പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

ടൊയോട്ട എന്നുകേട്ടാൽ തന്നെ ഇന്ത്യാക്കാർക്ക് ഒരു പ്രത്യേക അടുപ്പമാണുള്ളത്. അത്രയ്ക്ക് വിശ്വാസീയതയാണ് കമ്പനി ക്വാളിസ് മുതൽ നേടിയെടുത്തത്. എന്നാൽ ഹാച്ച്ബാക്ക് നിരയിൽ കാര്യമായ നേട്ടം ഇതുവരെ ജാപ്പനീസ് കമ്പനിക്ക് നേടിയെടുക്കാൻ സാധിച്ചിരുന്നില്ല.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

എത്തിയോസ് ലിവയെല്ലാം കളംവിട്ടതോടെ മാരുതി ബലേനോയുടെ റീബാഡ്‌ജ് പതിപ്പായ ഗ്ലാൻസയെയാണ് ടൊയോട്ട ഇതുവരെ ആശ്രയിച്ചിരുന്നത്. നിലവിൽ എസ്‌യുവി തരംഗമാണ് ഇന്ത്യയിലും അലയടിക്കുന്നതെങ്കിലും ഹാച്ച്ബാക്ക് മോഡുകളുടെ ജനപ്രീതിക്ക് ഇതുവരെ ഒരു കോട്ടവും തട്ടിയിട്ടുമില്ല.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

അതിനാൽ തന്നെ ഒരു പുതിയ ഹാച്ച്ബാക്ക് മോഡലുമായി ഇന്ത്യൻ വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ടയെന്നാണ് റിപ്പോർട്ട്. ടൊയോട്ടയുടെ അനുബന്ധ കമ്പനിയായ ഡൈഹത്‌സു 2012 മുതൽ ഇന്തോനേഷ്യയിൽ വിൽക്കുന്ന അയ്‌ല കോംപാക്‌ട് ഹാച്ചിനെയാണ് ഇത്തവണ ആഭ്യന്തര തലത്തിലേക്ക് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

MOST READ: പുതുതലമുറ ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസിന്റെ പ്രധാന മാറ്റങ്ങൾ

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

മാത്രമല്ല അഗ്യ എന്ന പേരിൽ ടൊയോട്ട വാഹനമായി ഇതിനെ പുനർനിർമിച്ച് മറ്റ് അന്താരാഷ്ട്ര വിപണിയിലും കമ്പനി വിൽക്കുന്നുണ്ട്. ടൊയോട്ട അഗ്യയുടെ രൂപകൽപ്പന ഇന്ത്യയിൽ പേറ്റന്റ് നേടിയതോടെയാണ് ഹാച്ച്ബാക്ക് നമ്മുടെ നിരത്തുകളിലേക്കും എത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

ഒരു വലിയ ഓപ്പണിംഗ്, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ്, സ്ലിക്ക് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയുള്ള ഒരു വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലിന്റെ സാന്നിധ്യവും ടൊയോട്ട അഗ്യയുടെ പ്രത്യകതകളാണ്.

MOST READ: ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

ഒരു വർഷം മുമ്പ് ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് ടൊയോട്ട അഗ്യയിൽ 1.0 G, 1.2 G, 1.2 G TRD എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ വിൽക്കുന്നു. 1.0 G-യിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ വിവിടി-ഐ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 67 bhp കരുത്തിൽ 89 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

അഗ്യയുടെ മറ്റ് വേരിയന്റുകൾക്ക് 1.2 ലിറ്റർ നാല് സിലിണ്ടർ ഡ്യുവൽ വിവിടി-ഐ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 88 bhp പവറും 108 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

ഇന്തോനേഷ്യയിൽ ഒന്നിലധികം നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ഹാച്ച്ബാക്ക് എത്തുന്നത്. അതോടൊപ്പം കാറിന്റെ സ്പോർട്ടിയർ നിലപാട് നൽകുന്നതിന് ഹാച്ച്ബാക്ക് ചുവടെ ബ്ലാക്ക് ഔട്ട് ചെയ്ത ഭാഗങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

1.2 G ടിആർഡിയിൽ കോൺട്രാസ്റ്റ് റെഡ് ആക്സന്റുകളുള്ള ബോഡി-കളർ ട്രിം, എ-പില്ലറുൾക്ക് സമീപമുള്ള ടിആർഡി ബാഡ്ജിംഗ് എന്നിവ ലഭ്യമാണ്. ടൊയോട്ട അഗ്യയുടെ പിൻഭാഗത്ത് ഒരു സിംഗിൾ പീസ് ടെയിൽ‌ഗേറ്റ്, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, എൽ ആകൃതിയിലുള്ള ഗ്രാഫിക്സുള്ള ടെയിൽ ലാമ്പുകൾ, ആക്രമണാത്മക ബമ്പർ, ക്രോം ട്രിം എന്നിവയും ഇടംപിടിക്കുന്നു.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

മടക്കാവുന്ന സൈഡ് മിററുകളും 14 ഇഞ്ച് മെഷീൻ ചെയ്ത അലോയ് വീലുകളും 1.2 G പതിപ്പിൽ ലഭ്യമാണ്. ഇന്ത്യയിലെ അഗ്യയുടെ രൂപകൽപ്പനയ്ക്ക് പേറ്റന്റ് നേടിയിരിക്കുന്നത് ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ ടൊയോട്ട കൊണ്ടുവരുന്നതിന്റെ ഭാഗവുമാകാം.

പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

കാറിന്റെ ഇന്റീരിയറിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, എബിഎസ് വിത്ത് ഇബിഡി, സ്റ്റിയറിംഗ് മ mounted ണ്ട്ഡ് കൺട്രോളുകൾ തുടങ്ങിയവയെല്ലാം ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Gets Agya Hatchback’s Design Patents In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X