Just In
- 2 min ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 3 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 5 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 17 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
Don't Miss
- Movies
റംസാന്റെ ഗേൾ ഫ്രണ്ടിന് ഇതൊരു പ്രശ്നം ആകുമോ, മണിക്കുട്ടന് മുന്നിൽ മനസ് തുറന്ന് ഋതു
- News
യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നു
- Sports
IPL 2021: മുംബൈക്കെതിരേ ഹൈദരാബാദ് വിജയം അര്‍ഹിക്കുന്നില്ല, കാരണം വ്യക്തമാക്കി സഞ്ജയ്
- Finance
സ്വർണവില ഇടിയുമ്പോൾ! നിക്ഷേപകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ
ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായം 2021 ഫെബ്രുവരിയിൽ 3,08,593 യൂണിറ്റ് വിൽപ്പന രേഖപ്പടുത്തി. 2020 -ൽ ഇതേ കാലയളവിൽ ഇത് 2,50,645 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 23.1 ശതമാനം വളർച്ചയാണ് നേടിയത്.

കഴിഞ്ഞ വർഷം ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ബാധിച്ച ആരോഗ്യ പ്രതിസന്ധിയിൽ നിന്ന് വേഗത്തിലൊരു വീണ്ടെടുക്കലായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 47 ശതമാനത്തോളം വിപണി വിഹിതവും നേടി.

ഒരുപക്ഷേ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് മോഡലുകളിൽ ഏഴും മാരുതി സുസുക്കിയുടെതാണെന്നതിൽ അതിശയിക്കാനില്ല. 20,264 യൂണിറ്റ് വിൽപ്പനയോടെ സ്വിഫ്റ്റാണ് നിർമ്മാതാക്കളുടെ ഏറ്റവും മികച്ച വിൽപ്പന നേടിയ മോഡൽ.
MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

2020 -ൽ ഇതേ കാലയളവിൽ 18,696 യൂണിറ്റായിരുന്നു ഇതിന്റെ വിൽപ്പന. വാർഷികാടിസ്ഥാനത്തിൽ എട്ട് ശതമാനം വർധനയാണ് മോഡൽ നേടിയത്.

2021 ഫെബ്രുവരിയിൽ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പന 20,070 യൂണിറ്റായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,585 യൂണിറ്റായിരുന്നു. വിൽപ്പനയിൽ 21 ശതമാനം വർധനയുണ്ടായി.

വാഗൺ ആർ ടോൾ-റൈഡിംഗ് ഹാച്ച് 18,728 യൂണിറ്റ് വിറ്റഴിച്ചു. 2020 ഫെബ്രുവരിയിലെ 18,235 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്ന് ശതമാനം വർധനയായിരുന്നു.

ആൾട്ടോ എൻട്രി ലെവൽ ഹാച്ച്ബാക്കിന് ഈ വർഷം ഒരു പുതിയ തലമുറ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഇത് 16,919 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്താണ്. 12 മാസം മുമ്പ് ഇതേ കാലയളവിൽ 17,921 യൂണിറ്റുകളിൽ നിന്ന് ആറ് ശതമാനം വിൽപ്പന ഇടിവ് നേരിട്ടിരുന്നു.
MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവിയാണ് ക്രെറ്റ. 2020 ഫെബ്രുവരിയിലെ 700 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 1,675 ശതമാനം വിൽപ്പന വർധനയോടെ 12,428 യൂണിറ്റ് വിൽപ്പനയാണ് വാഹനം നേടിയത്.
Rank | Model | Feb'21 | Feb'20 | Growth (%) |
1 | Maruti Swift | 20,264 | 18,696 | 8 |
2 | Maruti Baleno | 20,070 | 16,585 | 21 |
3 | Maruti WagonR | 18,728 | 18,235 | 3 |
4 | Maruti Alto | 16,919 | 17,921 | -6 |
5 | Hyundai Creta | 12,428 | 700 | 1675 |
6 | Maruti Dzire | 11,901 | 7,296 | 63 |
7 | Maruti Eeco | 11,891 | 11,227 | 6 |
8 | Maruti Vitara Brezza | 11,585 | 6,866 | 69 |
9 | Hyundai Venue | 11,224 | 10,321 | 9 |
10 | Hyundai Grand i10 | 10,270 | 10,407 | -1 |
Source: Autopunditz

2020 മാർച്ചോടെ മിഡ്-സൈസ് എസ്യുവിക്ക് ഒരു പുതിയ തലമുറ ലഭിച്ചിരുന്നു. വിപണിയിലെത്തിയ ചുരുങ്ങിയ കാലയളവിനുള്ളിൽ, രണ്ടാം തലമുറ ക്രെറ്റ, കിയ സെൽറ്റോസിനെ തോൽപ്പിച്ച് വിൽപ്പന പട്ടികയിൽ ഒന്നാമതെത്തി, അന്നുമുതൽ വാഹനം അവിടെത്തന്നെ തുടർന്നു.
MOST READ: രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം

2021 ഫെബ്രുവരി മാസത്തിലെ മികച്ച പത്ത് വിൽപ്പന ചാർട്ടുകളുടെ രണ്ടാം പകുതിയിൽ, ഡിസൈർ 63 ശതമാനം വർധനവ് രേഖപ്പെടുത്തി. 2020 -ൽ ഇതേ കാലയളവിൽ 7,296 യൂണിറ്റുകളിൽ നിന്ന് ഇത് 11,901 യൂണിറ്റുകൾ വിറ്റഴിച്ചു.

ഇക്കോ 11,891 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. വിറ്റാര ബ്രെസ്സ, വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവ യഥാക്രമം അവസാന മൂന്ന് സ്ഥാനങ്ങൾ നേടി.