Just In
- 18 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 21 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 24 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- News
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പ്രചാരണം തുടങ്ങി, പിണറായി ഇന്ന് മുതല്‍ എട്ട് ദിവസം ധര്മടത്തിറങ്ങും
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരസ്യത്തിൽ ആവേശം ലേശം കൂടിപ്പോയി; നിയമക്കുരുക്കിൽ അകപ്പെട്ട് ടൊയോട്ട GR യാരിസ് TVC
ഏതൊരു ബ്രാൻഡിന്റിനേയും ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുന്നത് പരസ്യങ്ങളാണ്. കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവരിൽ വരെ വളരെയധികം സ്വാധീനം ചെലുത്താൻ പരസ്യങ്ങൾക്ക് കഴിയും.

നിലവിൽ ടൊയോട്ട മോട്ടോറിന്റെ പെർഫോമൻസ് കാറായ GR യാരിസിന്റെ പുതിയ പരസ്യം വിവാദത്തിൽ കുരുങ്ങിയിരിക്കുകയാണ്.

പുതിയ GR യാരിസ് അടുത്തിടെയാണ് സമാരംഭിച്ചത്, കൊമേർഷ്യലായി വാഹത്തിന്റെ യഥാർത്ഥ കഴിവുകൾ കാണിക്കാൻ നിർമ്മാതാക്കൾ കൂടുതൽ ഉത്സുകനായിരുന്നു.
MOST READ: കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്തനാവാൻ ഐടർബോ ബാഡ്ജിംഗും

എന്നിരുന്നാലും, അശ്രദ്ധമായ ഡ്രൈവിംഗിന് പ്രചരിപ്പിച്ചതിന് ഓസ്ട്രേലിയയിൽ ടൊയോട്ട GR യാരിസിന്റെ പരസ്യം റെഡ് ഫ്ലാഗ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിൽ ടൊയോട്ട GR യാരിസ് ഉൾപ്പെടെയുള്ള യാരിസിന്റെ പുതിയ ശ്രേണി കമ്പനി പ്രഖ്യാപിച്ചു. മൂന്ന് സഹോദരങ്ങൾ വിവാഹ വാർഷിക പാർട്ടിയിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതിന്റെ കഥയെ ചുറ്റിപ്പറ്റിയാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്. യാരിസ് കുടുംബത്തിൽ നിന്നുള്ള മറ്റ് രണ്ട് മോഡലുകളായ യാരിസ്, യാരിസ് ക്രോസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
MOST READ: പൊങ്കൽ അടിപൊളിയാക്കാൻ ടിവിഎസ്; സ്കൂട്ടി പെപ് പ്ലസിന്റെ 'മുതൽ കാതൽ' എഡിഷൻ വിപണിയിൽ

പരസ്യത്തിൽ ടൊയോട്ട GR യാരിസ് ഗാരേജിൽ മറ്റൊന്നും ശ്രദ്ധിക്കാതെ വളരെ അശ്രദ്ധമായി പുറപ്പെടുന്നത് കാണിക്കുന്നു. കാർ ഗാരേജിൽ നിന്ന് സ്കിഡ് ചെയ്ത് ഫുൾ സ്പീഡിൽ പാഞ്ഞുപോകുന്നത് കാണാം.

പരസ്യം ജനങ്ങളെ അമിതവേഗത്തിൽ സാഹസികമായി വാഹമോടിക്കാനായി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന് ഓസ്ട്രേലിയൻ അധികൃതർ ചൂണ്ടിക്കാട്ടി, ഇത് വളരെ അപകടകരമാണ്. GR യാരിസിലെ ഡ്രൈവർ അപകടകരമായ ഒരു മനോഭാവമാണ് കാണിച്ചതെന്ന് അവർ അവകാശപ്പെടുന്നു.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി ഫോർച്യൂണറും; കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും

ഓസ്ട്രേലിയൻ ഫെഡറൽ ചേംബർ ഓഫ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസിന്റെ മോട്ടോർ വെഹിക്കിൾ അഡ്വർടൈസിംഗ് കോഡിനെയാണ് പരാതി സൂചിപ്പിക്കുന്നത്.

നിയമത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും വേഗത പരിധി ലംഘിക്കുന്നുവെന്നും അശ്രദ്ധമായി വാഹനമോടിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

നിരവധി അവലോകനങ്ങൾക്ക് ശേഷം, ഓസ്ട്രേലിയൻ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് ഓഫീസ് ഇത് വേഗത പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വിധിച്ചു, പക്ഷേ അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയെന്നതിനോട് യോജിക്കുന്നു.
ബ്രാൻഡ് ഇതേ അഭിപ്രായം നിരസിച്ചതായി കാണിക്കുന്നു, അത്തരമൊരു മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വാദിക്കുന്നു. ഇതൊക്കെയാണെങ്കിലും, സ്പോട്ട് ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യണമെങ്കിൽ കമ്പനിക്ക് പരസ്യം പരിഷ്കരിക്കാതെ മറ്റ് വഴിയില്ല.

തൽഫലമായി, കമ്പനി പരസ്യ പിൻവലിക്കേണ്ട അവസ്ഥയിലാണ്. ഇതിന് മുമ്പ് 2014 -ൽ യുകെയിലെ പ്രാദേശിക അധികാരികൾ കാറിൽ നൃത്തം ചെയ്യുന്ന ഒരു പരസ്യവും നിരോധിച്ചിരുന്നു.