ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇന്ത്യയിലെ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഹിലക്‌സിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. 2021 മധ്യത്തോടെ മോഡൽ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇസൂസു ഡി-മാക്സ് വി-ക്രോസ് അരങ്ങുവാഴുന്ന ശ്രേണിയിലേക്ക് ടൊയോട്ട ഹിലക്‌സ് എത്തുന്നതോടെ സെഗ്മെന്റിലെ മത്സരം കൊഴുക്കും. ആഗോളതലത്തിൽ വൻജനപ്രീതിയുള്ള മോഡലാണിത്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഫോർച്യൂണർ, ഇന്നോവ എന്നിവയുടെ അതേ IMV പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് നിർമിച്ചിരിക്കുന്നത് എന്നകാര്യവും ഇന്ത്യയിൽ വാഹനത്തിന് മുതൽക്കൂട്ടാകും. ആഗോളതലത്തിൽ എക്കാലത്തെയും വിശ്വസനീയമായ വാഹനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടതാണ് ഹില‌ക്‌സ് എന്നതും ശ്രദ്ധേയമാണ്.

MOST READ: വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

അടുത്തിടെയുള്ള പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ പിക്കപ്പ് ട്രക്കിന് 15 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി കമ്പനി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. ഇത്തരമൊരു ആക്രമണാത്മക വിലനിർണയം ടൊയോട്ടയെ ലൈഫ്-സ്റ്റൈൽ ശ്രേണിയിൽ സഹായിക്കും.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

രണ്ടാം തലമുറ മഹീന്ദ്ര ഥാർ പോലുള്ള ലൈഫ്-സ്റ്റൈൽ വാഹനങ്ങളുടെ ആവശ്യം ആഭ്യന്തര വിപണിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊയോട്ടയ്ക്ക് ഹിലക്‌സിനെ എത്തിക്കുന്നതും ഒരു മികച്ച തീരുമാനമായാണ് കണക്കാക്കപ്പെടുന്നത്.

MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

പ്രധാന എതിരാളിയായ ഡി-മാക്സ് വി-ക്രോസ് 2019 ൽ അന്താരാഷ്ട്ര തലത്തിൽ ഒരു തലമുറ മാറ്റത്തിന് വിധേയമായിരുന്നു. പക്ഷേ ഇന്ത്യൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി വാഹനം താത്ക്കാലികമായി വിപണിയിൽ നിന്നും പിൻമാറിയിരിക്കുകയാണ്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

എന്നാൽ വാണിജ്യ വാഹനമായി മാത്രം ഇപ്പോൾ ഡി-മാക്സ് ഇന്ത്യയിൽ ലഭ്യമാണെങ്കിലും ടൊയോട്ട ഹിലക്സ് കൊണ്ടുവരുന്നതോടെ ഇസൂസു ഉടൻ തന്നെ പുതിയ തലമുറ വി-ക്രോസിനെയും ഉടൻ തന്നെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇസൂസുവിനെ മാറ്റിനിർത്തിയാൽ ഈ സെഗ്മെന്റിൽ എത്തിയ സ്കോർപിയോ ഗെറ്റ്‌വേ, ടാറ്റ സെനോൺ തുടങ്ങിയ താങ്ങാനാവുന്ന പിക്ക് അപ്പ് ട്രക്കുകളോട് വിപണി അത്ര നന്നായി പ്രതികരിച്ചില്ല എന്നതും ടൊയോട്ട ചിന്തിക്കേണ്ടതുണ്ട്. അതിനാൽ തന്നെ മികച്ച മാർക്കറ്റിംഗ് തന്ത്രം ഇവിടെ കമ്പനി പയറ്റേണ്ടി വരും.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ടൊയോട്ട ഹിലക്സ് ആഗോളതലത്തിൽ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ, അടുത്തിടെ പുറത്തിറക്കിയ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനാകും പിക്കപ്പിൽ വാഗ്ദാനം ചെയ്യുക. ഈ യൂണിറ്റ് പരമാവധി 201 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇതുകൂടാതെ ഇന്നോവയിലെ 2.4 ലിറ്റർ ഡീസൽ എഞ്ചിനും ഇന്ത്യക്കായി വാഗ്‌ദാനം ചെയ്‌തേക്കാം. . പിക്കപ്പ് ട്രക്ക് സ്റ്റാൻഡേർഡായി റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റിൽ വാഗ്ദാനം ചെയ്യും. ഉയർന്ന വേരിയന്റുകളിൽ 4-വീൽ ഡ്രൈവ് ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

5.3 മീറ്ററിറുള്ള ഹിലക്‌സ് ഫോർച്യൂണറിനേക്കാൾ നീളമുള്ളതാണ്. കൂടാതെ ഇതിന് നീളമുള്ള വീൽബേസും ഉണ്ട് (3,085 മില്ലിമീറ്റർ). ചെലവ് കുറയ്ക്കുന്നതിനായി ടൊയോട്ട വാഹനത്തെ വളരെയധികം പ്രാദേശികവൽക്കരിക്കുമെന്ന സൂചനയുമുണ്ട്. ഇന്നോവ, ഫോർച്യൂണർ എന്നിവയുമായി ഹിലക്സ് ധാരാളം ഘടകങ്ങൾ പങ്കിടുന്നതിനാൽ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Hilux Pickup Truck India Launch Expected Around Mid-2021. Read in Malayalam
Story first published: Thursday, January 28, 2021, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X