വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

ഇന്ത്യൻ വിപണിയിലെ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 2021 ഒക്ടോബർ മുതൽ രാജ്യത്തെ വാഹനങ്ങളുടെ വില
പുനക്രമീകരിക്കുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവിന്റെ ആഘാതം ഭാഗികമായി നികത്തനാണ് ടൊയോട്ടയുടെ ഈ പുതിയ നീക്കം. എന്നാൽ വില വർധനയുടെ കൃത്യമായ ശതമാനമോ വിലയിലെ മാറ്റമോ ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മോഡലും തെരഞ്ഞെടുക്കുന്ന വേരിയന്റിനെയും ആശ്രയിച്ച് പരിഷ്ക്കാരം വ്യത്യാസപ്പെടാനാണ് സാധ്യത.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

പുതുക്കിയ വേരിയന്റ് തിരിച്ചുള്ള വിലകൾ അടുത്ത മാസം മുതൽ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാകും. നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഓട്ടോ ഘടകങ്ങളിലും സാധനങ്ങളുടെ വിലയിലും തുടർച്ചയായ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

കഴിഞ്ഞ മാസം ഇന്നോവ ക്രിസ്റ്റയുടെ വില രണ്ട് ശതമാനമായി ഉയർത്താനും ഈ മാസം യാരിസ് നിർത്തലാക്കാനും ടൊയോട്ട നിർബന്ധിതരായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ എംപിവിയിടെ വിലയിൽ രണ്ട് ശതമാനം വില വർധനവാണ് കമ്പനി നടപ്പിലാക്കിയത്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

വർധിച്ചുവരുന്ന ചെലവുകളുടെ വലിയൊരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി ശ്രമിച്ചുവെങ്കിലും ഇപ്പോൾ കാറുകളുടെ വില പരിഷ്ക്കരിക്കാനും തയാറാവുകയായിരുന്നു. ഇന്ത്യയില്‍ നിന്നും യാരിസിനെ പിൻവലിക്കുന്നതായി ടൊയോട്ട കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

സെഡാന്റെ വില്‍പ്പന 2021 സെപ്റ്റംബര്‍ 27 മുതല്‍ അവസാനിപ്പിക്കുകയാണെന്നും, ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളിലാകും ഇനി കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്നും ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

ടൊയോട്ടയുടെ ഇന്ത്യയിലെ പുതിയ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അടുത്ത വർഷത്തോടെ ആഭ്യന്തര വിപണിയിൽ ചില പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് സൂചന.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

മിക്കവാറും മാരുതി സുസുക്കിയിൽ നിന്നുള്ള സിയാസിനെ റീബാഡ്‌ജ് ചെയ്‌ത് ഉടൻ തന്നെ യാരിസിന്റെ പകരക്കാരനായി വിപണനം ചെയ്യാനും ടൊയോട്ട തയാറായേക്കും. നിലവിൽ ഗ്ലാൻസ, അർബൻ ക്രൂസിയർ തുടങ്ങിയ മോഡലുകളിൽ പരീക്ഷിച്ച അതേ തന്ത്രമാണിത്. മാത്രമല്ല ബെൽറ്റ എന്നു പേരിട്ടിരിക്കുന്ന സി-സെഗ്മെന്റ് സെഡാന്റെ നിർമാണവും കമ്പനി ആരംഭിച്ചതായാണ് സൂചന.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

എന്നാൽ ഇത് ആഫ്രിക്കൻ വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുകയെന്നാണ് അനുമാനം. എന്തായാലും ഫോർഡ് ഇന്ത്യ വിട്ട സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയുടെ വിപണി കൂടി കൈയ്യിലൊതുക്കാനുള്ള തന്ത്രങ്ങളും ടൊയോട്ട മെനയുന്നുണ്ട്. അതിന്റെ ആദ്യപടിയെന്നോണം ഫോർച്യൂണർ ലെജന്‍ഡറിന്റെ ഒരു പുതിയ 4x4 പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കും.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

നിലവിലെ 4x2 മോഡലായ ലെജന്‍ഡറിന് 38.30 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മാത്രമല്ല മുഖ്യഎതിരാളിയായ ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ നിന്ന് പിന്‍മാറിയതും ഫോര്‍ച്യൂണറിന് ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിനാൽ ഈ നീക്കം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

ഫോർച്യൂണർ നിരയിലെ ടോപ്പ് വേരിയന്റായ ലെജന്‍ഡര്‍ പതിപ്പിലേക്ക് എത്തുന്ന 4WD മോഡൽ ഉത്സവ സീസണിനോട് അനുബന്ധിച്ച് 2021 ഒക്ടോബര്‍ എട്ടിന് വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വാർത്തകൾ. ഇന്ന് രാജ്യത്ത് ഫോർ വീൽ ഡ്രൈവുള്ള ഏറ്റവും ചെലവേറിയ എസ്‌യുവിയായിരിക്കും ഇതെന്നും സൂചനയുണ്ട്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

4x4 ഡ്രൈവ്ട്രെയിന്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ പുതിയ വേരിയന്റിൽ സ്‌റ്റൈലിംഗിന്റെയോ സവിശേഷതകളുടേയോ മെക്കാനിക്കുകളുടെയോ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിൻ തന്നെയാകും ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് തുടിപ്പേകുക.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

ഇത് 201 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഫോർച്യൂണർ ശ്രേണിയിൽ ഒരു 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ടൊയോട്ട അണിനിരത്തുന്നുണ്ട്.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 164 bhp പവറിൽ 245 Nm torque ആണ് വികസിപ്പിക്കുന്നത്. ഇത് റിയർ വീൽ ഡ്രൈവ് ഓപ്ഷനുമായാണ് വിപണിയിൽ എത്തുന്നതെന്നു മാത്രം. നിലവിൽ ടൊയോട്ട ഫോർച്യൂണർ ശ്രേണിക്ക് 30.34 ലക്ഷം മുതൽ 38.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

വരാനിരിക്കുന്ന ലെജൻഡർ 4X4 പതിപ്പിന് ഏകദേശം 80,000 രൂപയായിരിക്കും അധികം മുടക്കേണ്ടി വരിക. അതായത് 41.25 ലക്ഷം രൂപ. എന്തായാലും ഫോർഡ് എൻഡവർ കളമൊഴിഞ്ഞ സ്ഥിതിക്ക് കൂടുതൽ മികച്ച പ്രകടനം വിൽപ്പനയിൽ കാഴ്ച്ചവെക്കാൻ ഫോർച്യൂണറിന് സാധിക്കും.

വീണ്ടും ഒരു വില വർധനവ്; ഒക്‌ടോബർ മുതൽ ടൊയോട്ട കാറുകൾക്ക് അധികം മുടക്കേണ്ടി വരും

എങ്കിലും ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ആള്‍ട്യുറാസ് G4, എംജി ഗ്ലോസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ് എന്നിവയ്ക്കെതിരെ കനത്ത പോരാട്ടം തന്നെ ഫോര്‍ച്യൂണര്‍ കാഴ്ച്ചവെക്കേണ്ടി വരുമെന്നും ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota announced new price hike from 2021 october for entire model lineup details
Story first published: Tuesday, September 28, 2021, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X