കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കുമായി കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ 'ഡോർ ഡെലിവറി' സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ബ്രാൻഡിന്റെ 'ടൊയോട്ട പാർട്‌സ് കണക്റ്റ്' സേവനത്തിന് കീഴിൽ ആരംഭിച്ച പ്രോഗ്രാം, ഉപയോക്താക്കൾക്ക് ഇപ്പോൾ കാർ നിർമ്മാതാവിൽ നിന്ന് നേരിട്ട് തങ്ങളുടെ വാഹനങ്ങൾക്കായി ജെന്യുവിൻ സ്പെയർ പാർട്സ് വാങ്ങാൻ സഹായിക്കും.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

'ഡോർ ഡെലിവറി' ഓപ്ഷൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ബ്രാൻഡിൽ നിന്ന് പാർട്സുകൾ ഓർഡർ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും, ഒപ്പം അവരുടെ അടുത്തുള്ള ഡീലർഷിപ്പുകളിൽ നിന്ന് അവ ശേഖരിക്കാനോ അല്ലെങ്കിൽ അത് തങ്ങളുടെ വീട്ടിൽ എത്തിക്കുന്നത് തെരഞ്ഞെടുക്കാനോ കഴിയും.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ഓർഡർ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ കാർ കെയർ അവശ്യവസ്തുക്കൾ, എഞ്ചിൻ ഓയിൽ, ടയറുകൾ, ബാറ്ററി എന്നിവ ഉൾപ്പെടുന്നു. നിലവിൽ, 12 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്, 2021 അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് നിർമ്മാതാക്കൾ ഇത് വ്യാപിപ്പിക്കും.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ഈ സംരംഭം ആരംഭിച്ചതോടെ, മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലേക്കുള്ള മറ്റൊരു നാഴികക്കല്ല് കമ്പനി നേടി എന്ന് ഈ പുതിയ പദ്ധതിയുടെ അവതരണത്തെക്കുറിച്ച് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ഉപഭോക്താക്കളുടെയും വാഹനങ്ങളുടെയും സുരക്ഷയിൽ ബ്രാൻഡിന്റെ ജെന്യുവിൻ പാർട്സുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിനാൽ, ഉപയോക്തൃ-സൗഹൃദ അനുഭവത്തിനായി ജെന്യുവിൻ പാർട്സുകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ഈ സംരംഭം ജെന്യുവിൻ പാർട്സുകളും വാഹനവുമായി ബന്ധപ്പെട്ട മറ്റ് ഭാഗങ്ങളും ശേഖരിക്കുന്നതിൽ ഒരു പടി മുന്നോട്ട് പോകാൻ തങ്ങളെ സഹായിക്കും, ഇത് തങ്ങളുടെ ഉപയോക്താക്കൾക്ക് എളുപ്പവും സമ്മർദ്ദരഹിതവുമായ പ്രക്രിയയാണെന്നും സോണി വ്യക്തമാക്കി.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

കൊവിഡ് പ്രതിസന്ധിയിൽ എറെ കുറേ എല്ലാ വാഹന നിർമ്മാതാക്കളും ഓൺലൈൻ ശൃംഘലയിലൂടെ വിൽപ്പനകൾ ആരംഭിച്ച് കഴിഞ്ഞു, അത്യാവശ്യ ജെനറൽ സർവ്വീസുകളും പരലും ഇപ്പോൾ വീടുകളിൽ എത്തി ചെയ്തു നൽകുന്നുണ്ട്.

കൊവിഡ് കാലത്ത് പാർട്സിനായി ഇനി പുറത്തുപോവേണ്ട; ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

അതിന്റെയെല്ലാമൊരു അടുത്ത ഘട്ടം എന്ന നിലയിലാണ് ടൊയോട്ടയുടെ ഈ പാർട്സ് ഡെലിവറി സേവനം നിലവിൽ കണക്കാക്കപ്പെടുന്നത്. ഭാവിയിൽ കൂടുതൽ വാഹന നിർമ്മാതാക്കൾ ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Begins Doorstep Genuine Parts Delivery Program For Customers Amidst Covid-19 Pandemic. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X