സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

പോയ മാർച്ച് മാസത്തെ അപേക്ഷിച്ച് ഇന്ത്യയിലെ വാഹന വിൽപ്പന കണക്കുകൾ ഏപ്രിൽ ആയപ്പോഴേക്കും നേരിയ തോതിലായാലും ഇടിയുന്ന കാഴ്ച്ചയാണ് നാം കണ്ടത്. കൊവിഡിന്റെ രണ്ടാംതരംഗത്തെ തുടർന്ന് പല മേഖലയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് ഇതിന്റെ പ്രധാന കാരണം.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

2021 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ വിറ്റ മികച്ച 10 കാറുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണിപ്പോൾ. കഴിഞ്ഞ മാസത്തെപ്പോലെ ഇത്തവണയും മാരുതി സുസുക്കിയുടേയും ഹ്യുണ്ടായിയുടെയും കാറുകൾ മാത്രമാണ് ആദ്യ പത്തിലുള്ളത്.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ, ബലേനോ, ഡിസയർ, ഇക്കോ, വിറ്റാര ബ്രെസ എന്നീ ഏഴ് മോഡലുകളാണ് ആദ്യ പത്തിൽ ഇടംനേടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ഹ്യുണ്ടായിയുടെ ക്രെറ്റ, ഗ്രാൻഡ് i10 നിയോസ്, വെന്യു മോഡലുകളാണ് പട്ടികയിലുള്ളത്.

MOST READ: 24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

ജാറ്റോ ഇന്ത്യയുടെ കണക്കനുസരിച്ച് മികച്ച പത്ത് കാറുകളിൽ നിന്നുള്ള വിൽപ്പന ഏപ്രിൽ മാസത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 50 ശതമാനമാണ് എന്നതും വളരെ ശ്രദ്ധേയമാണ്.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

2021 ഏപ്രിലിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ മാരുതി സുസുക്കി വാഗൺആറാണ്. ഇത്രയും നാൾ സ്വിഫ്റ്റ് കൈയ്യടിവെച്ചിരുന്ന പദവിയാണ് ഈ ടോൾ-ബോയ് ഹാച്ച് സ്വന്തം പേരിലാക്കിയത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടനെത്താനൊരുങ്ങുന്ന പെട്രോൾ എസ്‌യുവികൾ

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

18,656 യൂണിറ്റ് വിൽപ്പനയുമായാണ് വാഗൺആർ ഒന്നാമത് എത്തിയത്. 2021 മാർച്ചിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്വിഫ്റ്റ് 18,316 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. മാരുതി സുസുക്കി ആൾട്ടോയെ സംബന്ധിച്ചിടത്തോളം 2021 ഏപ്രിലിൽ 17,303 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കാറായി.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

2021 മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറായ ബലേനോ രണ്ട് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി നാലാം സ്ഥാനത്തെത്തി. പ്രീമിയം ഹാച്ചിന്റെ 16,384 യൂണിറ്റുകളാണ് കമ്പനി ഏപ്രിലിൽ നിരത്തിലെത്തിച്ചത്.

MOST READ: പുറകിൽ അത്ര തണുപ്പ് പോര? വെറും 80 രൂപ ചെലവിൽ പിൻ എസി വെന്റ് സജ്ജമാക്കാം; വീഡിയോ

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

ഇത്തവണ മാരുതി സുസുക്കി ഡിസയറും ആദ്യ അഞ്ച് സ്ഥാനത്തേക്ക് കയറിക്കൂടി. 14,073 യൂണിറ്റ് വിൽപ്പനയുമായാണ് കോംപാക്‌ട് സെഡാൻ ഏപ്രിലിൽ കളംനിറഞ്ഞത്. ഹ്യുണ്ടായി ക്രെറ്റയ്ക്ക് 12,483 യൂണിറ്റുകളുമായി ഏപ്രിലിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളേണ്ടി വന്നു.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

അതേസമയം ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസിന് 11,540 യൂണിറ്റുകളിൽ ഏഴാം സ്ഥാനത്തേക്ക് കയറാൻ കഴിഞ്ഞത് ഒരു നേട്ടമായി കണക്കാക്കാം. മാരുതി സുസുക്കി ഇക്കോ വാൻ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 11,469 യൂണിറ്റ് വിൽപ്പമയുമായി എട്ടാമതുമെത്തി.

സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവാണ് ഒമ്പതാം സ്ഥാനത്തുള്ളത്. 2021 ഏപ്രിലിൽ 11,245 യൂണിറ്റ് വിൽപ്പനയാണ് കൊറിയൻ ബ്രാൻഡിന് വാഹനം നേടിക്കൊടുത്തത്. അതേസമയം എതിരാളിയായ മാരുതി സുസുക്കി വിറ്റാര ബ്രെസ ഇത്തവണ 11,220 യൂണിറ്റുകളുമായി പത്താം സ്ഥാനത്തെത്തി

Most Read Articles

Malayalam
English summary
Top Selling Cars In India In 2021 April Maruti WagonR to Vitara Brezza. Read in Malayalam
Story first published: Saturday, May 8, 2021, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X