Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമന്മാരായ സുസുക്കിയും ടൊയോട്ടയും ഒരുമിച്ച് പുതിയ കാറുകൾ പുറത്തിറക്കാൻ ആഗോള തലത്തിൽ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

ഇന്ത്യയിൽ, നമുക്ക് ഇതിനകം ടൊയോട്ട ഗ്ലാൻസ, ടൊയോട്ട അർബൻ ക്രൂസർ പോലുള്ള കാറുകൾ ഈ കൂട്ടുകെട്ടിൽ നിന്ന് വിൽപ്പനയ്ക്കെത്തുന്നുണ്ട്. മാരുതി സിയാസിന്റെ റീബാഡ്ജ്ഡ് എഡിഷനായ ടൊയോട്ട ബെൽറ്റ ഉൾപ്പെടെ വരും മാസങ്ങളിൽ വരാനിരിക്കുന്ന ഏതാനും റീബാഡ്ജ്ഡ് ഉൽപ്പന്നങ്ങൾ നിർമ്മാതാക്കൾ അവതരിപ്പിക്കും.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

മാരുതി സുസുക്കിയും ടൊയോട്ടയും ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാൻ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ ഉൽപ്പന്നം വികസിപ്പിക്കാൻ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു വർഷത്തിലേറെയായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇരു നിർമ്മാതാക്കളിൽ നിന്നുള്ള ഡിസൈനർമാരും പ്രൊഡക്ട് ഡവലംപ്മെന്റ് ടീമും എഞ്ചിനീയറിംഗ് ടീമുകളും വരാനിരിക്കുന്ന പ്രൊഡക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾക്ക് ഇന്ത്യൻ സർക്കാർ 26,000 രൂപ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. വൃത്തങ്ങൾ തരുന്ന വിവരങ്ങൾ അനുസരിച്ച്, ഇരു നിർമ്മാതാക്കളും ഈ ഫണ്ടിലേക്ക് ആക്സസ് നേടുന്നതിന് കൂടുതൽ അഗ്രസ്സീവായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

കമ്പനികളുടെ യഥാർത്ഥ പദ്ധതി ശക്തമായ ഹൈബ്രിഡുകളും മറ്റ് ഇലക്ട്രിക് പതിപ്പുകളും (ബാറ്ററിയിലും പെട്രോളിലും പ്രവർത്തിക്കുന്ന) നിർമ്മിക്കുക എന്നതായിരുന്നുവെങ്കിലും, ഇപ്പോൾ പൂർണ്ണ ഇലക്ട്രിക്ക് മോഡലുകളിലും ഫ്യുവൽ സെല്ലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്ലാനുകൾ. എന്നാൽ നിലവിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

പുതിയ എസ്‌യുവി നിലവിൽ രണ്ട് നിർമ്മാതാക്കളും സംയുക്തമായി വികസിപ്പിച്ചെടുക്കുകയാണ്, ഇത് അടിസ്ഥാന പ്ലാറ്റ്ഫോമിൽ നിന്ന് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

ടൊയോട്ടയുടെ കർണാടക പ്ലാന്റിൽ നിർമ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലെ മാരുതി സുസുക്കി ഡീലർഷിപ്പുകളിലൂടെയും ടൊയോട്ട ഡീലർഷിപ്പുകളിലൂടെയും വിൽക്കും.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

നിർമ്മാതാക്കൾ ബേസ് ലെവലിൽ നിന്ന് വാഹനം വികസിപ്പിക്കുന്നതിനാൽ, രണ്ട് നിർമ്മാതാക്കളുടെയും നിലവിലുള്ള ആവർത്തനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സ്റ്റൈലിംഗ് നമുക്ക് കാണാൻ സാധിക്കും.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

ഗ്ലാൻസ എന്ന പേരിൽ വിൽക്കാൻ ടൊയോട്ട ഇതുവരെ ബലേനോയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല, അർബൻ ക്രൂയിസറിലും കുറച്ച് കൂടി ടൊയോട്ട ലുക്ക് നൽകുന്നതിന് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പക്ഷേ മൊത്തത്തിൽ ഇതിനും ബ്രെസയിൽ നിന്ന് വലിയ രൂപ മാറ്റമില്ലാതെ തുടരുന്നു.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

പുതിയ കാറിന്റെ വികസനത്തിൽ രണ്ട് നിർമ്മാതാക്കളും ഉൾപ്പെട്ടിരിക്കുന്നതിനാൽ, എസ്‌യുവിയുടെ രണ്ട് ആവർത്തനങ്ങളിലും വളരെ വ്യത്യസ്തമായതും സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളും നമുക്ക് കാണാൻ കഴിയും. വാഹനത്തിന്റെ ഡെവലപ്പ്മെന്റിന്റെ ചെലവ് ഏകദേശം 1,000 കോടി രൂപയോളമാണ്. രണ്ട് നിർമ്മാതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്.

Creta -യ്ക്കും Seltos -നും വെല്ലുവിളിയായി Toyota-Suzuki പുത്തൻ എസ്‌യുവി അടുത്ത വർഷം എത്തും

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റ് ഇതിനകം തന്നെ വളരെ തിരക്കേറിയതാണ്, പ്രത്യേകിച്ചും കുഷാഖ്, ടൈഗൂൺ തുടങ്ങിയ കാറുകൾ പുറത്തിറക്കിയതിന് ശേഷം വിഭാഗത്തിൽ മത്സരം മുറുകിയിരിക്കുകയാണ്. എന്നിരുന്നാലും, ഈ വിഭാഗം ഇപ്പോഴും ഭരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ആണ്.

Most Read Articles

Malayalam
English summary
Toyota and maruti suzuki partnership to launch all new compact suv in 2022
Story first published: Tuesday, October 19, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X