Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

അടുത്തിടെ, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ദക്ഷിണാഫ്രിക്കൻ വിപണിക്കായുള്ള ടൊയോട്ട റൂമിയൻ എംപിവി വെളിപ്പെടുത്തിയിരുന്നു. ഇത് പ്രധാനമായും ഏഴ് സീറ്റർ മാരുതി സുസുക്കി എർട്ടിഗയുടെ റീ-ബാഡ്ജ് പതിപ്പാണ്.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ഇപ്പോൾ, ഇന്ത്യയിൽ ടൊയോട്ട റൂമിയൻ നെയിം പ്ലേറ്റിനായി കമ്പനി ട്രേഡ്മാർക്ക് അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ഏഴ് സീറ്റുള്ള എംപിവി ഇന്ത്യയിൽ ഇതേ നെയിംപ്ലേറ്റിൽ അവതരിപ്പിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

നിർത്തലാക്കിയ യാരിസിന് പകരമായി മാരുതി സിയാസ് അധിഷ്ഠിത സെഡാൻ (ടൊയോട്ട ബെൽറ്റ) നിർമ്മാതാക്കൾ ആദ്യം പുറത്തിറക്കും. അതിന് പിന്നാലെ എർട്ടിഗ അധിഷ്ഠിത എംപിവി വരും മാസങ്ങളിൽ ടൊയോട്ടയുടെ ഷോറൂമുകളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ടൊയോട്ട റൂമിയൻ എംപിവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും എർട്ടിഗയ്ക്ക് സമാനമാണ്. എന്നിരുന്നാലും, ടൊയോട്ടയുടെ സിഗ്നേച്ചർ ബാഡ്‌ജിനൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല് ഉൾപ്പെടെ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ വാഹനത്തിന് ലഭിക്കുന്നു. ബോഡി പാനലുകളും അലോയ് വീലുകളും മറ്റ് ഡിസൈൻ ഘടകങ്ങളും മാരുതി എർട്ടിഗയിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ഇന്റീരിയർ ലേയൗട്ടും സവിശേഷതകളും എർട്ടിഗയ്ക്ക് സമാനമാണ്. ഇരു മോഡലുകളെയും വ്യത്യസ്തമാക്കുന്നത് വുഡ് ട്രിമ്മുള്ള ബ്ലാക്ക് ഇന്റീരിയർ തീം ആണ്.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം , നാവിഗേഷൻ, റിയർ പാർക്കിംഗ് ക്യാമറ, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും വാഹനത്തിന് ലഭിക്കുന്നു.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ടൊയോട്ട റൂമിയൻ ഏഴ് സീറ്റർ എംപിവി പവർ ചെയ്യുന്നത്.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ഗ്യാസോലിൻ യൂണിറ്റ് 103 bhp കരുത്തും 138 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. ഇത് അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ നാല്-സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായി കണക്ട് ചെയ്തേക്കാം.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ടൊയോട്ടയുടെ ഭാവി പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ജാപ്പനീസ് കാർ നിർമ്മാതാക്കൾ സുസുക്കിയുടെ പങ്കാളിത്തത്തിൽ വികസിപ്പിക്കുന്ന ഒരു മിഡ്-സൈസ് എസ്‌യുവിയിലും പ്രവർത്തിക്കുന്നുണ്ട്.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം), കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുമായി ഈ മോഡൽ വരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, പുതുതായി പുറത്തിറക്കിയ എം‌ജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരായി ഈ മോഡൽ മത്സരിക്കും.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

ഇന്ത്യൻ വിപണിയിൽ റൂമിയൻ എംപിവി ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്ച്യൂണറിനും ഇടയിൽ സ്ഥാനം പിടിക്കും. വാസ്തവത്തിൽ ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിൽ ഇന്നോവയ്ക്കും ഫോർച്ച്യൂണറിനുമിടയിലുള്ള വലിയ വിടവ് ഇത് അകറ്റും.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

മുകളിൽ സൂചിപ്പിച്ചതു പോലെ മാരുതി സിയാസ് അടിസ്ഥാനമാക്കിയുള്ള ബെൽറ്റയും, എർട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പായ റൂമിയനും നിലവിൽ വിപണിയിലുള്ള ബലേനോയുടെയും വിറ്റാര ബ്രെസയുടേയും റീബാഡ്ജ്ഡ് പതിപ്പുകളായ ഗ്ലാൻസയും, അർബൻ ക്രൂയിസറും കൂടെ ചേരുമ്പോൾ ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ ഒറിജിനൽ മോഡലുകളേക്കാൾ റീബാഡ്ജ്ഡ് പതിപ്പുകളുടെ എണ്ണം വർധിക്കും.

Ertiga റീബാഡ്ജ്ഡ് പതിപ്പ് ഉടൻ; ഇന്ത്യയിൽ Rumion നെയിംപ്ലേറ്റിന് ട്രോഡ്മാർക്ക് ഫയൽ ചെയ്ത് Toyota

രാജ്യത്ത് ഒറിജിനൽ ടൊയോട്ട മോഡലുകളുടെ എണ്ണം കുറയുന്നത് ജനങ്ങൾക്കിടയിൽ ചെറിയ തോതിലുള്ള ആശങ്കൾ ഉയർത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota filed rumion trademark in india for rebadged ertiga mpv
Story first published: Tuesday, October 19, 2021, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X