസ് പതിപ്പ് RS വേരിയന്റും എക്‌സിക്യൂട്ടീവ് സെഡാനിലേക്ക് എത്തും.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

വിപുലമായ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഷിഫ്റ്റ്-ബൈ-വയർ ഡിഎസ്ജി, സ്മാർട്ട്ഫോൺ സ്റ്റോറേജ് ഡോക്കുകൾ എന്നിവയാണ് വാഹനത്തിലേക്ക് പ്രതീക്ഷിക്കുന്ന ചില പ്രധാന സവിശേഷതകൾ.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

ഉപകരണങ്ങളുടെ പട്ടികയിൽ ഒരു ലേയേർഡ് ഡാഷ്‌ബോർഡ്, കൂടുതൽ വിപുലമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, പുതിയ ഡ്രൈവ് അസിസ്റ്റന്റ്, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളായ കൊളീഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, എക്സിറ്റ് മുന്നറിയിപ്പ്, ടേൺ അസിസ്റ്റ്, എർഗോ റിയ സീറ്റ് എന്നിവ പുതിയ തലമുറ ഒക്‌ടാവിയയിൽ നിന്നും കടമെടുത്തേക്കാം.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

വരാനിരിക്കുന്ന നാലാം തലമുറ സൂപ്പർബിന്റെ ഉത്പാദനം 2023 ഓടെ ബ്രാറ്റിസ്ലാവയിലേക്ക് മാറ്റുമെന്നും സ്കോഡ സൂചന നൽകിയിട്ടുണ്ട്. 2023-ന്റെ രണ്ടാം പാദത്തിൽ പുത്തൻ സ്കോഡ സൂപ്പർബ് വിപണിയിൽ എത്തും. ഇത് അടുത്ത തലമുറ പാസാറ്റിനൊപ്പം സ്കെയിൽ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ നിർമിക്കും.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇന്ത്യയിൽ വളർന്നു വരുന്ന എസ്‌യുവി കമ്പം വാഹനത്തിന്റെ അവതരണത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഈ വർഷം ജനുവരിയിലാണ് സൂപ്പർബ് സെഡാന്റെ പുതുക്കിയ മോഡലിനെ സ്കോഡ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചത്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

രണ്ട് വേരിയന്റുകളിൽ എത്തുന്ന സൂപ്പർബിന്റെ സ്‌പോർട്‌ലൈൻ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിൻ & ക്ലെമെന്റ് പതിപ്പിന് 34.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ നിലവിലെ എക്സ്ഷേറൂം വില. കുറച്ച് കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും ഫീച്ചർ പരിഷ്ക്കരണങ്ങളും ഉൾപ്പെടുത്തിയാണ് 2021 സൂപ്പർബ് സെഡാനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

2.0 ലിറ്റർ, 4 സിലിണ്ടർ ടി‌എസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ സൂപ്പർബിന്റെ ഹൃദയം. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ എഞ്ചിൻ പരമാവധി 187 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ് പാഡ്, പുതുക്കിയ വെർച്വൽ കോക്ക്പിറ്റ്, 360 ഡിഗ്രി ക്യാമറ, യുഎസ്ബി-സി ടൊപ്പ് ചാർജിംഗ് പോർട്ട് എന്നിവയെല്ലാമാണ് സൂപ്പർബിൽ സ്കോഡ അണിയിച്ചൊരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ.

സൂപ്പർബിനെ സൂപ്പറാക്കാൻ സ്കോഡ, പുതുതലമുറ മോഡൽ അണിയറയിൽ

സെഡാന്റെ സ്‌പോർട്ട്ലൈൻ വേരിയന്റിന് പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ നൽകിയപ്പോൾ ലോറിൻ & ക്ലെമെന്റിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം ടു-സ്‌പോക്ക് യൂണിറ്റാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം സ്റ്റിയറിംഗ് ഇന്റഗ്രേറ്റഡ് പാർക്കിംഗ് അസിസ്റ്റ് മോഡലിന് നിയന്ത്രണങ്ങളും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
The new gen skoda superb executive sedan coming soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X