ലൈഫ്-സ്റ്റൈൽ മാറ്റാൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ഇസൂസു D-മാക്സ് V-ക്രോസ് വിപണിയിലേക്ക് തിരിച്ചെത്തിയതിനു ശേഷം ഇന്ത്യയിലെ പിക്കപ്പ് സെഗ്മെന്റ് വീണ്ടും സജീവമായിരിക്കുകയാണ്. ലൈഫ്-സ്റ്റൈൽ പിക്കപ്പ് ശ്രേണിയിൽ വിജയിക്കാനായ ഏക മോഡലും ഇതുമാത്രമാണ് എന്ന കാര്യവും കൗതുകമാണ്.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ടാറ്റ സെനോൺ പോലുള്ള പല മോഡലുകളും ഇന്ത്യയിൽ പരാജയപ്പെട്ടപ്പോൾ ഇസൂസു മാത്രം തോൽവിയെ അതിജീവിച്ചു. ഒരു മാസ് വിൽപ്പന ഒന്നുമില്ലെങ്കിലും മാന്യമായ കണക്കുകൾ ബ്രാൻഡിന് സമ്മാനിക്കാൻ D-മാക്സ് V-ക്രോസിന് സാധിക്കുന്നുണ്ട്.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ഇതുവരെ കാര്യമായ മത്സരം നേരിടാത്ത ഇസൂസുവിന് സാഹചര്യം ഉടൻ മാറും. മറ്റൊന്നുമല്ല, ഈ വിഭാഗത്തിലേക്ക് ടൊയോട്ട കൂടി ഇറങ്ങുന്നതായാണ് സൂചന. ഈ വർഷം ദീപാവലിയോടെ ജാപ്പനീസ് എതിരാളി പുതിയ ഹിലക്‌സിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

അന്താരാഷ്‌ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ടൊയോട്ട ഹിലക്‌സ് ഇന്ത്യയിലും ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് ആദ്യ വിലയിരുത്തലുകൾ. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. അതായത് രണ്ട് വേരിയന്റുകളിലായാകും ഹിലക്‌സ് രാജ്യത്ത് എത്തുക.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ഹിലക്‌സിനെ അവതരിപ്പിക്കാനുള്ള തീരുമാനം വളരെ പെട്ടന്ന് കൈക്കൊണ്ടതല്ല എന്നതും ശ്രദ്ധേയമാണ്. 1980 മുതൽ ഇന്ത്യയിൽ ഹിലക്‌സ് നാമം രജിസ്റ്റർ ചെയ്യുകയും വ്യാപാരമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. ഇത് 2030 വരെ സാധുവാണ്.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

എന്നിരുന്നാലും, ബ്രാൻഡ് 2016-ൽ ഹിലക്‌സ് റെവോ എന്ന പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം റെവോ വേരിയന്റും ഇന്ത്യയിലെത്തിയേക്കാം. അതായത് ഇസൂസു നിലവിലെ D-മാക്സിനെ വിൽക്കുന്ന പോലെ ഹൈ-ലാൻഡർ അല്ലെങ്കിൽ V-ക്രോസ് വകഭേദങ്ങൾക്ക് അനുസൃതമായി ടൊയോട്ടയ്ക്ക് ഇന്ത്യയിൽ രണ്ട് തരംതിരിവുകളിൽ ഹിലക്‌സ് വാഗ്ദാനം ചെയ്യാൻ കഴിയും.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

അതായത് ടൊയോട്ടയ്ക്ക് ഒരു ഹിലക്‌സ്, ഹിലക്‌സ് റെവോ എന്നീ രണ്ട് വകഭേദങ്ങളായി പിക്കപ്പിനെ അവതരിപ്പിക്കാമെന്ന് ചുരുക്കം. അതിലൊന്ന് മറ്റൊന്നിനേക്കാൾ കൂടുതൽ പ്രീമിയം ഓഫറായി തുടരും. ഹിലക്‌സ് റെവോ ടു-ഡോർ, ടു-സീറ്റർ സിംഗിൾ ക്യാബ് മോഡലാണ്.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

എങ്കിലും ഇത്തരത്തിൽ ടൊയോട്ട തീരുമാനമെടുക്കാനും സാധ്യത കുറവായിരിക്കും എന്ന സൂചനകളും ലഭിക്കുന്നുണ്ട്. സുഖസൗകര്യങ്ങളില്ലാത്ത യൂട്ടിലിറ്റി വാഹനങ്ങളാണിവ എന്നതു തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നീ വമ്പൻമാരുമായി ഹിലക്‌സ് അതിന്റെ മെക്കാനിക്കൽ സവിശേഷതകൾ പങ്കിടുന്നു എന്നതു തന്നെയാണ് ഇന്ത്യയിലേക്കുള്ള വഴി തുറക്കാൻ കാരണമായത്. 2.4 ലിറ്റർ അല്ലെങ്കിൽ 204 2.8 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പമാകും പിക്കപ്പ് വിപണിയിൽ എത്തുക.

ലൈഫ്-സ്റ്റൈൽ മാറ്റൻ ഹിലക്‌സ് പിക്കപ്പ്, ഇന്ത്യയിൽ എത്തുന്നത് രണ്ട് വകഭേദങ്ങളിലോ?

ടൊയോട്ട രണ്ട് ആവർത്തനങ്ങളായ ഹിലക്‌സ്, ഹിലക്‌സി റെവോ എന്നീ വേരിയന്റുകളിൽ ഹിലക്സ് വാഗ്ദാനം ചെയ്യുന്നുവെങ്കിൽ പിക്കപ്പിന് 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Could Introduce Hilux Lifestyle Pickup In Two Models In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X