കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ആഭ്യന്തര വിപണിയുടെ എസ്‌യുവി പ്രേമം മനസിലാക്കിയ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പുതിയ ഇന്ത്യ 2.0 തന്ത്രത്തിലൂടെ രാജ്യത്ത് നേട്ടം കൊയ്യുകയാണ്. 2020 മാർച്ചിൽ പുറത്തിറക്കിയ ടി-റോക്ക് എസ്‌യുവിയുടെ ആദ്യ ബാച്ച് വിറ്റഴിച്ച കമ്പനി ഇപ്പോൾ രണ്ടാം ബാച്ചും പൂർണമായും വിൽപ്പന നടത്തിയിരിക്കുകയാണ്.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ഈ വർഷം രണ്ടാംപാദത്തിൽ മാത്രം വിൽപ്പനയ്ക്ക് എത്താനിരുന്ന ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റുപോയി എന്നത് വിപണിയെ അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. നിലവിലെ കണക്കനുസരിച്ച് വിദേശ വാഹന നിർമാതാക്കളെ പ്രതിവർഷം 2,500 യൂണിറ്റ് വരെ വിപണിയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനും ഇന്ത്യ അനുവദിക്കുന്നുണ്ട്.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ടി-റോക്കിനായി രണ്ടാമത്തെ ബാച്ചിനും പൂർണമായും ബുക്കിംഗ് ലഭിച്ചെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ തലവൻ ആശിഷ് ഗുപ്‌തയാണ് വ്യക്തമാക്കിയത്. എന്നാൽ ആദ്യ ബാച്ചിനായി ലഭിച്ച 2,000 ബുക്കിംഗുകളിൽ 950 യൂണിറ്റുകൾ മാത്രമേ ഡെലിവറി ചെയ്യാൻ കമ്പനിക്ക് സാധിച്ചിട്ടുള്ളൂ.

MOST READ: സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

പൂർണമായും നിർമിച്ച യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന ഈ എഞ്ചിൻ പരമാവധി 147 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. എസ്‌യുവിക്ക് 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമായിരുന്നു. കൂടാതെ പരമാവധി 205 കിലോമീറ്റർ വേഗത കൈയ്യെത്തിപ്പിടിക്കാനും വാഹനത്തിന് സാധിക്കുമായിരുന്നു.

MOST READ: അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ഫോക്‌സ്‌വാഗണ്‍-സ്കോഡയുടെ പുതിയ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ടി-റോക്കിൽ 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

കാഴ്ച്ചയിൽ ടി-റോക്കിന് വളരെ പരിചിതമായതും എന്നാൽ സ്പോർട്ടി ഡിസൈൻ ഭാഷ്യമാണ് ഫോക്‌സ്‌വാഗണ്‍ സമ്മാനിച്ചിരിക്കുന്നത്. അതിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം പുറംമോടിയിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: പുതുതലമുറ വെസൽ (HR-V) ഫെബ്രുവരി 18 -ന് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

അതേസമയം അകത്തളിൽ പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ് എന്നിവയും അതിലേറെയും സംവിധാനങ്ങൾ ലഭിക്കും.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ജർമൻ ബ്രാൻഡ് അണിനിരത്തുന്നുണ്ട്.

കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ഫോക്‌സ്‌വാഗണ്‍ ഈ വർഷം മൂന്നാം പാദത്തിൽ ഇന്ത്യയിൽ ടൈഗൺ എസ്‌യുവിയെയും കൊണ്ടുവരാൻ തയാറെടുക്കുകയാണ്. അതോടൊപ്പം അടുത്ത പാദത്തിൽ ഒരു പുതിയ എസ്‌യുവിയും കമ്പനിയുടെ ആഭ്യന്തര നിരയിലേക്ക് ചേരുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
The Second Batch Of The Volkswagen T-Roc Has Already Been Sold Out In India. Read in Malayalam
Story first published: Tuesday, January 19, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X