ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ടൊയോട്ടയുടെ എക്കാലത്തേയും ജനപ്രിയ മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റയ്ക്ക് വില കൂടുന്നു. ഓഗസ്റ്റ് ഒന്നു മുതൽ എംപിവിയിടെ വിലയിൽ രണ്ട് ശതമാനം വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ഇൻപുട്ട് ചെലവിലുണ്ടായ ഗണ്യമായ വർധനവ് ഭാഗികമായി നികത്താനാണ് ടൊയോട്ടയുടെ ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് മോഡലുകളിലേക്ക് ഈ പരിഷ്ക്കാരം നടപ്പിലാക്കുമോ എന്ന് ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

പുതിയ വില പരിഷ്ക്കാരം ഇന്നോവ ക്രിസ്റ്റയിൽ മാത്രമായി പരിമിതപ്പെടുത്തിയതായാണ് തോന്നുന്നത്. GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പ്രീമിയം എംപിവിക്ക് 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ഭാവിയിൽ മറ്റ് മോഡലുകളിലും വില വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടോ എന്നത് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ് എന്നിവയുൾപ്പെടെയുള്ള മറ്റ് കാർ നിർമാതാക്കളും അടുത്തിടെ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

സ്വിഫ്റ്റിലും അതിന്റെ സിഎൻജി മോഡൽ നിരയിലും 15,000 രൂപ വരെയാണ് മാരുതി വില കൂട്ടിയിരിക്കുന്നത്. അതേസമയം ടാറ്റ ശ്രേണിയിലുടനീളം വില ഉയർത്തിയിട്ടുണ്ടെങ്കിലും വർധനവിന്റെ അളവ് വെളിപ്പെടുത്തിയില്ല.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

അസംസ്കൃത വസ്തുക്കളുടെ ഇൻപുട്ട് ചെലവ് കൂടുന്നതാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇൻപുട്ട് ചെലവുകളിൽ മാത്രമല്ല ചരക്ക് വിലയിലും ചരക്ക് ചാർജുകളിലും നിരന്തരമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നതും വില വർധനവിന്റെ പ്രധാന കാരണമാണ്.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ടൊയോട്ടയുടെ മുൻനിര വിൽപ്പന നേടുന്ന മോഡലാണ്. ഇന്ത്യയിൽ 2.4 ലിറ്റർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവയാണ് ലഭിക്കുന്നത്. ആദ്യത്തേത് 150 bhp പവറിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

മറുവശത്ത് 2.7 ലിറ്റർ പെട്രോൾ യൂണിറ്റ് 168 bhp കരുത്തിൽ 245 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ചാണ് ഇന്നോവ ക്രിസ്റ്റ തെരഞ്ഞെടുക്കാനാവുക.

ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടുന്നു; പുതുക്കിയ വില ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ക്രിസ്റ്റയിൽ ഇൻബിൽറ്റ് എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള അധിക സവിശേഷതകളും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota India To Hike The Prices On Innova Crysta From August 1st. Read in Malayalam
Story first published: Friday, July 30, 2021, 9:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X