Just In
- 22 min ago
കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ
- 26 min ago
വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ
- 42 min ago
2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര
- 1 hr ago
ഉയർത്തെഴുന്നേറ്റ് ജീപ്പ് കോമ്പസ്, മാർച്ചിലെ വിൽപ്പനയിൽ 734 ശതമാനം വളർച്ച
Don't Miss
- News
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറുന്നു: പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
- Lifestyle
മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം
- Movies
എങ്ങനെ വീട്ടിൽ ചെന്ന് കയറും, മക്കളൊക്കെ ഇല്ലേ, ബിഗ് ബോസിന്റെ നിലപാട് ഹൗസിൽ ചർച്ചയാകുന്നു...
- Sports
IPL 2021: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ കസേര തട്ടിയിട്ട് കോലി, താക്കീത് നല്കി ബിസിസിഐ
- Finance
ഫോറെക്സ് ട്രേഡിംഗ്; എന്ത്? എങ്ങനെ?
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
36 ശതമാനം വളർച്ചയോടെ വിൽപ്പനയിൽ മികവുകാട്ടി ടൊയോട്ട
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2021 ഫെബ്രുവരിയിൽ 14,075 യൂണിറ്റ് ആഭ്യന്തര വിൽപ്പന കരസ്ഥമാക്കി. 2020 -ൽ ഇതേ കാലയളവിൽ 10,352 യൂണിറ്റുകൾ മാത്രമാണ് ബ്രാൻഡ് വിറ്റഴിച്ചത്.

വാർഷികാടിസ്ഥാനത്തിൽ 35.96 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ജാപ്പനീസ് ഓട്ടോ മേജർ 2021 ജനുവരിയിൽ 11,126 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. പ്രതിമാസം 26.51 ശതമാനം വിൽപ്പന വർധിച്ചു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) വിറ്റാര ബ്രെസ്സ, ബലേനോ എന്നിവയുടെ 5,500 യൂണിറ്റുകൾ യഥാക്രമം അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നീ റീബാഡ്ജ്ഡ് പതിപ്പുകൾക്കായി സപ്ലൈ ചെയ്തു.

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന പ്രതിമാസ വോള്യം രേഖപ്പെടുത്തിയതിനാൽ ഈ കൂട്ടുകെട്ട് ഇരു ബ്രാൻഡുകളുടേയും ആഭ്യന്തര വിൽപ്പന സംഖ്യകളിൽ പ്രധാന പങ്കുവഹിച്ചു.

ബാഡ്ജ് എഞ്ചിനീയറിംഗ് വാഹനങ്ങളുടെ വിൽപന കഴിഞ്ഞ മാസം 50,000 കടന്നിരുന്നു, കൂടാതെ അർബൻ ക്രൂയിസറിനെ ലൈനപ്പിലേക്ക് കൂട്ടിച്ചേർത്തത് വോളിയം വർധിപ്പിക്കാൻ സഹായിച്ചു.

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിനുള്ള മികച്ച സ്വീകരണം മുതലാക്കിയ ടൊയോട്ട അർബൻ ക്രൂസർ ബ്രെസ്സയുടെ അതേ 1.5 ലിറ്റർ നാല് സിലിണ്ടർ K 15 B പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, പരമാവധി 104.7 bhp കരുത്തും 138 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

8.50 ലക്ഷം രൂപ മുതൽ 11.55 ലക്ഷം രൂപ വരെയാണ്, അർബൻ ക്രൂയിസറിന്റെ എക്സ്-ഷോറൂം വിലകൾ. മിഡ്, ഹൈ, പ്രീമിയം എന്നീ ഗ്രേഡുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഗ്ലാൻസയുടെ എക്സ്-ഷോറൂം വില 7.19 ലക്ഷം രൂപയിൽ തുടങ്ങി 9.10 ലക്ഷം വരെ ഉയരുന്നു, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 84 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്നു. 1.2 ലിറ്റർ ഹൈബ്രിഡ് പെട്രോൾ മോട്ടോർ 90 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകൾ ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ കാണാം.
MOST READ: സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

പുതുക്കിയ നിരവധി വാഹനങ്ങൾ അവതരിപ്പിച്ച് ജാപ്പനീസ് നിർമ്മാതാക്കൾ ആഭ്യന്തര ശ്രേണി വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഇതിന്റെ വ്യക്തമായ സമയപരിധി ഇതുവരെ അറിവായിട്ടില്ല.

ടൊയോട്ടയും മാരുതി സുസുക്കിയും മിഡ് സൈസ് എസ്‌യുവി വികസിപ്പിക്കാൻ സഹകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള പുനർനിർമ്മിച്ച വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപകൽപ്പനയും മറ്റ് സ്വഭാവസവിശേഷതകളും അവയ്ക്ക് ഉണ്ടായിരിക്കാം, അതേസമയം എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ ഒരു C-സെഗ്മെന്റ് എംപിവി പുറത്തിറക്കാനും ബ്രാൻഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച വോള്യങ്ങൾ പോസ്റ്റുചെയ്യുന്നതിന് ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും നിർണ്ണായക പങ്ക് വഹിച്ചു.