ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ഒരു പുതിയ കാർ വാങ്ങുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതായുണ്ട്. മൈലേജും സ്റ്റൈലും യാത്രാസുഖവുമൊക്കെ നോക്കി വണ്ടി വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ വേറെയും ചില കാര്യങ്ങൾ അറിഞ്ഞുവേണം പുത്തൻ വാഹനം തെരഞ്ഞെടുക്കേണ്ടത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

സ്വന്തമാക്കുന്ന കാറിന്റെ പ്രവർത്തന ചെലവ്, പരിപാലനച്ചെലവ്, ശൈലി, സുഖം മുതലായവ പോലുള്ള നിരവധി ഘടകങ്ങൾ കണക്കിലെടുക്കേണ്ടതു പോലെ തന്നെ ഒരു വാഹനത്തിന്റെ പുനർവിൽപ്പന മൂല്യവും മുൻ‌ഗണനാ പട്ടികയിൽ ഉയർന്നതാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

അതായത് റീസെയിൽ വാല്യു. കാരണം കുറച്ചു നാൾ കഴിഞ്ഞ് ഒന്നു വണ്ടി മാറണമെന്ന് തോന്നുകയാണെങ്കിൽ ഇത് വളരെ പ്രാധാന്യമർഹിക്കും. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവുമധികം റീസെയിൽ വാല്യു ഉള്ള 10 മികച്ച കാറുകളെയാണ് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

MOST READ: എൻഡവറിനേക്കാൾ ഭീമൻ; ഇക്വേറ്റർ ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോർഡ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

1. മാരുതി സ്വിഫ്റ്റ്

കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രചാരമുള്ള വാഹനങ്ങളിലൊന്നാണ് മാരുതി സ്വിഫ്റ്റ്. കുറഞ്ഞ പരിപാലനച്ചെലവ്, സ്പെയർ പാർട്സ് ലഭ്യത, എഞ്ചിൻ കരുത്ത്, സ്റ്റൈൽ, ബ്രാൻഡ് വാല്യു എന്നീ ഘടകങ്ങൾ ഒന്നിക്കുമ്പോൾ സ്വഫ്റ്റിന്റെ മൂല്യം വർധിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

2. മാരുതി ഡിസയർ

സ്വിഫ്റ്റിനെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ മാരുതി ഡിസയറും വളരെ ജനപ്രിയമായ ഒരു വാഹനമാണ്. പ്രത്യേകിച്ചും ക്യാബ് ഉടമകൾക്കിടയിൽ ശക്തമായ ഡിമാൻഡുണ്ട്. ആളുകൾ കൂടുതൽ തേടിയെത്തുന്നതും പഴയ തലമുറ മോഡലിനെയാണെന്നതും ശ്രദ്ധേയം. കാരണം കാറിൽ മുമ്പുണ്ടായിരുന്ന ഡീസൽ എഞ്ചിന്റെ സാന്നിധ്യമായിരുന്നു.

MOST READ: പുതിയ അലോയി വീലുകളില്‍ തിളങ്ങി ടാറ്റ സഫാരി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

26.59 കിലോമീറ്റർ മൈലേജ് നൽകിയിരുന്ന ആ മോഡൽ മികച്ച പെർഫോമൻസും വാഗ്‌ദാനം ചെയ്‌തിരുന്നു. നിലവിൽ ഡിസയറിന് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിനും കമ്പനി നൽകിയിരിക്കുന്നത് വിപണിയിൽ ശ്രദ്ധനേടാൻ സഹായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സ്വിഫ്റ്റിനു കിട്ടുന്ന ഏതാണ്ട് അതേ സ്വീകാര്യതയാണ് ഡിസയറിനും സെക്കൻഡ് ഹാൻഡ് വിപണിയിൽ ലഭിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

3. മാരുതി ബലേനോ

2015-ലാണ് ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ജനപ്രിയ കാറായി ഇത് മാറുകയായിരുന്നു.

MOST READ: എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

സ്വിഫ്റ്റും ഡിസയറും പോലെ, സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ബലേനോയുടെ ആവശ്യം വളരെ ഉയർന്നതാണ്. SHVS സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനും, ഡ്യുവൽജെറ്റ് എഞ്ചിനുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

4. മാരുതി എർട്ടിഗ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എം‌പിവി ഓഫറാണ് എർട്ടിഗ. മാത്രമല്ല സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ഇത് ശക്തമായ ഡിമാൻഡാണ് ആസ്വദിക്കുന്നത്.

MOST READ: ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

എതിരാളികളെ അപേക്ഷിച്ച് കാഴ്ചയില്‍ അത്ര മനോഹരമല്ലാത്തൊരു കാറാണ് മാരുതി എര്‍ട്ടിഗയെങ്കിലും എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് എംപിവിയെ വ്യത്യസ്‌തനാക്കുന്നത്. നിലവിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ വാഹനത്തിന്റെ ഹൃദയം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

5. ഹ്യുണ്ടായി i20

2008 ലാണ് ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ചുകൊണ്ട് ഹ്യുണ്ടായി i20 എത്തുന്നത്. അന്നു മുതൽ ഇന്നുവരെ ഇന്ത്യാക്കാർക്കിടയിൽ ഈ മിടുക്കന് ഒരു പ്രത്യേക സ്ഥാനമാണുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ചതും ഫീച്ചറുകളാൽ സമ്പന്നവുമായ വാഹനങ്ങളിൽ ഒന്നാണിത്. അതിനാൽ തന്നെ റീസെയിൽ വാല്യുവിന്റെ കാര്യത്തിലും i20 കിടിലനാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

6. ഹ്യുണ്ടായി ക്രെറ്റ

യൂറോപ്യന്‍ ശൈലിയും, കൊട്ടക്കണക്കിന് ഫീച്ചറുകളും കൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം തീര്‍ത്ത എസ്‌യുവി മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന ഖ്യാതിയും ഈ കൊറിയൻ മോഡലിനുള്ളതാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ക്രെറ്റയുടെ ജനപ്രീതി പുതിയ കാർ വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും റീസെയിൽ വാല്യുവിലും അഗ്രകണ്യനാണ് ഈ എസ്‌യുവി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

7. ഹോണ്ട അമേസ്

ഇന്ത്യയിലെ ഹോണ്ടയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് അമേസ്. ഇത് നമ്മുടെ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ വാഹനം കൂടിയാണ്. ആദ്യതലമുറക്ക് കാര്യമായ ശ്രദ്ധ ലഭിച്ചില്ലെങ്കിലും രണ്ടാംതലമുറയിലേക്ക് കടന്നതിൽ പിന്നെ സെഡാന് ആരാധകർ ഏറെയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

രണ്ട് എഞ്ചിൻ ഓപ്ഷനുകളുള്ള ഹോണ്ട അമേസ് ലഭ്യമാണ്. അതിൽ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസലും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഉപയോഗിച്ച് തെരഞ്ഞെടുക്കാം. കാർ വിപണിയിൽ അമേസ് ഡീസലിനുള്ള ആവശ്യം പ്രത്യേകിച്ചും ശക്തമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

8. ഹോണ്ട സിറ്റി

ഹോണ്ട നിലവിൽ സിറ്റിയുടെ രണ്ട് വ്യത്യസ്ത തലമുറ മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നു. എന്നാൽ ആദ്യ തലമുറിയിൽപെട്ട സിറ്റി ഉൾപ്പടെ മികച്ച ജനപ്രീതിയാണ് വാഹനം സ്വന്തമാക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

മികച്ച യാത്രാസുഖവും പ്രൗഢിയും നിറഞ്ഞുനിൽക്കുന്ന ഹോണ്ട സിറ്റിയുടെ പ്രായേഗികതയാണ് ഇത്രയുമധികം റീസെയിൽ വാല്യു സ്വന്തമാക്കാൻ സെഡാനെ സഹായിക്കുന്നത്. വാങ്ങുന്ന വിലയോട് അടുത്തു തന്നെ സെക്കൻഡ് ഹാൻഡായി വിൽക്കുമ്പോഴും സിറ്റി ലഭിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

9. ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ് ടൊയോട്ട വാഹനങ്ങൾ. ഇന്നോവയുടെ ചില മോഡലുകൾ മൂന്ന് ലക്ഷം കിലോമീറ്റർ മുകളിൽ വരെ യാതൊരുവിധ അറ്റകൂറ്റപണികളമില്ലാതെ ഓടിയെത്തിയിട്ടുണ്ട്. സുഗമമായ സീറ്റിംഗും ശക്തിയും ഈടുറപ്പുള്ള എഞ്ചിനുമാണ് ഇന്നോവയുടെ മുതല്‍ക്കൂട്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 2.4 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റാണ്. രണ്ടാമത്തേത് 2.7 ലിറ്റർ പെട്രോൾ എഞ്ചിനും. ടൊയോട്ടയുടെ കുറഞ്ഞ മെയിന്റനന്‍സും വില്‍പനാനന്തര സേവനങ്ങളും ഇന്നോവയെ യൂസ്‍ഡ് കാര്‍ വിപണിയില്‍ മുൻ നിരയിൽ നിർത്തും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

10. ടൊയോട്ട ഫോർച്യൂണർ

രാജ്യത്തെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ തലതൊട്ടപ്പനാണ് ടൊയോട്ട ഫോർച്യൂണർ. ഇത് സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും വളരെ ജനപ്രിയമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

സ്റ്റാൻഡേർഡ് ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്ത സ്റ്റൈലിംഗ് അവതരിപ്പിക്കുന്ന 'ലെജൻഡർ' എന്ന് പേരിട്ടിരിക്കുന്ന സവിശേഷമായ ടോപ്പ് വേരിയന്റും 2021 ഫോർച്യൂണറിലുണ്ട്.

Most Read Articles

Malayalam
English summary
Top 10 Cars Which Have The Highest Resale Value In India. Read In Malayalam
Story first published: Saturday, March 20, 2021, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X