മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

പോയ മാസം വിപണിയില്‍ മികച്ച വില്‍പ്പനയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയ്ക്ക് ലഭിച്ചത്. 2021 ഫെബ്രുവരി മാസത്തില്‍ 14,075 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ കമ്പനി വിറ്റത്.

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

എന്നാല്‍ 2020 ഫെബ്രുവരിയിലെ വില്‍പ്പന പരിശോധിച്ച് ഇത് 10,352 യൂണിറ്റുകള്‍ മാത്രമായിരുന്നു. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 36 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഈ മികച്ച വില്‍പ്പന മാര്‍ച്ച് മാസത്തിലും തുടരുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഏകദേശം 65,000 രൂപ വരെയുള്ള ഓഫറുകളാണ് വിവിധ മോഡലുകളില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി യാരിസ്, അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ എന്നീ മോഡലുകളിലാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ടൊയോട്ട യാരിസിലും അര്‍ബന്‍ ക്രൂയിസറിലും 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് കമ്പനി നല്‍കുന്നു. മാത്രമല്ല, യാരിസില്‍ കമ്പനി 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള, ഇന്നോവ ക്രിസ്റ്റ, പുതിയ ഫോര്‍ച്യൂണര്‍, വെല്‍ഫയര്‍ മോഡലുകളില്‍ ഈ മാസം ഓഫറുകളൊന്നും തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, 2021 ജനുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം 27 ശതമാനം വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ടൊയോട്ട 2021 ഫെബ്രുവരിയില്‍ 14,075 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു, ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3,000 യൂണിറ്റ് കൂടുതലാണ്. ബ്രാന്‍ഡ് എന്‍ട്രി ലെവല്‍ ഓഫറുകളില്‍ ചേര്‍ത്ത ഏറ്റവും പുതിയ മോഡലുകള്‍, ടൊയോട്ട-മാരുതി സഖ്യത്തില്‍ നിന്നുള്ള ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ എന്നീ മോഡലുകളാണ് ബ്രാന്‍ഡിന് കൂടുതല്‍ വില്‍പ്പന സമ്മാനിച്ചത്.

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

രണ്ട് ബ്രാന്‍ഡുകളും തമ്മില്‍ പങ്കിട്ട രണ്ട് മോഡലുകള്‍ക്ക് പുറമെ, ടൊയോട്ടയില്‍ നിന്നുള്ള ഒറ്റ മോഡലുകളായ ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവ ബ്രാന്‍ഡിനായി മാന്യമായ വില്‍പ്പന നേടിയിട്ടുണ്ട്.

MOST READ: ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ടൊയോട്ട അടുത്തിടെ പുറത്തിറക്കി. എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനൊപ്പം ലെജന്‍ഡര്‍ എന്ന പ്രത്യേക പതിപ്പ് വേരിയന്റും അവതരിപ്പിച്ചു. ഇതും വരും മാസങ്ങളില്‍ ബ്രാന്‍ഡിന്റെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announced Discounts And Offers For Yaris, Urban Cruiser, Glanzan In March 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X