ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട. പോയ മാസം വിപണിയില്‍ കാഴ്ച്ചവെച്ച മികച്ച വില്‍പ്പന തുടരാനാണ് മോഡൽ നിരയിലാകെ ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിൽ ഈ നേട്ടങ്ങൾ ഉപഭോക്താക്കൾക്ക് പുതിയ ടൊയോട്ട വാഹനം സ്വന്തമാക്കുമ്പോൾ നേടാം.

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ടയുടെ എൻട്രി ലെവൽ മോഡലായ ഗ്ലാൻസയിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4,000 രൂപ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

കോംപാക്‌ട് എസ്‌യുവി മോഡലായ അർബൻ ക്രൂയിസറിലേക്ക് ആകർഷിക്കുന്നത് 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ്. മോഡലിന് മറ്റ് ആനുകൂല്യങ്ങളൊന്നും കമ്പനി ഏപ്രിൽ മാസത്തിലെ ഓഫറിന് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

വിപണിയിൽ നിറം മങ്ങി നിൽക്കുന്ന മിഡ്-സൈസ് സെഡാൻ യാരിസ് ഈ മാസം ഏറ്റവും ഉയർന്ന കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉപയോഗിച്ച് സ്വന്തമാക്കാം.

MOST READ: പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

വെൽ‌ഫയർ, അടുത്തിടെ സമാരംഭിച്ച ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയിലും ഓഫറുകളൊന്നുമില്ല. എല്ലാ ഓഫറുകൾക്കും 2021 ഏപ്രിൽ 30 വരെ മാത്രമേ സാധുതയുള്ളൂ. ടൊയോട്ട അടുത്തിടെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി എന്നിവയുടെ വില ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ചിരുന്നു.

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലവർധനവ് പരിഹരിക്കുന്നതിനായാണ് ടൊയോട്ട വില വർധനവ് നടപ്പിലാക്കിയത്. മോഡലുകൾക്ക് അനുസരിച്ച് 26,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.

MOST READ: ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രീ-പെയ്ഡ് സർവീസ് പാക്കേജിനും കമ്പനി അടുത്തിടെ തുടക്കമിട്ടിരുന്നു.സ്‌മൈല്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട

ജാപ്പനീസ് കാർ ബ്രാൻഡിന് 2013 ന് ശേഷം കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ആഭ്യന്തര വിൽപ്പന നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. 15,001 യൂണിറ്റാണ് കമ്പനി ഇന്ത്യൻ നിരത്തിലെത്തിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announced Attractive Offers And Discounts Across Several Models. Read in Malayalam
Story first published: Friday, April 16, 2021, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X