ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

തെരഞ്ഞെടുത്ത മോഡലുകൾക്ക് ഏപ്രിൽ ഒന്നു മുതൽ വില വർധിപ്പിച്ച ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ റീബാഡ്‌ജ് കാറുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയുടെ വിലയിലും ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

നേരത്തെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി എന്നിവയുടെ വിലയാണ് 2021 ഏപ്രിൽ ഒന്നു മുതൽ 26,000 മുതൽ 1.18 ലക്ഷം രൂപ വരെ ഉയർത്തിയത്. അക്കാലത്ത് വില വർധനയിൽ ഗ്ലാൻസ, യാരിസ്, വെൽഫയർ, അർബൻ ക്രൂസർ എന്നിവ ഉൾപ്പെട്ടിരുന്നില്ല.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

ഇപ്പോൾ കമ്പനി ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയുടെ വില 33,000 രൂപയോമാണ് ടൊയോട്ട ഉയർത്തിയിരിക്കുന്നത്. ടൊയോട്ട-സുസുക്കി സംയുക്ത സംരംഭ കരാർ പ്രകാരം ആദ്യമായി അവതരിപ്പിച്ച ടൊയോട്ട ഗ്ലാൻസ, മാരുതി സുസുക്കി ബലേനോയുടെ പുനർനിർമിച്ച പതിപ്പാണ്.

MOST READ: 2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

G,V എന്നീ രണ്ട് വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. ബലേനോ ആസ്ഥാനമായുള്ള ഗ്ലാൻസ വില നേരത്തെ 7.18 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയായിരുന്നു.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

പുതുക്കിയ വില വർധനയെത്തുടർന്ന് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള G വേരിയന്റിന് ഇപ്പോൾ 15,700 രൂപയും ഹൈബ്രിഡ് ഓപ്ഷനുകൾക്ക് ഇപ്പോൾ 33,000 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. അതേസമയം V വേരിയന്റിന്റെ വില 20,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

MOST READ: ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

മാരുതി വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയുടെ പുനർനിർമിച്ച പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറിന് 8.50 ലക്ഷം മുതൽ 11.35 ലക്ഷം രൂപ വരെയാണ് വില. ഇതിന്റെ മിഡ്, ഹൈ ഗ്രേഡ് മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 12,500, 2500 രൂപ വില വർധനവാണ് ഇപ്പോൾ ലഭിക്കുന്നത്.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

ടൊയോട്ട അർബൻ ക്രൂയിസറിന്റെ പ്രീമിയം ഗ്രേഡിന്റെ മുകളിൽ ഇപ്പോൾ 5,500 രൂപയുമാണ് വില വർധിക്കുന്നത്. 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 103 bhp പവറിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: കോമ്പസിന് താഴെയായി ജീപ്പിന്റെ കുഞ്ഞൻ എസ്‌യുവി പണിപ്പുരയിൽ

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് അർബൻ ക്രൂയിസറിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റിന് ഒരു നൂതന ലിഥിയം അയൺ ബാറ്ററിയും സംയോജിത സ്റ്റാർട്ടർ ജനറേറ്ററും ലഭിക്കുന്നുണ്ട്.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

മറുവശത്ത് രണ്ട് പെട്രോൾ 1.2 ലിറ്റർ എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഗ്ലാൻസയുടെ കരുത്ത്. K12N എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ G വേരിയന്റിൽ ലഭ്യമാവുക. മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള ഈ എഞ്ചിൻ 89 bhp പവറിൽ 113 Nm torque ആണ് വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

അഞ്ച് സ്പഡ് മാനുവൽ, സിവിടി ഓപ്ഷനുകളും ലഭിക്കുന്ന ഗ്ലാൻസയുടെ V വേരിയന്റിന് 1.2 ലിറ്റർ K12M എഞ്ചിൻ 82 bhp കരുത്തും 113 Nm torque ആണ് വികസിപ്പിക്കുന്നത്. ഇൻ‌പുട്ട് ചെലവിലെ ഗണ്യമായ വർധനവ് നികത്തുന്നതിനായാണ് വില വർധനവിന് കാരണമായിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Hiked The Prices Of Glanza And Urban Cruiser Up To Rs 33000. Read in Malayalam
Story first published: Thursday, May 6, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X